Monday, May 25th, 2020

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കാസര്‍കോട്: വിഷം അകത്തുചെന്ന് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേള പുതുക്കോളി റോഡിലെ ഏണിവളപ്പില്‍ ഇസ്മാഈല്‍ സഫിയ ബീവി ദമ്പതികളുടെ മകന്‍ അബ്ദുര്‍ റസാഖ് (30) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റസാഖിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലഗുരുതരമായതിനാല്‍ അന്നു തന്നെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അബ്ദുര്‍ റസാഖ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം തളങ്കര ഖാസിലൈനിലെ വാടക വീട്ടിലായിരുന്നു താമസം. വ്യാഴാഴ്ച രാത്രി അബ്ദുര്‍ റസാഖ് ബേളയിലെ വീട്ടിലെത്തുകയും ഛര്‍ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതത്ര … Continue reading "വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു"

Published On:Jun 6, 2017 | 12:43 pm

കാസര്‍കോട്: വിഷം അകത്തുചെന്ന് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ബേള പുതുക്കോളി റോഡിലെ ഏണിവളപ്പില്‍ ഇസ്മാഈല്‍ സഫിയ ബീവി ദമ്പതികളുടെ മകന്‍ അബ്ദുര്‍ റസാഖ് (30) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് റസാഖിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലഗുരുതരമായതിനാല്‍ അന്നു തന്നെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അബ്ദുര്‍ റസാഖ് ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം തളങ്കര ഖാസിലൈനിലെ വാടക വീട്ടിലായിരുന്നു താമസം. വ്യാഴാഴ്ച രാത്രി അബ്ദുര്‍ റസാഖ് ബേളയിലെ വീട്ടിലെത്തുകയും ഛര്‍ദിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇതത്ര കാര്യമാക്കിയിരുന്നില്ല. പിറ്റേദിവസം ഛര്‍ദി രൂക്ഷമായതോടെ റസാഖിനെ വീട്ടുകാര്‍ ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് റസാഖിന്റെ ശരീരത്തില്‍ വിഷം കടന്നതായി വ്യക്തമായത്.
നിലഗുരുതരമായതിനാല്‍ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം റസാഖിനെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. റസാഖിന്റെ മരണത്തില്‍ സംശയമുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. റസാഖിന്റെ ശരീരത്തില്‍ മര്‍ദനമേറ്റതിന്റെ പാടുണ്ടെന്നും ഇതേ കുറിച്ച് അന്വേഷണം നടത്തണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.

LIVE NEWS - ONLINE

  • 1
    3 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 2
    5 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 3
    6 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 4
    8 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 5
    8 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 6
    8 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 7
    9 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 8
    24 hours ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

  • 9
    1 day ago

    സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം