Saturday, December 14th, 2019

യമഹ എക്സ്എസ്ആര്‍ 155 ഉടന്‍ അവതരിപ്പിക്കും

ബൈക്ക് ഓഗസ്റ്റ് 16 ന് ഇന്ത്യയിലെത്തിക്കും

Published On:Aug 13, 2019 | 10:16 am

യമഹയുടെ എക്സ്എസ്ആര്‍ 155 ബൈക്ക് ഓഗസ്റ്റ് 16 ന് ഇന്ത്യയിലെത്തിക്കും. യമഹയുടെ ഏറ്റവും ചെറിയ റെട്രോ സ്റ്റൈല്‍ വാഹനമായിരിക്കും XSR155. XSR700, XSR900 എന്നീ ബൈക്കുകളോട് രൂപ സാദൃശ്യത്തിലാണ് പുതിയ ബൈക്ക് എത്തുന്നത്. സിംഗിള്‍ സീറ്റ് ബൈക്കാണ് XSR155 എന്നതാണ് പ്രധാന പ്രത്യേകത. മുന്നില്‍ അപ്പ്സൈഡ് -ഡൗണ്‍ സസ്പെന്‍ഷനും പിന്നില്‍ മോണോഷോക്കുമാണ് ഈ ബൈക്കിലെ ഷോക്ക് അബ്സോര്‍ബര്‍.
R15 V3.0 മോഡലില്‍ നല്‍കിയിട്ടുള്ള 155 സിസി എസ്ഒഎച്ച്സി എന്‍ജിനായിരിക്കും XSR 155 മോഡലിന് കരുത്തേകുക. 19.3 എച്ച്പി പവറും 14.7 എന്‍എം ടോര്‍ക്കുമേകും ഈ എന്‍ജിന്‍. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. എല്‍ഇഡി ഹെഡ്ലൈറ്റും വൃത്താകൃതിയിലുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും പുതിയ ഡിസൈനിലുള്ള പെട്രോള്‍ ടാങ്കും ഇതിന്റെ സവിശേഷതകളാണ്

LIVE NEWS - ONLINE

  • 1
    4 mins ago

    പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും

  • 2
    8 mins ago

    സീറ്റുകള്‍ വിട്ടുകൊടുക്കില്ല: ജോസ് കെ. മാണി

  • 3
    13 mins ago

    പോക്‌സോ കേസില്‍ മുങ്ങിയ പ്രതി മൂന്നുവര്‍ഷത്തിന് ശേഷം കീഴടങ്ങി

  • 4
    16 mins ago

    നാളെ മുതല്‍ ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം

  • 5
    35 mins ago

    യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു

  • 6
    43 mins ago

    ഹൈക്കോടതി പരാമര്‍ശത്തിനെതിരെ മന്ത്രി ജി. സുധാരന്‍…

  • 7
    43 mins ago

    കേസ് കെട്ടിക്കിടക്കുന്നത് ജഡ്ജിമാരുടെ കുറ്റമാണോ: മന്ത്രി സുധാകരന്‍

  • 8
    44 mins ago

    ആരിലും വിശ്വാസമില്ലെങ്കില്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും മന്ത്രി

  • 9
    49 mins ago

    മുബാറക് വധം: എട്ടാം പ്രതി അറസ്റ്റില്‍