Saturday, May 30th, 2020

R15 V3.0-യുടെ വില വര്‍ധിപ്പിച്ച് യമഹ

1,40,880 രൂപയാണ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില

Published On:Oct 15, 2019 | 9:35 am

R15 V3.0-യുടെ വില വര്‍ധിപ്പിച്ച് യമഹ മോട്ടോര്‍സ്. 600 രൂപ വില വര്‍ധിപ്പിച്ചത്. 1,40,880 രൂപയാണ് മോട്ടോര്‍സൈക്കിളിന്റെ എക്‌സ്‌ഷോറൂം വില. വില വര്‍ധനവിന്റെ കൃത്യമായ കാരണം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. യമഹ R15 V3 സ്റ്റാന്‍ഡേര്‍ഡ്, ഉയര്‍ന്ന മോഡലായ ഡാര്‍ക്ക്നൈറ്റ് എഡിഷന്‍ മോഡലുകള്‍ക്കാണ് വില വര്‍ധനവ് നിലവില്‍ വന്നിരിക്കുന്നത്. R15 V3 ഡാര്‍ക്ക്നൈറ്റ് എഡിഷന്‍ ഇപ്പോള്‍ 1,42,880 രൂപയാണ് വില.
ഒരു എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് ബൈക്കായാണ് യമഹ R15 V3.0 -നെ നിര്‍മ്മാതാക്കള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ വിപണിയിലെ ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും ജനപ്രിയ മോഡലുകളില്‍ ഒന്നുകൂടിയാണ് R15 V3. നിലവില്‍ അതിന്റെ മൂന്നാം തലമുറ മോഡലാണ് വിപണിയിലെത്തുന്നത്. വില വര്‍ധനവിന് പുറമെ വാഹനത്തിന്റെ മറ്റ് ഘടകങ്ങളിലൊന്നും മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടില്ല യമഹ. 155 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് R15 V3-ക്ക് കരുത്തേകുന്നത്. ഇത് 10,000 rpm-ല്‍ 19 bhp കരുത്തും 8,500 rpm-ല്‍ 14.7 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ വേരിയബിള്‍ വാല്‍വ് ആക്യുവേഷന്‍ സാങ്കേതിക വിദ്യയും മോട്ടോര്‍സൈക്കിളിന്റെ പ്രത്യേകതയാണ്.

LIVE NEWS - ONLINE

  • 1
    1 hour ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 2
    7 hours ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 3
    8 hours ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 4
    11 hours ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 5
    11 hours ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌

  • 6
    11 hours ago

    സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  • 7
    5 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 8
    5 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 9
    5 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി