Sunday, May 31st, 2020

ഇതാണ് ഷാവോമി എംഐ ബാന്‍ഡ് 4

കളര്‍ ഡിസ്പ്ലേ ആണ് എഐബാന്‍ഡിന്റെ പ്രധാനപ്പെട്ട സവിശേഷത

Published On:Jun 12, 2019 | 9:21 am

ഷാവോമിയുടെ എംഐ ബാന്‍ഡ് പരമ്പരയിലെ ഏറ്റവും പുതിയ പതിപ്പായ എംഐ ബാന്‍ഡ് 4 പുറത്തിറക്കി. രണ്ട് മോഡലുകളാണ് പുതിയ എംഐ ബാന്‍ഡിനുള്ളത്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സൗകര്യമുള്ള ഒരു പതിപ്പാണ് ഒന്ന്. ഇതിന് ചൈനയില്‍ 169 യുവാനാണ്.
എന്‍.എഫ്.സി സൗകര്യത്തോടു കൂടിയുള്ളതാണ് രണ്ടാമത്തേത്. ഇതിന് വില 229 യുവാന്‍ ആണ്. നിയര്‍ ഫീല്‍ഡ് കമ്മ്യൂണിക്കേഷന്‍ സംവിധാനം ഉപയോഗിച്ച് അലിപേ, വീചാറ്റ് പേ എന്നിവ ഉപയോഗിച്ച് ചൈനയില്‍ പണമിടപാട് നടത്താനാകും.
കളര്‍ ഡിസ്പ്ലേ ആണ് എഐബാന്‍ഡിന്റെ പ്രധാനപ്പെട്ട സവിശേഷത. പഴയ പതിപ്പുകളിലെല്ലാ മോണോക്രോം സ്‌ക്രീന്‍ ആയിരുന്നു ഉപയോഗിച്ചിരുന്നത്. 0.95 ഇഞ്ച് അമോലെഡ് കളര്‍ സ്‌ക്രീന്‍ ആണ് ഇതിലുള്ളത്. പഴയ പതിപ്പുകളേക്കാള്‍ 39.9 ശതമാനം വലിയ സ്‌ക്രീന്‍ ഇതിനുണ്ട്. 2.5 ഡി സ്‌ക്രാച്ച് റെസിസ്റ്റന്റ് ടാംപേഡ് ഗ്ലാസ് സംരക്ഷണവും ഈ സ്‌ക്രീനിനുണ്ടാവും. 50 മീറ്റര്‍ വാട്ടര്‍ റെസിസ്റ്റന്റ് ആണ് എംഐ ബാന്‍ഡ് 4. 35 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്ളത്.

LIVE NEWS - ONLINE

  • 1
    6 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    14 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    15 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    15 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌