Tuesday, November 19th, 2019

ഇന്ത്യ-ന്യൂസിലന്റ് സെമി ഇന്ന് പുനരാരംഭിക്കും

യുവാക്കള്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. അമിതവേഗതയിലായിരുന്നു.

Published On:Jul 10, 2019 | 9:55 am

മാഞ്ചസ്റ്റര്‍: ഇന്ത്യയും ന്യൂസീലന്റും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന് മഴ വില്ലനായി. മഴ മുടക്കിയ മത്സരം റിസര്‍വ് ദിനമായ ഇന്ന് പുനഃരാരംഭിക്കും. നാല്‍പത്തിയാറാം ഓവറിന്റെ ആദ്യ പന്തെറിഞ്ഞതിനുശേഷമാണ് മഴ പെയ്തു തുടങ്ങിയത്. പിന്നീട് ഇന്ത്യന്‍ സമയം രാത്രി 10.55 വരെ കാത്തുനിന്നശേഷമാണ് പിച്ച് പരിശോധിച്ച അമ്പയര്‍മാരുടെ തീരുമാനം അനുസരിച്ച് മത്സരം ഇന്നത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ബുധനാഴ്ച 46.2 ഓവര്‍ മുതലാവും മത്സരം തുടങ്ങുക. 3.5 ഓവര്‍ കൂടിയാണ് ന്യൂസിലന്റ് ഇന്നിങ്‌സില്‍ ഇനി ശേഷിക്കുന്നത്.
മഴ മൂലം മത്സരം മുടങ്ങുമ്പോള്‍ 46.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സെടുത്തുനില്‍ക്കുകയായിരുന്നു കിവികള്‍. 85 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത റോസ് ടെയ്‌ലറും നാലു പന്തില്‍ നിന്ന് മൂന്ന് റണ്‍സെടുത്ത ടോം ലഥാമുമായിരുന്നു ക്രീസില്‍.
മാര്‍ട്ടിന്‍ ഗുപ്ടില്‍ (1), ഹെന്റി നിക്കോള്‍സ് (28), ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ (67)നീഷാം (12),&ഗാന്ദ്‌ഹോം(16) എന്നിവരുടെ വിക്കറ്റുകളാണ് അവര്‍ക്ക് നഷ്ടമായത്.
ഇന്ത്യക്ക്ക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. റണ്‍ വിട്ടുകൊടുക്കുന്നതില്‍ ഭുവനേശ്വര്‍ കുമാറും ബുംറയും ജഡേജയും കാട്ടിയ പിശുക്കാണ് മത്സരത്തില്‍ ഇതുവരെ ഇന്ത്യക്ക് മേല്‍ക്കൈ നേടിത്തന്നത്.

LIVE NEWS - ONLINE

  • 1
    9 hours ago

    ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

  • 2
    9 hours ago

    ഫോണ്‍ ചോര്‍ത്താന്‍ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍

  • 3
    12 hours ago

    സ്‌കുള്‍ കായിക കിരീടം പാലക്കാടിന്

  • 4
    13 hours ago

    ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം: ഹൈക്കോടതി

  • 5
    16 hours ago

    കണ്ണൂരില്‍ മൂന്നു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

  • 6
    17 hours ago

    പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

  • 7
    17 hours ago

    സിപിഎമ്മിന് വേണ്ടത്തവര്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമാവുന്നു: എംഎന്‍ കാരശ്ശേരി

  • 8
    17 hours ago

    സംസ്ഥാന സ്‌കൂള്‍ കായികോത്സവം; പാലക്കാട് കിരീടത്തിലേക്ക്

  • 9
    17 hours ago

    കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു