Monday, February 24th, 2020

ലോക അത്‌ലറ്റിക് മീറ്റ്; ജിന്‍സണ്‍ സെമി കാണാതെ പുറത്ത്

ജിന്‍സണ്‍ പത്താംസ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.

Published On:Oct 4, 2019 | 9:31 am

ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 1500 മീറ്ററില്‍ മലയാളിതാരം ജിന്‍സണ്‍ ജോണ്‍സണ്‍ സെമി കാണാതെ പുറത്ത്. രണ്ടാമത്തെ ഹീറ്റ്‌സില്‍ മത്സരിച്ച ജിന്‍സണ്‍ പത്താംസ്ഥാനത്താണ് മത്സരം പൂര്‍ത്തിയാക്കിയത്.
മൂന്ന് മിനിറ്റ് 39.86 സെക്കന്റിലാണ് ജിന്‍സണ്‍ ഫിനിഷ് ചെയ്തത്. മൂന്ന് മിനിറ്റ് 35.24 സെക്കന്‍ഡാണ് മലയാളി താരത്തിന്റെ മികച്ചപ്രകടനം. എന്നാല്‍, ആ പ്രകടനം കാഴ്ചവെക്കാന്‍ താരത്തിനായില്ല.
പുരുഷ ഷോട്ട്പുട്ടില്‍ സീസണിലെ മികച്ച പ്രകടനം (20.43 മീറ്റര്‍) കാഴ്ചവെച്ചെങ്കിലും തേജീന്ദര്‍ പാല്‍ ടൂറിനും മുന്നേറാനായില്ല. ആദ്യത്തെ ശ്രമത്തിലാണ് മികച്ച ദൂരം പിന്നിട്ടത്. രണ്ടാമത്തെ ശ്രമം ഫൗളായി. മൂന്നാമത്തെ ശ്രമത്തില്‍ 19.55 മീറ്റര്‍ ദൂരം മാത്രമേ പിന്നീടാനായുള്ളൂ. 20.90 മീറ്ററായിരുന്നു യോഗ്യതാ മാര്‍ക്ക്.

 

 

LIVE NEWS - ONLINE

  • 1
    9 hours ago

    ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

  • 2
    9 hours ago

    ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

  • 3
    10 hours ago

    ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

  • 4
    12 hours ago

    കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

  • 5
    13 hours ago

    നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

  • 6
    13 hours ago

    നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

  • 7
    13 hours ago

    ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

  • 8
    13 hours ago

    കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

  • 9
    13 hours ago

    ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം