Wednesday, May 27th, 2020

കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു

പത്തനംതിട്ട: സീതത്തോട് മലയോര മേഖലയിലെ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നാശിപ്പിച്ചു. പലയിടത്തും തുടര്‍ച്ചയായി കൃഷി നശിപ്പിക്കുന്നത് കര്‍ഷകരുടെ ഉപജീവനത്തെയാണ് പ്രതിസന്ധിയിലാക്കിയത്. മുമ്പ് മഴക്കാലത്താണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലെത്തി നാശം വിതക്കുമായിരുന്നു. ഇപ്പോള്‍ പകലും കാട്ടാനകള്‍ കൃഷിയിടങ്ങളിലെത്തി നാശമുണ്ടാക്കുന്നതായി കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടമണ്‍പാറ, കുന്നം, ഗുരുനാഥന്‍മണ്ണ്, ഇരുപത്തിരണ്ടാം ബ്ലോക്ക് മേഖലകളിലെല്ലാം കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചു. കോട്ടമണ്‍പാറ കൊമ്പനോലില്‍ പുഷ്പാംഗദന്റെ 150 കുലച്ച വാഴകള്‍, 75 കമുക്, റബ്ബര്‍ തുടങ്ങിയവ കഴിഞ്ഞദിവസം രാത്രി കാട്ടാനക്കൂട്ടം നശിപ്പിച്ചു. മനോത്തറയില്‍ പുഷ്പാംഗദന്റെ … Continue reading "കാട്ടാനക്കൂട്ടം കൃഷി നശിപ്പിച്ചു"

Published On:Apr 11, 2019 | 8:02 am

പത്തനംതിട്ട: സീതത്തോട് മലയോര മേഖലയിലെ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നാശിപ്പിച്ചു. പലയിടത്തും തുടര്‍ച്ചയായി കൃഷി നശിപ്പിക്കുന്നത് കര്‍ഷകരുടെ ഉപജീവനത്തെയാണ് പ്രതിസന്ധിയിലാക്കിയത്. മുമ്പ് മഴക്കാലത്താണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലെത്തി നാശം വിതക്കുമായിരുന്നു. ഇപ്പോള്‍ പകലും കാട്ടാനകള്‍ കൃഷിയിടങ്ങളിലെത്തി നാശമുണ്ടാക്കുന്നതായി കര്‍ഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ കോട്ടമണ്‍പാറ, കുന്നം, ഗുരുനാഥന്‍മണ്ണ്, ഇരുപത്തിരണ്ടാം ബ്ലോക്ക് മേഖലകളിലെല്ലാം കാട്ടാനക്കൂട്ടം വ്യാപകമായി കൃഷിനശിപ്പിച്ചു. കോട്ടമണ്‍പാറ കൊമ്പനോലില്‍ പുഷ്പാംഗദന്റെ 150 കുലച്ച വാഴകള്‍, 75 കമുക്, റബ്ബര്‍ തുടങ്ങിയവ കഴിഞ്ഞദിവസം രാത്രി കാട്ടാനക്കൂട്ടം നശിപ്പിച്ചു. മനോത്തറയില്‍ പുഷ്പാംഗദന്റെ 120 മൂട് വാഴ, തെങ്ങ്, കുരുമുളക് കൊടി എന്നിവയും നശിപ്പിച്ചു. ഇരുപത്തിരണ്ടാം ബ്ലോക്കില്‍ ഇഞ്ചപ്പാറമണ്ണില്‍ സജിയുടെ 150 മൂട് വാഴ നശിപ്പിച്ചു. കുരുമുളക്, തെങ്ങ്, കമുക് എന്നിവയും നശിപ്പിച്ചു. ഗുരുനാഥന്‍മണ്ണ് വാഹപറമ്പില്‍ വര്‍ഗീസ് ദാനിയേലിന്റെ വിളവെത്തിയ 200 വാഴയും 50 കുരുമുളക് കൊടിയും ഏതാനും തെങ്ങുകളും നശിപ്പിച്ചു.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്