ഇടുക്കി: മൂന്നാറില്‍ കാട്ടാനക്കൂട്ടം രണ്ട് സര്‍ക്കാര്‍ കെട്ടിടങ്ങളും മൊബൈല്‍ ടവറും നശിപ്പിച്ചു. മൊബൈല്‍ ടവര്‍ നശിപ്പിച്ചതോടെ ഇടമലക്കുടിയിലെ വാര്‍ത്തവിനിമയ സംവിധാനം തകരാറിലായി. കഴിഞ്ഞ ദിവസം കുട്ടിയാനയുമായി കൂട്ടമായെത്തിയ കാട്ടാനകളാണ് സൊസൈറ്റിക്കുടിയിലെ സര്‍ക്കാര്‍ കെട്ടിടങ്ങളും ടവറുകളും നശിപ്പിച്ചത്. പഞ്ചായത്ത് ഓഫിസും സമീപത്തെ അക്ഷയ സന്റെറും തകര്‍ത്ത് അകത്തുകയറിയ കാട്ടാനകള്‍ ഓഫിസില്‍ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള സാധനങ്ങള്‍ നശിപ്പിക്കുകയും കുടികളിലെ ഗര്‍ഭിണികളായ ആദിവാസികള്‍ക്ക് വിതരണത്തിനായി സൂക്ഷിച്ചിരുന്ന ആട്ടയടക്കം ഭക്ഷിക്കുകയും ചെയ്തു.