Wednesday, January 22nd, 2020

ഫെബ്രുവരി മുതല്‍ ഈ ഫോണുകളിലും വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല

ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ ഫെബ്രുവരി ഒന്നിനു ശേഷം വാടസാപ്പ് പ്രവര്‍ത്തിക്കില്ലെന്ന് കമ്പി അറിയിച്ചു

Published On:Jan 7, 2020 | 11:56 am

ഫെബ്രുവരി ഒന്നുമുതല്‍ പലരുടെയും ഫോണില്‍ വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിച്ചേക്കില്ല. ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ ഫെബ്രുവരി ഒന്നിനു ശേഷം വാടസാപ്പ് പ്രവര്‍ത്തിക്കില്ലെന്ന് കമ്പി അറിയിച്ചു. സുരക്ഷാ ക്രമീകരണങങള്‍ മുന്‍നിര്‍ത്തിയാണ് ഈ ഫോണുകളില്‍ വാട്‌സാപ്പ് സേവനം അവസാനിപ്പിക്കുന്നത്. അതേസമയം, മുകളില്‍ പറഞ്ഞ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും വാട്‌സ്ആപ് ലഭിക്കാന്‍ പുതിയ വേര്‍ഷനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്. അപ്‌ഗ്രേഡ് ചെയ്യുന്ന പക്ഷം തടസമില്ലാതെ വാട്ട്‌സ്ആപ്പ് ഉപയോഗിക്കാവുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഐഫോണ്‍ ഉപയോക്താക്കള്‍ ഐഒഎസ് ഒമ്പതോ അതിനുശേഷം പുറത്തിറങ്ങിയ പതിപ്പോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. നിലവില്‍ ഐഒ?എസ് 8 വേര്‍ഷനുകളിലുള്ള സേവനം ഫെബ്രുവരി ഒന്നു വരെ മാത്രമേ കാണുകയുള്ളുവെന്നും വാട്‌സാപ്പ് അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 31 ന് ഇത്തരത്തില്‍ വിന്‍ഡോസ് ഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്‌സ്ആപ്പ് ഉപേക്ഷിച്ചിരുന്നു, മാത്രമല്ല ഓപ്പറേറ്റിംഗ് സിസ്റ്റത്തിനായി ആപ്പ് വികസിപ്പിക്കുന്നത് നിര്‍ത്തി. മൈക്രോസോഫ്റ്റ് നിര്‍മ്മിച്ച വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം അവസാനമായി ഉപയോഗിച്ച നോക്കിയ ലൂമിയ ഉപകരണങ്ങളില്‍ ഇതോടെ ഇപ്പോള്‍ വാട്ട്‌സ്ആപ്പ് ലഭ്യമല്ല.

LIVE NEWS - ONLINE

  • 1
    15 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    17 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    17 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    17 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    18 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    20 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    20 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    20 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    20 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍