Monday, September 21st, 2020

വിവാഹത്തിന് സുന്ദരിയാകാന്‍

വസ്ത്രം, ആഭരണങ്ങല്‍, മുഖ സൗന്ദര്യം എല്ലാം തന്നെ വിവാഹത്തിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്

Published On:Sep 3, 2020 | 3:30 pm

വിഹാഹത്തിന് സുന്ദരിയാവുക എന്നത് എല്ലാ പെണ്‍കുട്ടികളുടേയും ആഗ്രഹമാണ്. വസ്ത്രം, ആഭരണങ്ങല്‍, മുഖ സൗന്ദര്യം എല്ലാം തന്നെ വിവാഹത്തിന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനായി തന്നെ കല്യാണത്തിന് ഒരു മാസം മുന്‍പെങ്കിലും ഭക്ഷണത്തിലും ആരോഗ്യത്തിലും കൃത്യമായ ചിട്ടയോടെയുള്ള ഒരുക്കങ്ങള്‍ തുടങ്ങണം. വസ്ത്രം ആഭരണങ്ങള്‍ എങ്ങനെ വേണമെന്ന് ചിന്തിച്ച് തുടങ്ങാം.
വിവാഹ ദിവസം ഒരുങ്ങുമ്പോള്‍ മുഖത്തെ മേക്കപ്പ് കളയാന്‍പ്രത്യേകം ശ്രദ്ധിക്കണം. മുഖം ക്ലീന്‍ ആയിരിക്കണം. അതുകൊണ്ട് മേക്കപ്പ് റിമൂവറും തണുത്ത വെള്ളവുമുപയോഗിച്ച് കണ്ണുകളും മുഖവും വൃത്തിയാക്കിയെന്ന് ഉറപ്പാക്കാം. ഡ്രൈ സ്‌കിനുള്ളവര്‍ ആദ്യം മോയ്സ്ചറൈസര്‍ ക്രീം പുരട്ടണം. ഓയില്‍ സ്‌കിന്നുള്ളവര്‍ക്ക് ജല്‍ മോയ്സ്ചറൈസര്‍ പുരട്ടാം. അതിനു ശേഷം പ്രൈമര്‍ ഇടാം. മേക്കപ്പിലെ പ്രധാന കാര്യമാണ് പ്രൈമര്‍. മേക്കപ്പ് കൂടുതല്‍ സമയം നിലനില്‍ക്കാന്‍ പ്രൈമര്‍ സഹായിക്കും. പ്രൈമര്‍ ഇട്ട് രണ്ടോ മൂന്നോ മിനിറ്റിനു ശേഷം കണ്‍സീലറും ഫൗണ്ടേഷനും നല്‍കാം. അടുത്ത സ്റ്റെപ്പ് കോന്‍ട്യൂര്‍ ചെയ്യണം. ചതുരമോ നീളമോ മുഖത്തിന് ഏതു രൂപമാണെങ്കിലും വിവാഹ മേക്കപ്പില്‍ കോന്‍ട്യൂര്‍ അത്യാവശ്യമാണ്. മൂക്കിന് നീളം തോന്നിക്കാനും താടിക്ക് ഒതുങ്ങിയ ഫീല്‍ കിട്ടാനും ഇതു സഹായിക്കും. ഇനി കോംപാക്ട് ഇടാം. ഇത്രയുമാണ് ബേസിക് മേക്കപ്പ്. ബാക്കിയുള്ള കാര്യങ്ങളില്‍ ഓരോരുത്തര്‍ക്കും ഇഷ്ടത്തിനനുസരിച്ച് യുനീക് സ്റ്റൈല്‍ തിരഞ്ഞെടുക്കാം. ബ്ലഷ്, ഐ മേക്കപ്്, ലിപ്സ്, ഹെയര്‍ എന്നിവയെല്ലാം ബേസിക് മേക്കപ്പിന് ശേഷം ശ്രദ്ധിക്കേണ്ടവയാണ്. ചെറിയ കണ്ണുള്ളവര്‍ വെള്ളനിറം കൊണ്ട് കണ്ണെഴുതിയ ശേഷം പുറമേ ബ്ലാക് കാജല്‍ നല്‍കിയാല്‍ കണ്ണുകള്‍ക്ക് വലുപ്പം തോന്നിക്കും. കാഞ്ചീപുരം സാരികള്‍ ഉടുക്കുന്നവര്‍ക്ക് സാരിക്ക് ഇണങ്ങുന്ന ബ്രൈറ്റ് നിറങ്ങളാണ്
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വേണം കല്യാ ണത്തിനായി തിരഞ്ഞെടുക്കാന്‍. മൂന്നോ നാലോ മാലയാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. അരപ്പട്ട മൂടുന്ന വിധം മാലകള്‍ അണിയരുത്. കറുപ്പ് ഷേഡ് കൂടുതലുള്ള ആന്റിക് ആഭരണങ്ങളേക്കാള്‍ ഹിറ്റ് ഗോള്‍ഡന്‍ മാറ്റ് ഫിനിഷിങ്ങോടു കൂടിയ ആഭരണങ്ങളാണ്. പതിവായി ധരിക്കുന്ന ചെരിപ്പിന്റെ ഡിസൈനര്‍ വേര്‍ഷന്‍ വേണം വിവാഹനാളില്‍ അണിയാന്‍. ചെറിയ രീതിയല്‍ പോലുമുണ്ടാകുന്ന ഷൂ ബൈറ്റ് മുഖത്തെ സന്തോഷത്തെ അപ്രത്യക്ഷമാക്കും. സ്ഥിരമായി ഫ്ലാറ്റ് ചെരിപ്പുക ള്‍ ഇടുന്നവര്‍ വിവാഹത്തിന് ഹൈഹീല്‍സ് ഉപയോഗിക്കരുത്. എല്ലാ ദിവസത്തേക്കാളും നൂറുമടങ്ങ് കൂടുതല്‍ കംഫര്‍ട്ടബിള്‍ ആയിരിക്കണം വിവാഹദിനത്തില്‍. ഏറ്റവും കംഫര്‍ട്ട് ആയ നിറങ്ങള്‍ വേണം വിവാഹ ദിവസം ലിപ്സ്റ്റിക്കിനായി തിരഞ്ഞെടുക്കാന്‍. അതുവരെ പരിചിതമല്ലാത്ത കളറുകള്‍ ചിലപ്പോള്‍ കോണ്‍ഫിഡന്‍സ് കുറയ്ക്കും.

LIVE NEWS - ONLINE

  • 1
    2 hours ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    2 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    2 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    3 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    3 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    3 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    3 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    3 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    4 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍