Wednesday, October 21st, 2020

അടിവയറ്റിലെ കൊഴുപ്പുരുക്കും പാനീയങ്ങള്‍

വെറുംവയറ്റില്‍ കുടിച്ചാല്‍ തടി കുറയുമെന്നു പറയുന്ന നാരങ്ങാവെള്ളം തന്നെയാണ് ഒന്ന്

Published On:Oct 5, 2020 | 4:02 pm

ഇന്നത്തെ കാലത്ത് ആണ്‍, പെണ്‍ ഭേദമില്ലാതെ വയര്‍ ചാടുന്നത് സാധാരണയാണ്. സ്ത്രീകളുടെ കാര്യത്തിലെങ്കില്‍ ഭക്ഷണവും വ്യായാമക്കുറവും പോരാഞ്ഞ് ഗര്‍ഭധാരണ ശേഷം വയര്‍ ചാടുന്നത് പൊതുവേ കണ്ടു വരുന്ന ഒന്നാണ്. അടിവയറ്റിലെ കൊഴുപ്പ് കൂടുന്നതാണ് ഇത്തരത്തില്‍ വയര്‍ ചാടാന്‍ കാരണവും. ഇത് കുറയ്ക്കാന്‍ സാധിയ്ക്കുന്ന ഇത്തരം ചില പാനീയങ്ങളുണ്ട്. ഇവ ഓരോ ദിവസവും മാറി മാറി പരീക്ഷിയ്ക്കുന്നത് ഗുണം നല്‍കും
നാരങ്ങാവെള്ളം
വെറുംവയറ്റില്‍ കുടിച്ചാല്‍ തടി കുറയുമെന്നു പറയുന്ന നാരങ്ങാവെള്ളം തന്നെയാണ് ഒന്ന്. ഇത് ഇളംചൂടില്‍ തേന്‍ ചേര്‍ത്ത് കുടിയ്ക്കുന്നത് ദഹന പ്രക്രിയ മാത്രമല്ല, ശരീരത്തിലെ അപചയ പ്രക്രിയയും ശക്തിപ്പെടുത്തുന്നു. ഇവ രണ്ടും അടിവയറ്റിലെ കൊഴുപ്പു കളയാന്‍ ഏറെ ഗുണം നല്‍കുന്നു. നാരങ്ങായിലെ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി എന്നിവയാണ് ഈ ഗുണം നല്‍കുന്നത്. നല്ല ശോധനയ്ക്കും ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്കുമെല്ലാം ഇതേറെ നല്ലതാണ്. ഇതില്‍ ചേര്‍ക്കുന്ന തേനും ആന്റി ഓക്സിഡന്റ് ഗുണങ്ങളിലൂടെ ശരീരത്തിലെ കൊഴുപ്പു കളയുന്നതില്‍ മികച്ചതാണ്.
ഉലുവയിട്ട വെള്ളം
രാത്രി ഉലുവ ഇട്ടു വച്ച വെള്ള രാവിലെ തിളപ്പിച്ചു കുടിയ്ക്കാം. ഇല്ലെങ്കില്‍ ഈ വെള്ളം കുടിച്ച് ഉലുവ ചവച്ചരച്ചു കഴിയ്ക്കാം. ഇത് തടി കുറയാന്‍ ഏറെ നല്ലതാണെന്നു മാത്രമല്ല, പ്രമേഹ രോഗികള്‍ക്കുള്ള മരുന്നും കൂടിയാണ്. രക്തത്തിലെ പഞ്ചസാരയുടെ തോത് ഇന്‍സുലിന്‍ പ്രവര്‍ത്തനത്തിലൂടെ നിയന്ത്രിച്ചു നിര്‍ത്താന്‍ ഉലുവ ഏറെ നല്ലതാണ്. പ്രമേഹം കാരണം അമിതമായ തടിയുള്ളവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന നല്ലൊരു മരുന്നാണിത്. പ്രമേഹവും തടിയുമെല്ലാം ഒരു പോലെ നിയന്ത്രിയ്ക്കുന്ന ഒന്ന്. ഇത് നാരുകളാല്‍ സമ്പുഷ്ടമായതിനാല്‍ കുടല്‍ ആരോഗ്യത്തിനും നല്ലതാണ്.
ജീരകം
ജീരക വെള്ളമാണ് ഇതിലൊന്ന്. ദഹനവും അപചയ പ്രക്രിയയും ശക്തിപ്പെടുത്തി അടിവയറ്റിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ജീരകത്തിന്റെ കഴിവ് മികച്ചതാണ്.ഇത് ദഹന പ്രക്രിയയെ സഹായിക്കുന്ന പാന്‍ക്രിയാറ്റിക് എന്‍സൈമുകളെ പ്രോത്സാഹിപ്പിക്കുന്നു. ജീരകത്തില്‍ കാണപ്പെടുന്ന തൈമോള്‍ എന്ന സംയുക്തം ഉമിനീര്‍ ഗ്രന്ഥികളെ ഉത്തേജിപ്പിക്കുന്നു. കൊഴുപ്പ്, പഞ്ചസാര, പ്രോട്ടീന്‍ തുടങ്ങിയ സങ്കീര്‍ണ്ണ പോഷകങ്ങളുടെ വിഘടനത്തെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇത് ദഹന പ്രക്രിയയെ സുഗമമാക്കുന്നു. ദഹനക്കേട്, വയറിളക്കം, ഓക്കാനം തുടങ്ങിയ പല പ്രശ്നങ്ങള്‍ക്കും ഇതു നല്ലൊരു മരുന്നാണ്. ഒരു ടേബിള്‍ സ്പൂണ്‍ ജീരകം രണ്ടു ഗ്ലാസ് വെള്ളത്തില്‍ രാത്രി ഇട്ടു വയ്ക്കുക. രാവിലെ ഇത് തിളപ്പിച്ച് ഒരു ഗ്ലാസാക്കി ഇളം ചൂടോടെ നാരങ്ങാനീര്, തേന്‍ എന്നിവ ചേര്‍ത്ത് കുടിയ്ക്കാം.

LIVE NEWS - ONLINE

 • 1
  3 hours ago

  ഇന്ന് 8369 പേർക്ക് കോവിഡ്

 • 2
  7 hours ago

  തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി

 • 3
  7 hours ago

  സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ പി​ടി​ച്ചു​വ​ച്ച ശ​മ്പ​ളം തി​രി​കെ ന​ൽ​കും

 • 4
  8 hours ago

  സോ​ളാ​ർ ത​ട്ടി​പ്പ്: ബി​ജു രാ​ധാ​കൃ​ഷ്ണ​ന് മൂ​ന്നു വ​ർ​ഷം ത​ട​വും പി​ഴ​യും

 • 5
  10 hours ago

  രാജ്യത്ത് 24 മണിക്കൂറിനിടെ 54,044 പേര്‍ക്ക് കോവിഡ്

 • 6
  12 hours ago

  പാലക്കാട് നിര്‍ത്തിയിട്ട ലോറിയില്‍ കത്തിക്കരിഞ്ഞ മൃതദേഹം

 • 7
  12 hours ago

  ഉ​ത്ര കൊ​ല​ക്കേ​സ് പ്ര​തി സൂ​ര​ജി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് കോ​ട​തി പ​രി​ഗ​ണി​ക്കും

 • 8
  1 day ago

  ഇന്ന് 6591 പേർക്ക് കോവിഡ്

 • 9
  1 day ago

  പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും