Wednesday, January 22nd, 2020

ഭക്ഷണത്തിനിടെയുള്ള വെള്ളംകുടി ദോഷമോ

ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ കുടിക്കുന്നതാണ് നല്ലത്

Published On:Jan 13, 2020 | 12:46 pm

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നതിന് ഗുണവും ദോഷവുമുണ്ട്. അതേസമയം ഇടയ്ക്ക് വെള്ളം കുടിക്കുന്നത് ഒഴിവാക്കി ഭക്ഷണത്തിന് മുന്‍പോ ശേഷമോ കുടിക്കുന്നതാണ് നല്ലത് .ആഹാരത്തിന് അരമ മണിക്കൂര്‍ മുന്‍പ് രണ്ട് ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്. അമിതാഹാരം ഒഴിവാക്കാന്‍ ഇത് സഹായിക്കും. ആഹാരശേഷം വെള്ളം കുടിക്കുന്നത് ആമാശയത്തിന്റെ ഭിത്തികള്‍ക്ക് കേടുവരാതെ സംരക്ഷിക്കുകയും ചെയ്യും. ചെറു ചൂടുവെള്ളം കുടിക്കുന്നതാണ് നല്ലത്.

ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് അസിഡിറ്റി, ഗ്യാസ് എന്നിവയ്ക്കുള്ള സാധ്യത വര്‍ധിപ്പിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് ശരീരത്തിലെ ഇന്‍സുലിന്റെ അളവ് അസന്തുലിതമാക്കുന്നതിന് കാരണമാവുമെന്നും പറയുന്നു. എന്നാല്‍ ഇത്തരം പ്രശ്നങ്ങള്‍ ആഹാരത്തിനിടെ അമിതമായി വെള്ളം കുടിക്കുന്നതിന്‍റെ ഫലമായാണ് കണ്ടുവരുന്നത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്നത് തടയാനോ എക്കിള്‍ പോലുള്ള പ്രശ്നങ്ങള്‍ തടയാനോ ഇടയ്ക്ക് വെള്ളം കുടിക്കുന്നതില്‍ പ്രശ്നമില്ല

LIVE NEWS - ONLINE

  • 1
    16 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    18 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    18 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    18 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    19 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    21 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    21 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    21 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    21 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍