Monday, February 24th, 2020

ഒരു പരിഷ്‌കരണം കൂടിയേ തീരൂ

പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ വോട്ടെടുപ്പ് നടപടികളില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന ആവശ്യത്തിന് ശക്തി കൂടി. ഏഴു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതി തയ്യാറാക്കിയത്. ഇതില്‍ ആറെണ്ണവും കഴിഞ്ഞു. 19ന് അവസാനവട്ട വോട്ടെടുപ്പ് കൂടി കഴിയുന്നതോടെ ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പായി. മെയ് 23ന് ശേഷം കേന്ദ്രത്തില്‍ ഒരു പുതിയ സര്‍ക്കാര്‍ നിലവില്‍ വരും. അപ്പോള്‍ തെരഞ്ഞെടുപ്പ് നടപടികളില്‍ കാതലായ മാറ്റങ്ങള്‍ വരണമെന്ന് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നിരവധി ക്രമക്കേടുകള്‍ തെരഞ്ഞെടുപ്പ് വേളയില്‍ നടന്നതായി … Continue reading "ഒരു പരിഷ്‌കരണം കൂടിയേ തീരൂ"

Published On:May 14, 2019 | 5:21 pm

പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെ വോട്ടെടുപ്പ് നടപടികളില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന ആവശ്യത്തിന് ശക്തി കൂടി. ഏഴു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പദ്ധതി തയ്യാറാക്കിയത്. ഇതില്‍ ആറെണ്ണവും കഴിഞ്ഞു. 19ന് അവസാനവട്ട വോട്ടെടുപ്പ് കൂടി കഴിയുന്നതോടെ ഫലപ്രഖ്യാപനത്തിനുള്ള കാത്തിരിപ്പായി. മെയ് 23ന് ശേഷം കേന്ദ്രത്തില്‍ ഒരു പുതിയ സര്‍ക്കാര്‍ നിലവില്‍ വരും. അപ്പോള്‍ തെരഞ്ഞെടുപ്പ് നടപടികളില്‍ കാതലായ മാറ്റങ്ങള്‍ വരണമെന്ന് വോട്ടര്‍മാര്‍ ആഗ്രഹിക്കുന്നു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് നിരവധി ക്രമക്കേടുകള്‍ തെരഞ്ഞെടുപ്പ് വേളയില്‍ നടന്നതായി പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. കള്ളവോട്ടുകള്‍, തപാല്‍ വോട്ടുകളിലെ ക്രമക്കേടുകള്‍ എന്നിവ തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ ബോധ്യപ്പെട്ടുകഴിഞ്ഞു. ഇതേ തുടര്‍ന്ന് ക്രമക്കേടുകള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. ചില ബൂത്തുകളില്‍ റീപോളിംഗിന് പോലും സാധ്യത തള്ളിക്കളയാനാവില്ല. ഫലപ്രഖ്യാപനം കഴിഞ്ഞാല്‍ കൂടുതല്‍ ക്രമക്കേടുകളും കള്ളവോട്ടുകളും സംബന്ധിച്ച പരാതികളുമായി രംഗത്തെത്താന്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തന്നെ വോട്ടിംഗ് മെഷീനുകള്‍ പലയിടത്തും പണിമുടക്കി. ഇതുകാരണം റീപോളിംഗും നടത്തേണ്ടിവന്നു. വി വി പാറ്റ് മെഷീനുകളിലെ പ്രവര്‍ത്തനം തൃപ്തികരമാവാത്തത് വോട്ടെടുപ്പ് നിശ്ചിത സമയം കഴിഞ്ഞും മണിക്കൂറുകള്‍ നീളുന്നതിനിടയാക്കി.
ബി ജെ പി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി നടപടി സ്വീകരിക്കുന്നുവെന്ന ആക്ഷേപവും ഇത്തവണ ഉയര്‍ത്തിയിട്ടുണ്ട്. പ്രചരണ വേളകളിലെ പെരുമാറ്റ ചട്ടലംഘനങ്ങളുടെ പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ച തീരുമാനങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. എല്ലാ രാഷ്ടീയ പാര്‍ട്ടികള്‍ക്കും സ്വീകാര്യമായ നിലയില്‍ വോട്ടിംഗ് മെഷീനെ എങ്ങിനെ പരിഷ്‌കരിക്കാം എന്ന തീരുമാനമാണിനി ഉണ്ടാകേണ്ടത്.
ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനില്‍ മാറ്റങ്ങള്‍ വരുത്തിയോ പേപ്പര്‍ ബാലറ്റില്‍ ഒ എം ആര്‍ സംവിധാനം ഏര്‍പ്പെടുത്തിയോ സുതാര്യമായ രീതിയില്‍ വോട്ടിംഗ് നടത്താനുള്ള നിര്‍ദ്ദേശങ്ങളും ജനങ്ങളുയര്‍ത്തുന്നുണ്ട്. ജനാധിപത്യ സംവിധാനത്തിലെ സുതാര്യവും സുഗമവുമായ പ്രക്രിയയാവണം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതാവണമെങ്കില്‍ ശാസ്ത്രസാങ്കേതിക നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള നടപടികള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. കോടിക്കണക്കിന് രൂപ ചെലവ് വരുന്ന നിലവിലുള്ള വോട്ടെടുപ്പ് രീതികള്‍ പലതവണ തെരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്ന രാജ്യത്തിന് താങ്ങാനാവില്ല. ഈ രംഗത്തെ വിദഗ്ധരുടെ സേവനവും നിര്‍ദ്ദേശങ്ങളും ഇതിലേക്ക് സ്വീകരിക്കാവുന്നതാണ്.

LIVE NEWS - ONLINE

 • 1
  9 hours ago

  ഒരു തോല്‍വി വലിയ സംഭവമാക്കരുത്: കോലി

 • 2
  9 hours ago

  ഇന്ത്യ അമേരിക്കയുടെ ഏറ്റവും വലിയ പ്രതിരോധ പങ്കാളി: മോദി

 • 3
  9 hours ago

  ലഹരി തലയ്ക്കുപിടിച്ചു, ബോധം തിരിച്ച് കിട്ടിയപ്പോൾ ആശുപത്രിയിൽ, തപ്പിനോക്കിയപ്പോൾ ഒരു കാലില്ല

 • 4
  12 hours ago

  കുട്ടനാട് തെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് എ കെ ശശീന്ദ്രന്‍

 • 5
  13 hours ago

  നെടുമ്പാശേരിയില്‍ ടാക്സി ഡ്രൈവര്‍ മരിച്ച നിലയില്‍

 • 6
  13 hours ago

  നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

 • 7
  13 hours ago

  ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

 • 8
  13 hours ago

  കാറില്‍ കടത്തുകയായിരുന്ന വിദേശ നിര്‍മിത സിഗരറ്റുകള്‍ പിടിച്ചെടുത്തു

 • 9
  13 hours ago

  ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാല ബസ് സമരം