Thursday, December 12th, 2019

വോള്‍വോ XC40 പെട്രോള്‍ ഡിസംബറില്‍ വിപണിയിലെത്തും

അവതരിപ്പിക്കുന്ന വാഹനത്തിന് ഏകദേശം Rs 39.90 ലക്ഷം രൂപയായിരിക്കും എക്‌സ്‌ഷോറൂം വില

Published On:Nov 23, 2019 | 9:43 am

വോള്‍വോ ഏറ്റവും ചെറിയ എസ്യുവിയായ XC40-യുടെ പെട്രോള്‍ മോഡലിനെ 2019 ഡിസംബറില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ബുക്കിംഗ് ഉടന്‍ ആരംഭിക്കാനിരിക്കെ അടുത്ത മാസം പെട്രോള്‍ വകഭേദത്തില്‍ അവതരിപ്പിക്കുന്ന വാഹനത്തിന് ഏകദേശം Rs 39.90 ലക്ഷം രൂപയായിരിക്കും എക്‌സ്‌ഷോറൂം വില. പാഡില്‍ഷിഫ്റ്ററുകള്‍, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് പാര്‍ക്കിംഗ്, വെന്റിലേറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഹാന്‍ഡ്സ് ഫ്രീ ബൂട്ട്-ഓപ്പണിംഗ് ഫംഗ്ഷന്‍ തുടങ്ങിയ സവിശേഷതകള്‍ xc40 R sഡിസൈനിന് ലഭിക്കുമെന്നാണ് സൂചന.
2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ D4 ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന്‍ 190 bhp കരുത്തും 400 Nm torque ഉം ആയിരുന്നു ഉത്പാദിപ്പിക്കുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരുന്നത് . മൊമന്റം, ഇന്‍സ്‌ക്രിപ്ഷന്‍ വകഭേദങ്ങളിലാണ് XC40 വിപണിയിലെത്തിരിക്കുന്നത്. ഇവയ്ക്ക് യഥാക്രമം 39.90 ലക്ഷം രൂപയും, 43.90 ലക്ഷം രൂപയുമായിരുന്നു എക്‌സ്‌ഷോറൂം വില.
വരാനിരിക്കുന്ന XC40 R ഡിസൈന്‍ T4 പെട്രോള്‍ വകഭേദം 190 bhp കരുത്തും 300 Nm torque ഉം സൃഷ്ടിക്കാന്‍ പ്രാപ്തമാണെന്നാണ് കമ്പനി നല്‍കുന്ന വിവരം. ഇത് എട്ട് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുമായി ജോടിയാക്കും. ഉപഭോക്താക്കളില്‍ നിന്നുള്ള ഡിമാന്‍ഡിനെ ആശ്രയിച്ചാകും ഡീസല്‍ പതിപ്പിനെ വീണ്ടും വിപണിയില്‍ അവതരിപ്പിക്കണോയെന്ന തീരുമാനം കമ്പനി കൈക്കൊള്ളുകയുള്ളൂ. വോള്‍വോയുടെ ആദ്യ പൂര്‍ണ ഇലക്ടിക്ക് കാര്‍ കൂടിയാണ് XC40 റീചാര്‍ജ്. ഇതില്‍ 408 bhp ഇരട്ട-മോട്ടോര്‍ സജ്ജീകരണവും 400 കിലോമീറ്ററില്‍ കൂടുതല്‍ മൈലേജുമാണ് വോള്‍വോ വാഗ്ദാനം ചെയ്യുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    3 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    3 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    4 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    6 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    6 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    6 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    6 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    6 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍