4GB+64GB, 6GB+64GB, 6GB+128GB എന്നിങ്ങനെ വിവോ ഇസഡ് 1പ്രോയുടെ വ്യത്യസ്തമായ മൂന്ന് പതിപ്പുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്
4GB+64GB, 6GB+64GB, 6GB+128GB എന്നിങ്ങനെ വിവോ ഇസഡ് 1പ്രോയുടെ വ്യത്യസ്തമായ മൂന്ന് പതിപ്പുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്
വിവോ പുതിയ ഇസഡ് 1പ്രോ സ്മാര്‍ട്ഫോണ്‍ വിപണിയില്‍. 4GB+64GB, 6GB+64GB, 6GB+128GB എന്നിങ്ങനെ വിവോ ഇസഡ് 1പ്രോയുടെ വ്യത്യസ്തമായ മൂന്ന് പതിപ്പുകളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 14990, 16990, 17990 രൂപ എന്നിങ്ങനെയാണ് വില. ഇസഡ് 1 പ്രോ ഇന്ത്യയില്‍ ആദ്യമായി ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 712 പ്രോസസ്സര്‍, എഐ എഞ്ചിന് സ്പോര്‍ട്സ് എന്നീ പ്രത്യേകതകള്‍ അടങ്ങുന്ന സ്മാര്‍ട്ഫോണാണ്.
6.53ഇഞ്ച് വലുപ്പമുള്ള വിശാലമായ ഫുള്‍ എച്ച്ഡി ഡിസ്പ്ലേ, 90.77ശതമാനം വരുന്ന സ്ക്രീന്‍ ബോഡി അനുപാതം. ഡിസ്പ്ലേയില്‍ ഒളിഞ്ഞിരിക്കുന്ന 32എംപി ഇന്‍ഡിസ്പ്ലെ ഫ്രണ്ട് ക്യാമറയാണ് ഒരു പ്രധാന സവിശേഷത. ഫോണിന്റെ ഇടത് ഭാഗത്ത് മുകളിലായി പഞ്ച് ഹോള്‍ മാതൃകയിലാണ് സെല്‍ഫി ക്യാമറ നല്‍കിയിരിക്കുന്നത്. 16എംപി പ്രാഥമിക ക്യാമറ, 8എംപി സൂപ്പര്‍ വൈഡ് ആംഗിള്‍ ക്യാമറ, 2എംപി ഡെപ്ത് ക്യാമറ എന്നിവയടങ്ങുന്ന എഐ ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് പിന്‍ഭാഗത്ത്. ബാറ്ററി 5000എംഎഎച്ചിന്റെ കരുത്തുറ്റതാണ്. സോണിക് ബ്ലൂ, മിറര്‍ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍. ഫ്ളിപ്കാര്‍ട്ട്, വിവോ ഇന്ത്യ ഇ സ്റ്റോര്‍ എന്നീ ഓണ്‍ലൈന്‍ പ്ലാറ്റുഫോമുകളിലൂടെ ഇസഡ് 1പ്രോ സ്വന്തമാക്കാം.