Monday, May 25th, 2020

ഈ വര്‍ഷത്തെ സമ്പൂര്‍ണ വിഷു ഫലം

വര്‍ഷത്തിന്റെ ആദ്യ ദിവസം നന്നായാല്‍ കൊല്ലം മുഴുവന്‍ നന്നായി ഇരിക്കും എന്നാണ് പറയുന്നത്

Published On:Apr 13, 2020 | 1:21 pm

മലയാള മാസം മേടം ഒന്നിനാണ് കാര്‍ഷിക ഉത്സവമായ വിഷു ആഘോഷിക്കുന്നത്. വര്‍ഷത്തിന്റെ ആദ്യ ദിവസം നന്നായാല്‍ കൊല്ലം മുഴുവന്‍ നന്നായി ഇരിക്കും എന്നാണ് പറയുന്നത്. അങ്ങിനെ തന്നെയാണ് വിശ്വാസവും. അതുകൊണ്ട് തന്നെ വിശ്വാസത്തേക്കാള്‍ ചില പ്രാധാന്യങ്ങള്‍ നമ്മള്‍ നല്‍കുന്നുണ്ട്. വിഷുഫലവും, വിഷുക്കണിയും എല്ലാം ഐശ്വര്യത്തോടെയാണ് തുടങ്ങേണ്ടത് എന്നുള്ളത് തന്നെയാണ് സത്യം.

ഈ വര്‍ഷം തുടക്കത്തില്‍ തന്നെ കൊറോണ വൈറസ് എന്ന വ്യാധിയാണ് നമ്മുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. പ്രകൃതിയില്‍ ഉണ്ടാവുന്ന ഇത്തരം മാറ്റങ്ങള്‍ നമ്മുടെ ജീവനേയും ജീവിതത്തേയും ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിട്ടുണ്ട്. എങ്കിലും ഇനി വരും വര്‍ഷമെങ്കിലും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ. ഓരോ നക്ഷത്രക്കാര്‍ക്കും ഈ വര്‍ഷത്തെ വിഷുഫലം എന്താണ് എന്ന് നമുക്ക് നോക്കാം.

അശ്വതി

ഇരുപത്തി ഏഴ് നക്ഷത്രങ്ങളില്‍ ആദ്യത്തെ നക്ഷത്രമാണ് അശ്വതി നക്ഷത്രം. ഈ വിഷുഫലത്തില്‍ അശ്വതി നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അശ്വതി നക്ഷത്രക്കാര്‍ക്ക് പല വിഷയങ്ങളിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രശ്‌നങ്ങളില്‍ അറിഞ്ഞ് കൊണ്ട് പോയി ചാടാതെ ഇരിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എടുത്ത് ചാട്ട സ്വഭാവക്കാരാണ് ഇവര്‍. അതുകൊണ്ട് അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് ശ്രമിക്കണം. അപവാദം കേള്‍ക്കുന്നതിന് വളരെയധികം സാധ്യതയുണ്ട് ഈ നക്ഷത്രക്കാര്‍ക്ക്. എല്ലാ കാര്യങ്ങളിലും തടസ്സം നേരിടുമെങ്കിലും വിചാരിച്ച കാര്യം നടക്കുന്നതിനുള്ള സാധ്യതയുണ്ട്. രോഗബാധക്കുള്ള സാധ്യത കാണുന്നുണ്ട്. പല കാര്യങ്ങളിലും പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ മനസ്സിന് വളരെയധികം ചാഞ്ചാടുന്നതിനുള്ള സാധ്യതയുണ്ട്.

ഭരണി

മറ്റുള്ളവരില്‍ അസൂയ ജനിപ്പിക്കുന്ന ഒരു വര്‍ഷമായിരിക്കും ഭരണി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം. കുടുംബത്തില്‍ ചെറിയ രീതിയില്‍ ഉള്ള പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും തെറ്റിദ്ധാരണയുടെ പുറത്ത് വരുന്നതായിരിക്കും. അതുകൊണ്ട് ഇത് ക്ലിയര്‍ ചെയ്ത് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. കാര്യസാധ്യത്തിന് വേണ്ടി മറ്റുള്ളവരെ സുഖിപ്പിക്കുന്ന രീതി നിങ്ങള്‍ അവലംബിക്കുകയില്ല. തൊഴില്‍ രംഗത്ത് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പലപ്പോഴും സംസാരിക്കുമ്പോള്‍ ശ്രദ്ധിച്ച് വേണം സംസാരിക്കുന്നതിന്. കാരണം ഇത് നിങ്ങളില്‍ മറ്റുള്ളവര്‍ക്ക് ശത്രുത വളര്‍ത്തുന്നതിന് സാധ്യതയുണ്ട്. ഭാവിയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. കാര്യസാധ്യത്തിന് വേണ്ടി അല്‍പം ദുരഭിമാനം മാറ്റിവെക്കുന്നത് നല്ലതാണ്.

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം വളരെയധികം നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുന്ന വര്‍ഷമാണ്. കലാപരമായ പല വിധത്തിലുള്ള നേട്ടങ്ങളും ഇവരെ കാത്തിരിക്കുന്നുണ്ട്. എങ്കിലും വിഷുഫലം എന്ന് പറയുന്നത് അല്‍പം ശ്രദ്ധയോടെ വേണം കാര്‍ത്തിക നക്ഷത്രക്കാര്‍ മുന്നോട്ട് പോവുന്നതിന്. കാരണം ഈ വര്‍ഷം ഒരു ചതി മണക്കുന്നുണ്ട്. ആത്മവിശ്വാസത്തോടെ തന്നെ എല്ലാ കാര്യങ്ങളിലും മുന്നിട്ട് ഇറങ്ങുന്നതിന് ശ്രദ്ധിക്കണം കടബാധ്യതക്കുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പണം ചിലവാക്കുമ്പോള്‍ വളരെയധികം ശ്രദ്ധിച്ച് വേണം ചെയ്യുന്നതിന്. അല്ലെങ്കില്‍ കടം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യത ഈ വര്‍ഷം കൂടുതലാണ്. രോഗബാധ ഉണ്ടാവുന്നതിനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് വളരെയധികം വിശ്രമം എടുക്കേണ്ടതായി വരുന്നുണ്ട്.

രോഹിണി

വിദേശത്ത് പോവാന്‍ തടസ്സം ഉള്ളവര്‍ക്ക് ഈ വര്‍ഷം അതിനുള്ള വഴി തെളിയുന്നുണ്ട്. ആക്രമണ മനോഭാവം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ വളരെയധികം നിയന്ത്രണത്തോടെ കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. ജോലിക്കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ ബുദ്ധിമുട്ടുകല്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പല വിധത്തിലുള്ള രോഗങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്തക്കുള്ള സാധ്യതയുണ്ട്. പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്ക് വളരെയധികം കഷ്ടപ്പാട് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അബദ്ധങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടിയിരിക്കുന്നുണ്ട്.

മകയിരം

മകയിരം നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ഏത് കാര്യത്തതിനും വിജയം കൈവരിക്കുന്നതിന് സാധിക്കും. പലപ്പോഴും സ്വാര്‍ത്ഥതയായിരിക്കും ഇവര്‍ക്ക് വളരെയധികം വെല്ലുവിളി നേരിടേണ്ടി വരുന്ന പ്രശ്‌നം. സ്വന്തം സുഖ സൗകര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവരായിരിക്കും ഇവര്‍. പെട്ടെന്ന് ദേഷ്യം വരുന്നതിനുള്ള സാധ്യതയുണ്ട്. ആരോടെങ്കിലും വിരോധമോ പ്രശ്‌നമോ തോന്നിയാല്‍ ഉടനേ തന്ന സംസാരിച്ച് തീര്‍ക്കാന്‍ ശ്രദ്ധിക്കണം. സുഖജീവിതത്തില്‍ നേട്ടം കണ്ടെത്തുന്നവരായിരിക്കും ഇവര്‍. ഏത് കാര്യത്തില്‍ അഭിപ്രായം പറയുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി കടബാധ്യതകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. തെറ്റിദ്ധാരണ പല വിധത്തിലും ജീവിതത്തില്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

തിരുവാതിര

കാര്യങ്ങള്‍ പലപ്പോഴും കൈയ്യില്‍ നില്‍ക്കാത്ത അവസ്ഥ ഈ വര്‍ഷം തിരുവാതിര നക്ഷത്രക്കാര്‍ക്ക് ഉണ്ട്. ഏത് കാര്യവും പെട്ടെന്ന് മനസ്സിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും ഉള്ള സാധ്യതയുണ്ട്. അഭിപ്രായങ്ങള്‍ വളരെയധികം മാറി മറിഞ്ഞ് വരുന്ന അവസ്ഥയാണ് ഇവര്‍ക്ക് ഉള്ളത്. ഈ വര്‍ഷം മുഴുവന്‍ കടുത്ത മാനസിക സമ്മര്‍ദ്ദവും ഭീതിയും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മനസ്സ് തുറന്ന് പ്രിയപ്പെട്ടവരോട് സംസാരിക്കാന്‍ ശ്രദ്ധിക്കണം. ഭാഗ്യം വൈകിയാണെങ്കിലും നിങ്ങളെ തേടിയെത്തുന്നതിനുള്ള സാധ്യതയുണ്ട്. സുഹൃത്തുക്കളില്‍ നിന്ന് അല്‍പം മോശം പെരുമാറ്റം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. വ്യാപാര മേഖലയില്‍ ഉള്ളവര്‍ക്ക് അല്‍പം ശ്രദ്ധ വേണം. കടങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എങ്കിലും വളരെയധികം പ്രതിസന്ധികള്‍ ഇല്ലാതെ മുന്നോട്ട് പോവാന്‍ സാധിക്കുന്നുണ്ട്. ആരോഗ്യം അല്‍പം ശ്രദ്ധിക്കണം.

പുണര്‍തം

ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്ന ഒരു വര്‍ഷമാണ് പുണര്‍തം നക്ഷത്രക്കാര്‍ക്ക് വരും വര്‍ഷം. എടുത്ത് ചാട്ട സ്വഭാവം നിങ്ങളെ അല്‍പം പുറകിലോട്ട് വലിക്കുന്നതിനുള്ള സാധ്യതയുണ്ട്. കൃത്യമായ പ്ലാന്‍ തയ്യാറാക്കി വേണം മുന്നോട്ട് പോവുന്നതിന്. പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങളെ സമീപിക്കാന്‍ ശ്രദ്ധിക്കണം. ഏത് പ്രവര്‍ത്തനമാണെങ്കിലും അതിനെപ്പറ്റി മുഴുവന്‍ പഠിച്ചതിന് ശേഷം മാത്രമേ ഇടപെടല്‍ നടത്താവൂ. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എടുത്ത് ചാട്ടം കുറക്കാന്‍ ശ്രദ്ധിക്കണം. സ്വപ്രയത്‌നം കൊണ്ട് തന്നെ നിങ്ങളുടെ ഉയര്‍ച്ചക്ക് ചവിട്ട് പടിയാക്കുന്നതിന് സാധിക്കുന്നു. മറ്റുള്ളവരെ വിമര്‍ശിക്കുന്ന സ്വഭാവം നിങ്ങളില്‍ ഉണ്ടാവുന്നുണ്ട്. വ്യക്തമായ കാഴ്ചപ്പാടുകള്‍ നിങ്ങളില്‍ ഉണ്ടായെങ്കില്‍ മാത്രമേ ഈ വര്‍ഷം മുന്നോട്ട് പോവുന്നതിന് സാധിക്കുകയുള്ളൂ.

പൂയ്യം

ജോലിക്കാര്യത്തില്‍ വിഷമിക്കുന്നവര്‍ക്ക് നേട്ടങ്ങള്‍ക്കുള്ള ഒരു വര്‍ഷമാണ ഈ വിഷുഫലം നല്‍കുന്നത്. ജീവിതത്തില്‍ ഇടക്കിടക്ക് ഉയര്‍ച്ച താഴ്ചകള്‍ക്കുള്ള സാധ്യതയുണ്ട്. ദീര്‍ഘകാല പദ്ധതികള്‍ക്ക് ഫലം പ്രതീക്ഷിക്കാവുന്നതാണ്. ചെറിയ ഇടപെടലുകള്‍ പോലും നിങ്ങളില്‍ വലിയ സ്വാധീനം ചെലുത്തുന്നവയായിരിക്കും. വിവാഹത്തിന് ശ്രമിച്ച് തടസ്സം നേരിടുന്നവര്‍ക്ക് വിവാഹക്കാര്യത്തില്‍ തീരുമാനം എടുക്കുന്നതിനുള്ള സാധ്യതയുണ്ട്. പെട്ടെന്ന് അടുത്ത് തീരുമാനം എടുക്കുന്നതിന് വേണ്ടി ശ്രമിക്കുന്നവരെ ഒന്ന് അകറ്റി നിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ജോലി സംബന്ധമായി പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സ്വമേധയാ സംസാരത്തിന് അല്‍പം നിയന്ത്രണം വെക്കുന്നത് നല്ലതാണ്.

ആയില്യം

ആലോചിച്ച് പ്രവര്‍ത്തിച്ചാല്‍ ജീവിതത്തില്‍ നിരവധി നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുന്ന ഒരു വര്‍ഷമാണ് ഈ വിഷുവര്‍ഷം. ഒന്നിലും ഉറച്ച് നില്‍ക്കാതെ ഇരിക്കുന്ന സ്വഭാവത്തിന് മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്. ആരേയും കണ്ണുമടച്ച് വിശ്വസിക്കുന്ന രീതി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അപവാദങ്ങള്‍ക്കുള്ള സാധ്യതയും തള്ളിക്കളയാന്‍ ശ്രമിക്കേണ്ടതാണ്. സ്വാര്‍ത്ഥത മാറ്റി വെച്ച് അല്‍പം മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാര്‍ഷിക മേഖലയില്‍ ശ്രമിക്കുന്നവര്‍ക്ക് വിജയം നേടുന്നതിനുള്ള ഒരു വര്‍ഷമാണ് ഈ വിഷുവര്‍ഷം. ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നതായും അത് ഉത്തരവാദിത്വത്തോടെ ചെയ്ത്ത തീര്‍ക്കുന്നതിനും ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കുന്ന ഒരു വര്‍ഷമാണ് ഈ വരുന്ന വര്‍ഷം.

മകം

അത്മാഭിമാന ബോധത്തോടെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എങ്കിലും ഇതിലുണ്ടാവുന്ന ചെറിയ ദുരഭിമാനത്തെ കണ്ടില്ലെന്ന് വെക്കാന്‍ ശ്രദ്ധിക്കണം. പണം സമ്പാദിക്കുന്നതിനുള്ള വഴികള്‍ ധാരാളം ഉണ്ടാവും. എങ്കിലും നേരായ വഴിയിലൂടെയല്ലാതെ പണം സമ്പാദിക്കുന്നത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഗവേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അല്‍പം ശ്രദ്ധ വേണ്ടതാണ്. അംഗീകാരങ്ങള്‍ ഇവരെ തേടിയെത്തുന്നുണ്ട്. ജോലി സംബന്ധമായ കാര്യങ്ങളില്‍ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. സത്യസന്ധമായും സുതാര്യമായും ഏത് കാര്യവും ചെയ്ത് തീര്‍ക്കാന്‍ ശ്രദ്ധിക്കുക. ആഹാരത്തിന്റെ കാര്യത്തില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. കാരണം രോഗബാധക്കും ഭക്ഷ്യവിഷബാധക്കും ഉള്ള സാധ്യതകള്‍ വളരെ കൂടുതലാണ്.

പൂരം

കുറേക്കാലമായി നിങ്ങളെ അലട്ടിയിരുന്ന മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഈ വര്‍ഷം സാധിക്കുന്നുണ്ട്. പെട്ടെന്ന് ഒരു കാര്യത്തിനും തീരുമാനം എടുക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങള്‍ തെറ്റിപ്പോവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്ത് തീരുമാനത്തിന് പുറകിലും നല്ലതുപോലെ ആലോചിക്കേണ്ടതാണ്. സാമ്പത്തിക പ്രശ്‌നങ്ങളില്‍ പലതും നിങ്ങളെ അലട്ടുന്നതാണ് എങ്കിലും അല്‍പം ശ്രദ്ധിച്ചാല്‍ അതിനെ പ്രതിരോധിക്കാന്‍ ഈ വര്‍ഷം സാധിക്കുന്നുണ്ട്. കുടുംബ ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. തര്‍ക്ക വിഷയങ്ങളില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും മധ്യസ്ഥതക്ക് പോവുന്നതിന് ശ്രമിക്കരുത്.

ഉത്രം

ഒരിക്കലും പാതി വഴിയില്‍ ഒരു പ്രവര്‍ത്തിയും ഉപേക്ഷിക്കരുത്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക വിഷമം മാറുന്നതിനുള്ള സാധ്യതയുണ്ട്. പുതുതായി പല സംരംഭങ്ങളും ആരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. അധികാര സ്ഥാപനങ്ങളില്‍ ഇരിക്കുന്നവരില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദങ്ങള്‍ അനുഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്. പറയുന്ന വാക്കുകള്‍ അബദ്ധമാവാതെ ഇരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. മനസ്സില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന അസ്വാരസ്യങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് ഈ വര്‍ഷം സാധിക്കുന്നുണ്ട്. പല പദ്ധതികളും പ്രാവര്‍ത്തികമാകുന്നതിനുള്ള സാധ്യതയുണ്ട്. കടബാധ്യതകളില്‍ നിന്ന് മോചനം ലഭിക്കുന്നു. ജീവിതത്തില്‍ ഉയര്‍ന്ന സ്ഥാനത്ത് എത്തിച്ചേരുന്നതിനുള്ള സാധ്യതയുണ്ട്.

അത്തം

ജീവിതത്തില്‍ അടുക്കും ചിട്ടയും വരുന്ന ഒരു വര്‍ഷമാണ് ഈ വര്‍ഷം. പല പ്രശ്‌നങ്ങളിലും ആലോചനയില്ലാതെ ഇടപെടുന്നവരായിരിക്കും ഇവര്‍. അത് അല്‍പം ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്. അബദ്ധങ്ങളിലേക്ക് പലപ്പോഴും ഇത് എത്തിക്കുന്നു. പലപ്പോഴും സംസാരിക്കുമ്പോള്‍ വാക്കുകളില്‍ അല്‍പം നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നതിന് ശ്രദ്ധിക്കണം. എല്ലാ കാര്യത്തിലും താന്‍ പറയുന്നത് ആയിരിക്കണം അവസാന വിധി എന്ന ധാരണ പലപ്പോഴും നിങ്ങളില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അവസരങ്ങള്‍ പലപ്പോഴും നഷ്ടമാവുന്നതിന് നിങ്ങളുടെ നിര്‍ബന്ധ ബുദ്ധി കാണമാകുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട പല ആഗ്രഹങ്ങളും നടക്കുന്നതിനുള്ള സാധ്യത ഈ വര്‍ഷം ഉണ്ടാവുന്നുണ്ട്. പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവല രീതി ഉപേക്ഷിക്കണം. ഇത് നിങ്ങള്‍ക്ക് തന്നെ തലവേദന ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. ഒരേ സമയം ഒന്നിലധികം കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രമിക്കരുത്.

ചിത്തിര

സ്വന്തം കഴിവുകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കേണ്ട ഒരു വര്‍ഷമാണ് ഈ വിഷു വര്‍ഷം. എന്നാല്‍ ഇതിന് സാധിച്ചില്ലെങ്കില്‍ അത് വര്‍ഷം മുഴുവന്‍ നിങ്ങളെ അലട്ടുന്നു. എതിര്‍പ്പുകള്‍ പല കാര്യത്തിലും പല കോണുകളില്‍ നിന്നും നിങ്ങള്‍ക്ക് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഒരു കാര്യത്തിലും പതറാതെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കുക. ആവശ്യമില്ലാത്ത പ്രചരണങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. നുണപ്രചരണങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. ഇതില്‍ വീണു പോവാതിരിക്കുന്നതിന് അതീവ ശ്രദ്ധ വേണം. മറ്റുള്ളവരെ ഒരു തരത്തിലും വാക്കിലോ നോക്കിലോ പോലും ദ്രോഹിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. സംസാരത്തില്‍ അതീവ ശ്രദ്ധ വേണം. അനാവശ്യ ധൃതി നിങ്ങളെ അബദ്ധത്തില്‍ ചാടിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഓരോ ദിവസവും വളരെയധികം നേട്ടങ്ങള്‍ എന്ന ചിന്തയില്‍ ജീവിക്കണം.

ചോതി

ബുദ്ധിശക്തി വളരെയധികം പ്രയോഗിക്കുന്നതിനുള്ള വഴികള്‍ നിങ്ങളെ തേടിയെത്തുന്ന വര്‍ഷമാണ് നിങ്ങളെ തേടിയെത്തുന്നത്. നിസ്സാര കാര്യങ്ങളെ ചൊല്ലി പിണങ്ങുന്ന സ്വഭാവമുണ്ടെങ്കില്‍ അത് നല്ലതിനല്ല. വിദേശത്ത് പോവാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് അതിന് പറ്റുന്ന നല്ല വര്‍ഷമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. നിര്‍ബന്ധബുദ്ധി ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിന് ഉള്ള സാധ്യതയുണ്ട്. നിര്‍ബന്ധ ബുദ്ധി അല്‍പം കൂടുതലാണ് നിങ്ങള്‍ക്ക്.സാമര്‍ത്ഥ്യത്തോടെ പല കാര്യങ്ങളും ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അബദ്ധങ്ങളില്‍ ചെന്ന് ചാടുന്നതിനുള്ള സാധ്യത ചോതി നക്ഷത്രക്കാര്‍ക്ക് വളരെ കൂടുതലാണ്.

വിശാഖം

സ്വന്തം ആശയങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തുന്നതിനുള്ള വഴികള്‍ തേടുന്ന ഒരു വര്‍ഷമാണ്. സ്വന്തം കാര്യങ്ങള്‍ക്ക് മറ്റുള്ളവരേക്കാള്‍ പ്രാധാന്യം നല്‍കുന്നവരായിരിക്കും വിശാഖം നക്ഷത്രക്കാര്‍. ഉദ്ദേശിക്കുന്ന കാര്യം നടന്ന് കിട്ടുന്നതിന് അല്‍പം ബുദ്ധിമുട്ട് ഉണ്ടായിരിക്കും. അധ്യാപനം പോലുള്ള മേഖലകളില്‍ മുന്നേറുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ശത്രുക്കള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പിടിവാശിയും തുറന്ന പ്രതികരണ രീതിയും അല്‍പം ശ്രദ്ധിച്ച് മാത്രം പ്രയോഗിക്കുക.സാമ്പത്തികമായി പ്രതിസന്ധികള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് ഒരു പരിധി വരെ ഇല്ലാതാക്കാന്‍ സാധിക്കുമെങ്കിലും അല്‍പം ശ്രദ്ധിക്കണം. അപ്രതീക്ഷിതമായി പല വിധത്തിലുള്ള സഹായങ്ങളും നിങ്ങളെ തേടിയെത്തുന്നുണ്ട്. ഉത്തരവാദിത്വങ്ങള്‍ വളരെയധികം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയും ഉണ്ട്.

അനിഴം

പ്രായോഗിക ബുദ്ധിയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഏറ്റെടുത്ത പല കാര്യങ്ങളും പെട്ടെന്ന് വിശ്വസ്തതയോടെ ചെയ്ത് തീര്‍ക്കുന്നതിന് സാധിക്കുന്നുണ്ട്. കുശാഗ്രബുദ്ധി അല്‍പ സ്വല്‍പം കാണിക്കുന്നവരായിരിക്കും. അലസത നിങ്ങളെ തളര്‍ത്താതിരിക്കുന്നതിന് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. വീട് നിര്‍മ്മാണം പുനരാരംഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ചെയ്യാത്ത കുറ്റത്തിന് നിങ്ങള്‍ പഴി കേള്‍ക്കേണ്ടതായി വരുന്നുണ്ട്. മറ്റാരേയും ആശ്രയിച്ച് കഴിയുന്നത് നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത സ്വഭാവ രീതിയായി മാറാവുന്നതാണ്. ആത്മനിയന്ത്രണം നിങ്ങളില്‍ ഉണ്ടാവുന്നതിന് വളരെയധികം കഷ്ടപ്പെടേണ്ടി വരുന്ന ഒരു വര്‍ഷമാണ്. മനസ്സിനെ വളരെയധികം നിയന്ത്രിച്ച് നിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. അനാവശ്യമായി പഴി കേള്‍ക്കേണ്ടി വരുന്ന ഒരു വര്‍ഷമാണ് ഈ വര്‍ഷം. കാര്യങ്ങള്‍ അതുകൊണ്ട് തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നതിന് നോക്കണം.

തൃക്കേട്ട

വലിയ പ്രശ്‌നങ്ങളെ ലഘൂകരിക്കുന്നതിന് നിങ്ങള്‍ക്ക് ഈ വര്‍ഷം സാധിക്കുന്നുണ്ട്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നേട്ടങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. വളരെക്കാലമായി ജോലിക്ക് വേണ്ടി കഷ്ടപ്പെടുന്നവര്‍ക്ക് വളരെയധികം പോസിറ്റീവ് ഊര്‍ജ്ജവും മറുപടിയും ലഭിക്കുന്നുണ്ട്. പ്രയോജനകരമായ നേട്ടങ്ങള്‍ ഈ വര്‍ഷം ഉണ്ടാവുന്നു. ഏത് ജോലി ഏറ്റെടുത്താലും അത് നിങ്ങളില്‍ ആത്മവിശ്വാസത്തോടെ പൂര്‍ത്തീകരിക്കുന്നതിന് സാധിക്കുന്നുണ്ട്. പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന സ്വഭാവം നിങ്ങള്‍ ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചിന്തിച്ച് ടെന്‍ഷമാവുന്ന സ്വഭാവം ഉപേക്ഷിക്കണം. ദാമ്പത്യ ജീവിതത്തില്‍ പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തികം പ്രശ്‌നമില്ലാതെ മുന്നോട്ട് പോവുന്നുണ്ട്. ചെറിയ പ്രശ്‌നങ്ങള്‍ മനസ്സിലിട്ട് പെരുപ്പിച്ച് വലുതാക്കുന്നതിനുള്ള സാധ്യതയുണ്ട്.

മൂലം

ഏത് കാര്യത്തിനും ഉറച്ച തീരുമാനം എടുക്കുകയും അതിനെ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോവുന്നതിനും ഇവര്‍ എപ്പോഴും ശ്രമിച്ചു കൊണ്ടിരിക്കും. ആത്മവിശ്വാസത്തിന്റെ പുറത്ത് പലപ്പോഴും മറ്റുള്ളവരോട് ഇടപെടുന്നതിന് ശ്രമിക്കും. എന്നാല്‍ അത് നിങ്ങളെ പരാജയത്തിലേക്കാണ് എത്തിക്കുന്നത്. ഏത് വിപരീത സാഹചര്യത്തിലും മുന്നേറുന്നതിന് ശ്രമിച്ചു കൊണ്ടിരിക്കും. എല്ലാ കാര്യങ്ങളും പെട്ടെന്ന് മുന്നോ്ട്ട് കൊണ്ട് പോവുന്നതിനും പ്രായോഗിക തലത്തിലേക്ക് എത്തിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അല്‍പം സാമ്പത്തിക നഷ്ടം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും നിങ്ങളില്‍ പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

പൂരാടം

ഏത് തരത്തിലുള്ള തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ഈ വര്‍ഷം സാധിക്കുന്നുണ്ട്. സാഹസികപരമായ പ്രവര്‍ത്തനങ്ങള്‍ നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു വര്‍ഷമാണ് ഈ വിഷു വര്‍ഷം. മറ്റുള്ളവരോട് എന്തെങ്കിലും ചോദിച്ച് വാങ്ങുന്നതിന് നിങ്ങള്‍ക്ക് മടിയായിരിക്കും. ഇത് മാറ്റാന്‍ ശ്രദ്ധിക്കുക.ഒന്നിലും പിന്നില്‍ ഒതുങ്ങി നില്‍ക്കുന്നതിന് നിങ്ങള്‍ക്ക് താല്‍പ്പര്യമുണ്ടായിരിക്കുകയില്ല. അതിനാല്‍ ചെറിയ അവഗണനകള്‍ പോലും നിങ്ങളില്‍ വലിയ ആഘാതം സൃഷ്ടിച്ചേക്കാം. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. പ്രതീക്ഷിക്കാത്ത പെരുമാറ്റം വേണ്ടപ്പെട്ടവരില്‍ നിന്ന് ഉണ്ടാകാന്‍ ഇടയുണ്ട്. സാമ്പത്തിക വൈഷമ്യങ്ങള്‍ പരിഹരിക്കുന്നതിന് ശ്രമിക്കുന്നുണ്ട്.

ഉത്രാടം

ഇവരില്‍ മുന്‍പ് ഉണ്ടായിരുന്ന അസ്വസ്ഥതകള്‍ മാറിക്കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. ഒരു കാര്യത്തിലും അവസരവാദിയായി പെരുമാറാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം. കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. വിട്ടുവീഴ്ചകള്‍ ചെയ്ത് സൈ്വര്യമായി മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. ആളുകളെ കണ്ണടച്ച് വിശ്വസിക്കുന്ന രീതി നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് മാറ്റുന്നതിന് ശ്രദ്ധിക്കണം. കാരണം ചതിവ് പറ്റുന്നതിനുള്ള സാധ്യതയുണ്ട്. ഏറെക്കാലം മനസ്സില്‍ സൂക്ഷിച്ചിട്ടുള്ള പക നിങ്ങളുടെ ആരോഗ്യത്തേയും മാനസികാവസ്ഥയേയും മോശമായി ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങള്‍ നടക്കാതിരിക്കുന്ന അവസ്ഥയും അത് കൂടുതല്‍ പ്രതിസന്ധികളിലേക്കും നിങ്ങളെ എത്തിക്കുന്നു.

തിരുവോണം

സന്ദര്‍ഭോചിതമായി സംസാരിക്കുന്നതിന് നിങ്ങള്‍ക്ക് ശ്രമിച്ച് കൊണ്ടിരിക്കേണ്ട അവസ്ഥ ഈ വര്‍ഷം ഉണ്ടാവുന്നുണ്ട്. നിങ്ങള്‍ക്ക് കഴിയും എന്ന് ഉറപ്പുള്ള ചുമതലകള്‍ മാത്രം ഏറ്റെടുക്കുന്നതിന് ശ്രദ്ധിക്കണം. ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. മനസ്സ് പതറാതിരിക്കുന്നതിന് വേണ്ടി പല കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് ശ്രദ്ധിക്കണം. തെറ്റിദ്ധാരണയുടെ പേരില്‍ കലഹത്തിന് ഇടയുണ്ട്. മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെടാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആത്മനിയന്ത്രണം വളരെയധികം നല്ലതാണ്. സുഹൃത് ബന്ധങ്ങളില്‍ അല്‍പം ശ്രദ്ധയോടെയുള്ള തിരഞ്ഞെടുപ്പിന് ശ്രമിക്കണം. ഔദ്യോഗിക ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാവുമെങ്കിലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

അവിട്ടം

ആരേയും ആശ്രയിക്കാതെ ജീവിക്കുന്നതിനാണ് ഇവര്‍ ശ്രമിച്ചു കൊണ്ടിരിക്കുക. അത് ഒരു തരത്തില്‍ പ്രാവര്‍ത്തികമാക്കുന്നതിന് സാധിക്കുന്ന ഒരു വര്‍ഷമാണ് ഈ വിഷു വര്‍ഷം. നല്ല കാര്യങ്ങള്‍ ചിന്തിക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. ക്ഷമയോടെ എല്ലാത്തിനേയും കാത്തിരിക്കുന്നതിനും പ്രവര്‍ത്തിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. സഹപ്രവര്‍ത്തകരുമായി വളരെയധികം ശ്രദ്ധിച്ച് ഇടപെടേണ്ടതാണ്. മുന്‍കാലത്ത് ജീവിതത്തില്‍ ഉണ്ടാവുന്ന തിരിച്ചടികളെക്കുറിച്ച് ചിന്തിക്കുന്നതിനുള്ള സാധ്യതയുണ്ട്. ക്ഷമയോടെ ഈ വര്‍ഷം മുന്നോട്ട് പോവുന്നതിനുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ചുറ്റുപാടുകള്‍ നോക്കാതെ സംസാരിക്കുന്ന സ്വഭാവം ഉപേക്ഷിക്കേണ്ടതാണ്. കര്‍മ്മ രംഗങ്ങളില്‍ അല്‍പം ശ്രദ്ധിച്ച് മുന്നോട്ട് പോവേണ്ടതാണ്. ചതയം സ്വന്തമായ അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നതിന് ശ്രദ്ധിക്കണം. സ്വതന്ത്രമായി ജീവിക്കുന്നതിന് ആഗ്രഹിക്കുന്നവരായിരിക്കും

ചതയം

നക്ഷത്രക്കാര്‍. ആലോചനയില്ലാതെ പല കാര്യവും ചെയ്യുന്നവരാണ് ഇവര്‍. ഇത് ജീവിതത്തില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും നിങ്ങള്‍ ചിന്തിക്കുന്ന പല കാര്യങ്ങളും നിങ്ങളുടെ ജീവിത്തതില്‍ പ്രാവര്‍ത്തികമാക്കുന്നതിന് ശ്രദ്ധിക്കും. എന്നാല്‍ അത് പ്രാവര്‍ത്തികമാക്കുന്നതിന് പല വിധത്തിലുള്ള പ്രതിസന്ധികളും നിങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. സ്വാര്‍ത്ഥ സ്വഭാവം നിങ്ങളില്‍ അല്‍പം കൂടുതലാണ്. ഇത് നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. എല്ലാ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വളരെയധികം ചിന്തിച്ച് വേണം തീരുമാനം എടുക്കുന്നതിന്.

പൂരൂരുട്ടാതി

നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള സാധ്യത ഈ വര്‍ഷം നിങ്ങളില്‍ ഉണ്ട്. ആരുടേയും പിന്നാലെ നടന്ന് ചെയ്യുന്നതിന് ശ്രമിക്കരുത്. പക്ഷേ ഈ വര്‍ഷം ചില സാഹചര്യങ്ങളില്‍ നിലപാടുകള്‍ അല്‍പം ശ്രദ്ധിച്ച് എടുക്കുന്നതിന് ശ്രദ്ധിക്കണം. ഏത് ജോലി ഏറ്റെടുത്താലും അതിനെ ആത്മാര്‍ത്ഥതയോടെ ചെയ്ത് തീര്‍ക്കുന്നതിന് ശ്രമിക്കൂ. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാന്‍ ശ്രമിക്കരുത്. ദേഷ്യം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. ഇടക്കിടെ എടുക്കുന്ന തീരുമാനങ്ങളില്‍ മാറ്റം വരുത്തുന്നതിന് ശ്രമിക്കും. ആഢംബരത്തിനായി അധികം പണം ചിലവാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം ഈ വര്‍ഷം ചെറിയ തോതിലുള്ള സാമ്പത്തിക നഷ്ടം നിങ്ങളെ കാത്തിരിക്കുന്നുണ്ട്.

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം ജോലിക്കാര്യത്തില്‍ വളരെയധികം നേട്ടങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്ന ആളുകളില്‍ നിന്ന് വളരെയധികം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ക്ലേശങ്ങള്‍ മറ്റുള്ളവരെ അറിയിക്കാതെ സ്വയം ഏറ്റെടുക്കുന്ന സ്വഭാവക്കാരിയിരിക്കും. ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തികമായി ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ആഢംബരങ്ങള്‍ക്ക് അധികം പണം ചിലവഴിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ജോലിക്കാര്യത്തില്‍ ഉയര്‍ച്ചയുണ്ടാവും. സഹനശക്തി നിങ്ങള്‍ക്ക് വളരെയധികം കുറവായിരിക്കും.

രേവതി

ആരുടെ മുന്നിലും തലകുനിക്കുന്നത് ഇവര്‍ക്ക് ഇഷ്ടമല്ല. മറ്റുള്ളവരുടെ ഉപദേശങ്ങള്‍ നിങ്ങളെ അലോസരപ്പെടുത്തുന്നവരാണ്. വിഷുവര്‍ഷം അല്‍പം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മുഖവിലക്ക് എടുക്കുന്നതിന് ശ്രദ്ധിക്കണം. ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ നിര്‍ബന്ധ ബുദ്ധി വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതാണ്. അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തുന്നതിന് സാധ്യതയുണ്ട്. ഏറ്റെടുക്കുന്ന ജോലി പൂര്‍ത്തീകരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ പാതി വഴിയില്‍ ഉപേക്ഷിക്കപ്പെടുന്നതിനുള്ള സാധ്യതയുണ്ട്

LIVE NEWS - ONLINE

  • 1
    10 hours ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    13 hours ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    16 hours ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    17 hours ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    19 hours ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    19 hours ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    19 hours ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    19 hours ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    1 day ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്