Wednesday, May 27th, 2020

കലാശക്കൊട്ടക്കിടെ അക്രമങ്ങള്‍

കൊല്ലം/ആലപ്പുഴ: കരുനാഗപ്പള്ളി, ഓച്ചിറ, ഓയൂര്‍ എന്നീവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ അക്രമങ്ങള്‍. പൊതുവേ സമാധാനപരമായിട്ടാണ് മിക്കയിടങ്ങളിലും പ്രകടനങ്ങള്‍ തുടങ്ങിയതെങ്കിലും കരുനാഗപ്പള്ളിയിലും ഓച്ചിറയിലും പൂയപ്പള്ളിയിലും അണികള്‍ നിയന്ത്രണം വിട്ടു. ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കരുനാഗപ്പള്ളി ടൗണില്‍ കൊട്ടിക്കലാശത്തിന്റെ ആവേശത്തിനിടയില്‍ പരസ്പര പോര്‍വിളികളും കല്ലേറും ലാത്തി ചാര്‍ജും നടന്നു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. പ്രചാരണ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും തകര്‍ത്തു. കല്ലേറില്‍ അസി പൊലീസ് കമ്മിഷണര്‍ അരുണ്‍രാജ്, ജിഎഎസ്‌ഐ ശ്രീകുമാര്‍, എഡിജിപിയുടെ സ്‌ട്രൈക്കര്‍ വിഭാഗത്തിലെ അംഗമായ ശ്രീജിത്ത്, മാധ്യമ പ്രവര്‍ത്തകന്‍ … Continue reading "കലാശക്കൊട്ടക്കിടെ അക്രമങ്ങള്‍"

Published On:Apr 22, 2019 | 7:00 am

കൊല്ലം/ആലപ്പുഴ: കരുനാഗപ്പള്ളി, ഓച്ചിറ, ഓയൂര്‍ എന്നീവിടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിനിടെ അക്രമങ്ങള്‍. പൊതുവേ സമാധാനപരമായിട്ടാണ് മിക്കയിടങ്ങളിലും പ്രകടനങ്ങള്‍ തുടങ്ങിയതെങ്കിലും കരുനാഗപ്പള്ളിയിലും ഓച്ചിറയിലും പൂയപ്പള്ളിയിലും അണികള്‍ നിയന്ത്രണം വിട്ടു. ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ട കരുനാഗപ്പള്ളി ടൗണില്‍ കൊട്ടിക്കലാശത്തിന്റെ ആവേശത്തിനിടയില്‍ പരസ്പര പോര്‍വിളികളും കല്ലേറും ലാത്തി ചാര്‍ജും നടന്നു. ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു. പ്രചാരണ വാഹനങ്ങളും ഇരുചക്ര വാഹനങ്ങളും തകര്‍ത്തു. കല്ലേറില്‍ അസി പൊലീസ് കമ്മിഷണര്‍ അരുണ്‍രാജ്, ജിഎഎസ്‌ഐ ശ്രീകുമാര്‍, എഡിജിപിയുടെ സ്‌ട്രൈക്കര്‍ വിഭാഗത്തിലെ അംഗമായ ശ്രീജിത്ത്, മാധ്യമ പ്രവര്‍ത്തകന്‍ ഗോപു എന്നിവര്‍ക്കും ഒട്ടേറെ എല്‍ഡിഎഫ്, ബിജെപി, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരുക്കേറ്റു. ഓച്ചിറയില്‍ യുഡിഎഫ് പ്രചരണ വാഹനത്തിന്റെ ഗ്ലാസ് ഇടിച്ചു തകര്‍ത്തു. ഇത്് തടയാന്‍ ശ്രമിച്ച സിഐയെ എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉണ്ടായി. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകനെ പിന്‍തിരിപ്പിച്ചത്.

LIVE NEWS - ONLINE

  • 1
    2 days ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    2 days ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    2 days ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    2 days ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    3 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്