Sunday, May 31st, 2020

യുവതിയോട് അശ്ലീലം; നടന്‍ വിനായകനെതിരെ കുറ്റപത്രം

ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം.

Published On:Nov 8, 2019 | 9:18 am

കല്‍പ്പറ്റ: ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയില്‍ നടന്‍ വിനായകനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കല്‍പ്പറ്റ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം പാമ്പാടി സ്വദേശിനിയായ ദളിത് ആക്ടിവിസ്റ്റിന്റെ പരാതിയിലാണ് വിനായകനെതിരെ കേസ്.
ഏപ്രില്‍ 18നാണ് കേസിനാസ്പദമായ സംഭവം. സാമൂഹിക പ്രവര്‍ത്തനത്തിന്റെ ഭാഗമായി കല്‍പ്പറ്റയിലെത്തിയ താന്‍ പഠനോപകരണ വിതരണത്തിനു ക്ഷണിക്കുന്നതിനു ഫോണ്‍ ചെയ്തപ്പോള്‍ എടുക്കാതിരുന്ന വിനായകന്‍ തിരിച്ചുവിളിച്ചു മോശമായി സംസാരിച്ചെന്നാണ് യുവതിയുടെ പരാതി. കോട്ടയം പോലീസിലാണ് യുവതി പരാതി നല്‍കിയത്. സംഭവം നടന്നപ്പോള്‍ യുവതി വയനാട്ടിലായതിനാല്‍ പരാതി കല്‍പ്പറ്റ പോലീസിനു കൈമാറുകയായിരുന്നു. നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ജൂണ്‍ 20നു കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ഹാജരായ വിനായകനെ അറസ്റ്റുചെയ്തു ജാമ്യത്തില്‍ വിട്ടു. പരാതിക്കാരിയെ ശല്യം ചെയ്യരുതെന്ന ഉപാധിയിലാണ് ജാമ്യം അനുവദിച്ചത്. വിനായകന്‍ തെറ്റു സമ്മതിച്ചതായാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഫോണിലൂടെയുള്ള സംഭാഷണമായതിനാല്‍ സൈബര്‍ തെളിവുകളടക്കം ശേഖരിച്ചാണ് കുറ്റപത്രം തയാറാക്കിയത്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    14 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    15 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    15 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌