Wednesday, February 26th, 2020

വിജയ് തന്റെ കാരവാനിന് മുകളില്‍; സെല്‍ഫിയെ കടത്തിവെട്ടി ഡ്രോണ്‍ വിസ്മയം- വീഡിയോ

വിജയ് ആരാധകര്‍ക്കൊപ്പം എടുത്ത സെല്‍ഫി തരംഗമായിരുന്നു

Published On:Feb 12, 2020 | 2:49 pm

ദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലിനുശേഷം മടങ്ങി എത്തിയ വിജയ് ആരാധകര്‍ക്കൊപ്പം എടുത്ത സെല്‍ഫി തരംഗമായിരുന്നു. നെയ്‌വേലിയിലെ ലൊക്കേഷനില്‍വച്ച്‌ കാരവാനിന്റെ മുകളില്‍ കേറിനിന്നായിരുന്നു സെല്‍ഫി എടുത്തത്. ഇപ്പോഴിതാ സെല്‍ഫിയെ വെല്ലുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

ആദായനികുതി റെയ്ഡിനുശേഷം മാസ്റ്റര്‍ ലൊക്കേഷനില്‍ തിരിച്ചെത്തിയ താരത്തെ കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. ഇതിന്റെ ഡ്രോണ്‍ ഷോട്ട് വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മൊബൈലിന്റെ ഫ്‌ലാഷ് ലൈറ്റ് ഓണ്‍ ആക്കി നിന്ന ആരാധകരെയാണ് ഡ്രോണ്‍ ഒപ്പിയെടുത്തിരിക്കുന്നത്. താരത്തെ കാണാന്‍ എത്തിയ ആരാധകരെ വിജയ് അഭിസംബോധന ചെയ്യുന്നതും വീഡിയോയില്‍ കാണാം.

അതേസമയം ആദായ നികുതി വകുപ്പിന്റെ ചോദ്യംചെയ്യലിന് ഹാജരാകാന്‍ വിജയ് കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം നടക്കുന്ന ചിത്രീകരണം മുടങ്ങുന്നത് നിര്‍മാതാവിന് കോടികളുടെ നഷ്ടമുണ്ടാക്കും. ആയതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്‍പില്‍ ഹാജരാകന്‍ കൂടുതല്‍ സമയം വേണമെന്നാണ് വിജയ് ആവശ്യപ്പെട്ടിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    11 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    13 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    14 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    15 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    15 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    15 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    15 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    16 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി