Tuesday, October 15th, 2019

വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി

21 ബൗണ്ടറിയും 10 സിക്‌സറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്.

Published On:Oct 12, 2019 | 2:36 pm

അലുര്‍: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരള താരം സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി. 129 പന്തില്‍ 212 റണ്‍സെടുത്ത് സഞ്ജു പുറത്താവാതെ നിന്നു. 21 ബൗണ്ടറിയും 10 സിക്‌സറും അടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്.സഞ്ജുവിന്റെ ഇരട്ട സെഞ്ച്വറി കരുത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കേരളം 377 റണ്‍സെടുത്തു.
സെഞ്ച്വറി നേടിയ സചിന്‍ ബേബിയും സഞ്ജുവിന് മികച്ച പിന്തുണ നല്‍കി. 135 പന്തിലാണ് സചിന്‍ ബേബി 127 റണ്‍സെടുത്തത്. ഇരുവരും ചേര്‍ന്ന് 338 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.
10 റണ്‍സെടുത്ത നായകന്‍ റോബിന്‍ ഉത്തപ്പയും ഏഴ് റണ്‍സെടുത്ത വിഷ്ണു വിനോദും പുറത്തായ ശേഷം ഒത്തുചേര്‍ന്ന സഞ്ജുവും സചിനും ചേര്‍ന്നുള്ള കൂട്ടുകെട്ട് കേരളത്തെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു.

 

LIVE NEWS - ONLINE

  • 1
    5 hours ago

    പാലാരിവട്ടം പാലം; പ്രധാന രേഖകള്‍ കാണാതായി

  • 2
    10 hours ago

    മഞ്ചേശ്വരത്ത് 2006 ആവര്‍ത്തിക്കും: കോടിയേരി

  • 3
    10 hours ago

    കാസര്‍കോട് നഗരസഭയില്‍ പൊട്ടിത്തെറി

  • 4
    10 hours ago

    പമ്പ് ഉടമയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 5
    10 hours ago

    സ്വത്ത് തട്ടിയെടുക്കാനായി ജോളി തയാറാക്കിയത് രണ്ടു വില്‍പ്പത്രങ്ങള്‍

  • 6
    10 hours ago

    മാര്‍ക്ക് ദാനം; പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

  • 7
    10 hours ago

    കാട്ടാനയുടെ ചവിട്ടേറ്റ് സി പി എം നേതാവ് മരിച്ചു

  • 8
    11 hours ago

    ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തു

  • 9
    12 hours ago

    പീഡനക്കേസ്; ബിനോയ് കോടിയേരിയുടെ ഹരജി രണ്ടുവര്‍ഷത്തേക്ക് നീട്ടിവെച്ചു