Wednesday, January 29th, 2020

സംസ്ഥാനത്ത് കൊടുംചൂട് ; ഞായറാഴ്ച വരെ ജാഗ്രതാ നിര്‍ദ്ദേശം

ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിന്റെയും താപസൂചിക ഉയരുന്നതിന്റെയും അടിസ്ഥാനത്തിലാണിത്.

Published On:Mar 29, 2019 | 7:55 am

തിരു/ ഇടുക്കി/ വയനാട്/ പാലക്കാട്/ മലപ്പുറം/കൊല്ലം/തൃശ്ശൂര്‍ /ആലപ്പുഴ/കൊച്ചി/കോട്ടയം: സംസ്ഥാനത്ത് ചൂടുകൂടിയ സാഹചര്യത്തില്‍ ഞായറാഴ്ച വരെ ജാഗ്രതാ നിര്‍ദ്ദേശം നീട്ടി. ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തുന്നതിന്റെയും താപസൂചിക ഉയരുന്നതിന്റെയും അടിസ്ഥാനത്തിലാണിത്. ഇടുക്കിയും വയനാടും ഒഴികെ ഉള്ള ജില്ലകളില്‍ ചൂട് രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ വെള്ളം എത്തിക്കാനുള്ള നടപടികളും തുടങ്ങി.
ഇന്നലെ വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ഉയര്‍ന്ന താപനില ശരാശരിയില്‍നിന്ന് രണ്ടുമുതല്‍ മൂന്നുഡിഗ്രി വരെ ഉയര്‍ന്നേക്കും. തിരുവനന്തപുരം ജില്ലയില്‍ വ്യാഴാഴ്ച 36.7 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. ഇത് ശരാശരി ഉയര്‍ന്ന താപനിലയില്‍നിന്ന് മൂന്നു ഡിഗ്രി കൂടുതലാണ്. പാലക്കാട്ട് 40.4 ഡിഗ്രിയും തൃശ്ശൂര്‍ വെള്ളാനിക്കരയില്‍ 39 ഡിഗ്രിയും പുനലൂരില്‍ 38.5 ഡിഗ്രിയും ആലപ്പുഴയില്‍ 36.2 ഡിഗ്രിയും താപനില രേഖപ്പെടുത്തി. സംസ്ഥാനത്ത് പലയിടത്തും താപസൂചിക 50ന് മുകളിലാണ്. അതിനാലാണ് കൂടുതല്‍പേര്‍ക്ക് സൂര്യാഘാതമേല്‍ക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
സൂര്യാഘാതത്തിനും സൂര്യാതപത്തിനും സാധ്യത വളരെ കൂടുതല്‍ ഉള്ളതിനാല്‍ നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് ഉയരുന്ന സാഹചര്യത്തില്‍ ജല ഉപയോഗത്തില്‍ നിയന്ത്രണം വരുത്തുന്നത് ആലോചനയിലാണ്.
വ്യാഴാഴ്ച സംസ്ഥാനത്ത് 71 പേര്‍ക്കാണ് സൂര്യാഘാത്. എറണാകുളത്താണ് കൂടുതല്‍ 19 പേര്‍. കോട്ടയം 12, ആലപ്പുഴ 10, പാലക്കാട് ഒമ്പത്, മലപ്പുറം 6, കൊല്ലം, തൃശ്ശൂര്‍ ഏഴുവീതം, ഇടുക്കി 1 വീതം പേര്‍ക്കാണ് സൂര്യാഘാതമേറ്റത്.
എറണാകുളം കലൂരില്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ കേരള മഹിളാ സംഘം സംസ്ഥാനപ്രസിഡന്റും സി.പി.ഐ. സംസ്ഥാന കൗണ്‍സില്‍ അംഗവുമായ കമലാ സദാനന്ദന് സൂര്യതാപമേറ്റു. തോപ്പുംപടിയില്‍ പോലീസുകാരനും തൃക്കാക്കര നഗരസഭാ കൗണ്‍സിലര്‍ക്കും സൂര്യതാപമേറ്റിട്ടുണ്ട്. കോതമംഗലത്ത് നാലും അങ്കമാലിയില്‍ രണ്ടുപേര്‍ക്കും സൂര്യാഘാതമേറ്റു.

 

LIVE NEWS - ONLINE

  • 1
    3 hours ago

    സൂപ്പര്‍ ഇന്ത്യ

  • 2
    3 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 3
    4 hours ago

    പ്രതിപക്ഷത്തിനു മാനസികാസ്വാസ്ഥ്യം കൂടി വരുന്നു: മന്ത്രി ജയരാജന്‍

  • 4
    5 hours ago

    തീവണ്ടിയില്‍നിന്ന് ചാടി രക്ഷപ്പെട്ട പ്രതി ഷൊര്‍ണ്ണൂരില്‍ പിടിയില്‍

  • 5
    6 hours ago

    കൊച്ചി വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിച്ചു

  • 6
    7 hours ago

    ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ നീക്കം

  • 7
    7 hours ago

    ചങ്ങല പിടിച്ചശേഷം മുഖ്യമന്ത്രി പോയത് രാജ്ഭവനിലേക്ക്: കെ മുരളീധരന്‍

  • 8
    7 hours ago

    യുഎഇയിലും കൊറോണ സ്ഥിരീകരിച്ചു

  • 9
    8 hours ago

    ഷാരൂഖ് ഖാന്റെ അര്‍ധ സഹോദരി നിര്യാതയായി