Sunday, November 17th, 2019

വട്ടിയൂര്‍ക്കാവ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് അടിയറ വെച്ചു: പീതാംബര കുറുപ്പ്

നല്ല ചികിത്സ അകത്ത് കൊടുക്കേണ്ട സ്ഥിതിയാണിപ്പോള്‍

Published On:Oct 25, 2019 | 9:37 am

തിരു: വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച് മുതിര്‍ന്ന നേതാവ് എന്‍.പീതാംബര കുറുപ്പ്. വട്ടിയൂര്‍ക്കാവ് മണ്ഡലം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസ് അടിയറ വെച്ചു. താനാണ് രാജാവെന്ന ഭാവത്തിലാണ് പാര്‍ട്ടിയില്‍ പലരും തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നും പീതാംബര കുറുപ്പ് കുറ്റപ്പെടുത്തി.
വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ആദ്യം ഉയര്‍ന്ന് കേട്ട പേരായിരുന്നു പീതാംബര കുറുപ്പിന്റേത്. പിന്നീട് പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് മാറ്റുകയായിരുന്നു.
നല്ല ചികിത്സ അകത്ത് കൊടുക്കേണ്ട സ്ഥിതിയാണിപ്പോള്‍ കോണ്‍ഗ്രസിന് വന്നിരിക്കുന്നത്. താന്‍ രാജാവാണെന്ന മനസ്സും ഭാവവുമായി നടക്കുന്നവരാണ് പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ട പല സ്ഥാനങ്ങളിലും ഇരിക്കുന്നത്. അത്തരം കാലങ്ങളൊക്കെ കഴിഞ്ഞെന്ന് മനസ്സിലാക്കണം.
സ്ഥാനാര്‍ത്ഥിയായി തന്റെ പേര് ആദ്യം പറഞ്ഞതിന് പിന്നാലെ ഡല്‍ഹിയില്‍ നിന്നടക്കം പല നേതാക്കളും അഭിനന്ദനം അറിയിച്ച് വിളിച്ചിരുന്നു. പക്ഷേ എനിക്കറിയാമായിരുന്നു ഇത് കോണ്‍ഗ്രസാണെന്നും എവിടെ കൊണ്ടുപോയി ഒതുക്കുമെന്നുമുള്ള കാര്യം. എനിക്ക് മുമ്പേ പോയവരെയും പിറകേ വന്നവരെയും ഒതുക്കുന്നത് കണ്ടിട്ടുള്ളയാളാണ് താനെന്നും പീതാംബര കുറുപ്പ് പ്രതികരിച്ചു.
തെരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം എന്താണെന്ന് തിരിച്ചറിഞ്ഞ് ഉത്സാഹിച്ച് പ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ പാര്‍ട്ടിക്ക് പറ്റിയില്ല. അതാണ് സത്യത്തിലുണ്ടായത്. അല്ലാതെ സുകുമാരന്‍ നായരുടേയും മറ്റുള്ളവരുടേയും പ്രസ്താവനയില്‍ പഴിചാരി രക്ഷപ്പെടാന്‍ പാര്‍ട്ടിക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    ‘ഒരു രാജ്യം, ഒരു ശമ്പളദിനം’

  • 2
    3 hours ago

    പൊന്നാനിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് പേര്‍ മരിച്ചു

  • 3
    15 hours ago

    പിണറായി സര്‍ക്കാര്‍ സ്ത്രീകള്‍ക്കെതിരാണെന്ന് തൃപ്തി ദേശായി

  • 4
    16 hours ago

    മണ്ഡലകാലത്തിന് തുടക്കംകുറിച്ച് ശബരിമല നട തുറന്നു

  • 5
    19 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി ബാലകൃഷ്ണന്‍.

  • 6
    19 hours ago

    വ്യക്തത വരുത്തി സുപ്രീംകോടതി വിധി നടപ്പാക്കും: കോടിയേരി

  • 7
    19 hours ago

    ഇന്‍ഡോറില്‍ ഇന്ത്യക്ക് മറ്റൊരു ഐതിഹാസിക വിജയം

  • 8
    21 hours ago

    ശബരിമല ദര്‍ശനത്തിനെത്തിയ മൂന്ന് യുവതികളെ തിരിച്ചയച്ചു

  • 9
    21 hours ago

    ഫസല്‍ വധം; കാരായിമാര്‍ക്ക് ജാമ്യമില്ല