Sunday, May 31st, 2020

വിരലുകളുടെ ഭംഗിക്ക് മാത്രമല്ല…നെയില്‍ പോളിഷിനെ കൊണ്ട് വേറെയുമുണ്ട് ഉപയോഗം!

ബെല്‍റ്റിന്റെ കൊളുത്തു തുരുമ്പുപിടിക്കാതിരിക്കാന്‍ നെയില്‍ പോളിഷ് നല്ലതാണ്

Published On:Feb 15, 2018 | 10:58 am

വിരലുകള്‍ക്ക് ഭംഗി കൂട്ടാന്‍ മാത്രമല്ല നെയില്‍ പോളിഷിനെ കൊണ്ട് വേറെയുമുണ്ട് ഉപയോഗം. നമ്മള്‍ പോലും ശ്രദ്ധിക്കാത്ത ചില ഉപയോഗങ്ങള്‍. അവ എന്തൊക്കയെന്ന് നോക്കാം.
ബെല്‍റ്റിന്റെ കൊളുത്തു തുരുമ്പുപിടിക്കാതിരിക്കാന്‍ അതില്‍ ഒരു തവണ നെയില്‍ പോളിഷ് പുരട്ടുന്നത് നല്ലതാണ്. ചിലപ്പോള്‍ ലെഗിന്‍സ് ചെറിയ തുളകള്‍ കാണാറുണ്ട്. അവിടെ നെയില്‍ പോളിഷ് പുരട്ടുന്നത് നല്ലതാണ്. തുണി കൂടതല്‍ വലിഞ്ഞു തുളകള്‍ വലുതാകാതെ പോളിഷ് സംരക്ഷിക്കും. ഷൂലേസിന്റെ അറ്റം പൊട്ടിയിരിക്കുന്ന അവസ്ഥയില്‍, അവിടെ അല്പം നെയില്‍ പോളിഷ് പുരട്ടുകയോ ഉരുക്കുകയോ ചെയ്യുക.
ഫാന്‍സി ആഭരണങ്ങള്‍ ചിലരുടെ ത്വക്കില്‍ പ്രശ്‌നമുണ്ടാക്കും. പച്ച ഫാന്‍സി മോതിരമോ മാലയോ അണിഞ്ഞശേഷം അവരുടെ ചര്‍മ്മത്തില്‍ അവിടെ പച്ച നിറം കാണാം. പോളിഷ് വച്ച് ഒരിക്കല്‍ കൂടി പുരട്ടിക്കഴിഞ്ഞാല്‍ പോളിഷ് ആയിരിക്കും ചര്‍മ്മത്തോട് ചേര്‍ന്നിരിക്കുന്നത്. അതിനാല്‍ ഫാന്‍സി ആഭരണങ്ങളില്‍ പോളിഷ് പുരട്ടിയാല്‍ അതിലെ നിറം ചര്‍മ്മത്തില്‍ പറ്റാതെ ഇരിക്കും. ചിലപ്പോള്‍ വസ്ത്രം തടിയിലോ, ഫര്‍ണിച്ചറിലോ മറ്റോ തട്ടി ഉലഞ്ഞുപോകാറുണ്ട്. അവിടെ ഒന്നോ രണ്ടോ തവണ നെയില്‍ പോളിഷ് പുരട്ടിയാല്‍ നല്ല മൃദുലമായിരിക്കും

LIVE NEWS - ONLINE

  • 1
    4 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    12 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    13 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    13 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    1 day ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌