Tuesday, October 26th, 2021

സി ബി ഐക്ക് വിട്ടാല്‍ പ്രശ്‌നം തീരുമോ

ഏതു തരത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചാലും, രാജ്യത്തിനേറ്റ, ഹത്രാസിലെ മാരകമായ മുറിവ് ഉണക്കാന്‍ കഴിയില്ല. ഇതിന്റെ നീറ്റലില്‍ നിന്നു മുക്തമാകാനും കഴിയില്ല. കാരണം ജനാധിപത്യത്തിനേറ്റ വലിയ പ്രഹരമാണിത്. യു.പി സര്‍ക്കാരിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന ഘട്ടം വന്നപ്പോഴാണ് ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നത്. ഏറെ പണിപ്പെട്ടും സാഹസപ്പെട്ടും രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ വന്ന ഉത്തരവ് പ്രതിഷേധം തണുപ്പിക്കാനും കണ്ണില്‍ പൊടിയിടാനുമാണ്. അല്ലാതെ വലിയ ആത്മാര്‍ത്ഥതയൊന്നും പ്രഖ്യാപനത്തിന് … Continue reading "സി ബി ഐക്ക് വിട്ടാല്‍ പ്രശ്‌നം തീരുമോ"

Published On:Oct 5, 2020 | 3:53 pm

ഏതു തരത്തിലുള്ള അന്വേഷണം പ്രഖ്യാപിച്ചാലും, രാജ്യത്തിനേറ്റ, ഹത്രാസിലെ മാരകമായ മുറിവ് ഉണക്കാന്‍ കഴിയില്ല. ഇതിന്റെ നീറ്റലില്‍ നിന്നു മുക്തമാകാനും കഴിയില്ല. കാരണം ജനാധിപത്യത്തിനേറ്റ വലിയ പ്രഹരമാണിത്. യു.പി സര്‍ക്കാരിന് പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്ന ഘട്ടം വന്നപ്പോഴാണ് ദലിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവ് വന്നത്. ഏറെ പണിപ്പെട്ടും സാഹസപ്പെട്ടും രാഹുലും പ്രിയങ്കയും പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ചതിന് പിന്നാലെ വന്ന ഉത്തരവ് പ്രതിഷേധം തണുപ്പിക്കാനും കണ്ണില്‍ പൊടിയിടാനുമാണ്. അല്ലാതെ വലിയ ആത്മാര്‍ത്ഥതയൊന്നും പ്രഖ്യാപനത്തിന് പിന്നിലില്ലെന്ന് ഭരണകൂടത്തിന്റെയും പോലീസിന്റെയും നടപടികളില്‍ നിന്ന് വ്യക്തമാവും. സിബിഐ അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം തൃപ്തരല്ല. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നാണ് പെണ്‍കുട്ടിയുടെ അമ്മയുടെയും കുടുംബത്തിന്റെയും ആവശ്യം. ഇത് പരിഗണിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.
സ്ത്രീകളുടെ, പ്രത്യേകിച്ച്, ദലിത് പെണ്‍കുട്ടികളുടെ മാനത്തിനു ഒരു വിലയും കല്‍പ്പിക്കാത്ത നാടായി ഉത്തര്‍പ്രദേശ് മാറിയിട്ട് കാലമേറെയായി. എത്രയെത്ര ദാരുണ സംഭവങ്ങളാണ് അടുത്ത കാലത്തായി നടന്നത് അതിക്രമങ്ങള്‍ക്കും ക്രൂരകൃത്യങ്ങള്‍ക്കും ഇരകളിലായവരിലേറെയും ദളിത് പെണ്‍കുട്ടികളാണെന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഹത്രാസിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസങ്ങളിലായി സമാന സംഭവങ്ങള്‍ പിന്നെയും ആവര്‍ത്തിക്കപ്പെട്ടത്. എന്നിട്ടും യു.പി സര്‍ക്കാര്‍ കണ്ണു തുറന്നില്ലെന്നു മാത്രവുമല്ല സ്ത്രീ പീഡകരെയും കൊലപാതകികളെയും സംരക്ഷക്കുന്ന നിലപാടാണ് സ്വീകരിച്ചു പോന്നത്. സ്വന്തം പാര്‍ട്ടിക്കാരില്‍ നിന്ന് കടുത്ത എതിര്‍പ്പുകളാണ് യോഗിക്ക് നേരിടേണ്ടി വന്നത്. പിന്നാക്ക വിഭാഗത്തില്‍പ്പെട്ടു എന്നതിന്റെ പേരില്‍ ഒരു കൂട്ടം കാമവെറിയന്മാര്‍ പിച്ചിച്ചീന്തിയെറിഞ്ഞ സ്വന്തം മകളുടെ ചേതനയറ്റ മുഖം അവസാനമായി ഒരു നോക്കു കാണാന്‍ പോലും അനുവദിക്കാത്ത പോലീസിന്റെ നടപടിയെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് യു.പിയും ഇന്ത്യയില്‍ തന്നെയല്ലേ കഴിഞ്ഞ കുറേക്കാലമായി ജനാധിപത്യത്തെ കളങ്കപ്പെടുത്തുകയാണ് യു.പി.
തുടക്കം മുതലേ പോലീസ് പെണ്‍കുട്ടിയോടും കുടുംബത്തോടും അതിക്രൂരതയാണ് കാട്ടിയത്. മൃതദേഹം കാണാന്‍ ആരെയും അനുവദിക്കാത്ത പോലീസ് പുലര്‍ച്ചെ ആരുമില്ലാത്ത സമയം നോക്കിയാണ് സംസ്‌കരിച്ചത്. ബന്ധുക്കളെ പൂട്ടിയിട്ട ശേഷം ആളൊഴിഞ്ഞ പറമ്പില്‍ പാഴ് വസ്തുക്കള്‍ക്കൊപ്പമാണ് മൃതദേഹം സംസ്‌കരിച്ചത്. ഇതിലൂടെയെല്ലാം ആരുടെ താത്പര്യങ്ങളാണ് പോലീസ് സംരക്ഷിക്കുന്നത് ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണിവയൊക്കെ. ഉത്തര്‍പ്രദേശ് രാഷ്ട്രീയം കലങ്ങിമറിയുകയാണ്. ഇനിയുള്ള നാളുകള്‍ സംഘഷ ഭരിതമാവുക തന്നെ ചെയ്യും. ഇതുമായി ബന്ധപ്പെട്ട് സവര്‍ണ്ണ ജാതിക്കാരായ നാല് പ്രതികളെ പേരിന് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങളാണു ഒരു ഭാഗത്ത് നടന്നു കൊണ്ടിരിക്കുന്നത്. അന്ത്യന്തം ആപത്ക്കരമായ കളിയാണിത്. യു.പി പോലീസ് ഇതു വരെ സ്വീകരിച്ച നടപടികളില്‍ നിന്നും ഭരണകൂടത്തിന്റെ നിസ്സംഗതയില്‍ നിന്നും ആരെയെല്ലാമോ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്ന് വ്യക്തം.
യു.പിയില്‍ ദലിത് പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ കടുത്ത വേദനയും അതിതീവ്ര പ്രതിഷേധവും ഉയര്‍ന്നു വരുന്നതിനിടെ, മറ്റൊരു കേസ് പരിഗണിക്കുന്ന വേളയില്‍ മദ്രാസ് ഹൈഹക്കോടതി നടത്തിയ പരാമര്‍ശം ഇത്തരുണത്തില്‍ പ്രസക്തമാവുകയാണ്. ഈ പുണ്യഭൂമി ബലാത്സംഗക്കാരുടെ നാടായി മാറുകയാണോയെന്ന സന്ദേഹമാണ് കോടതി പങ്ക് വെച്ചത്. തിരുപ്പൂരില്‍ ഒരു പെണ്‍കുട്ടിക്ക് സമാനമായി നേരിടേണ്ടി വന്ന കേസ് പരിഗണിക്കുന്ന വേളയിലാണ് യു.പി സംഭവങ്ങളും കോടതി ഒന്നുകൂടി ഓര്‍മ്മിപ്പിച്ചത്.
ദേശീയ സ്വാതന്ത്ര്യത്തിനു വേണ്ടി അക്ഷീണം പ്രയത്‌നിച്ച മഹാത്മാവിന്റെ സ്വപ്നങ്ങളെ തച്ചുടക്കുകയാണ് അവിടുത്തെ കിരാത നടപടികളിലൂടെ ചെയ്തു കൊണ്ടിരിക്കുന്നത്. സമൂഹത്തിന്റെ അടിത്തട്ടില്‍ കിടക്കുന്നവരുടെ, പ്രത്യേകിച്ച് ദലിത് വിഭാഗത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ മോചനം ഗാന്ധിജിയുടെ നിരവധി സ്വപ്നങ്ങളില്‍ മഹത്തരമായ ഒന്നായിരുന്നു. ഹരിജനങ്ങളെ ഉദ്ധരിക്കാന്‍ ഗാന്ധിജി ആവിഷ്‌ക്കരിച്ച നിറവാര്‍ന്ന പദ്ധതികള്‍ എക്കാലവും പ്രസക്തിയുള്ളതുമാണ്. ഇതെല്ലാം മറന്നു കൊണ്ടുള്ള കളികളാണ് യു.പി യില്‍ ന ടക്കുന്നത്. യു.പിയില്‍ ദളിതരോട് കാണിക്കുന്ന വിവേചനവും അവഹേളനവും ജാതി വേര്‍തിരിവും അവസാനിപ്പിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണത്തിന്റെ പ്രസക്തി അനിവാര്യമായ ഘട്ടമാണത്. ഇതേക്കുറിച്ചെല്ലാം ഗഹനമായചിന്തകള്‍ നടത്തേണ്ട സമയം അതിക്രമിച്ചിട്ടും ബന്ധപ്പെട്ടവരാരും മുന്‍കൈയ്യെടുക്കാത്തത് ആശങ്കകളും ക്ഷണിച്ചു വരുത്തുകയാണ്. ബലാത്സംഗങ്ങളുടെ നാടാക്കി മാറ്റാനുള്ളതല്ല ഈ പുണ്യഭൂമി. കോടതിയുടെ വാക്കുകള്‍ ശിരസ്സാവഹിക്കണം.

LIVE NEWS - ONLINE

 • 1
  4 months ago

  സംസ്ഥാനത്ത് ഇന്നും ഇന്ധന വില കൂടി

 • 2
  4 months ago

  അടുത്ത ആഴ്ചയിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ തീരുമാനിക്കാൻ ഇന്ന് യോഗം

 • 3
  4 months ago

  സിബിഎസ്ഇ പത്ത്, പ്ലസ് ടു ക്ലാസ്സുകൾക്കുള്ള പുതിയ മാർഗനിർദേശം പുറത്തിറങ്ങി

 • 4
  4 months ago

  24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 44,111 കൊവിഡ്

 • 5
  4 months ago

  സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

 • 6
  4 months ago

  രാജ്യത്ത് 46,617പേര്‍ക്ക് കൊവിഡ

 • 7
  4 months ago

  കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി

 • 8
  4 months ago

  അനില്‍ കാന്ത് പുതിയ ഡിജിപി

 • 9
  4 months ago

  സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇന്ന് വിരമിക്കും