Wednesday, February 26th, 2020

പ്രായത്തിന്റെ അവശതകളെല്ലാം മറന്നു; ‘കുഞ്ഞ്’ ഹൈക്കോടതി ന്യായാധിപനായി സ്ഥാനമേല്‍ക്കുന്നതു കാണാന്‍ പയ്യന്നൂരിൽ നിന്നും ഉണ്ണികൃഷ്ണന്‍ നബൂതിരി എത്തി

പയ്യന്നൂരിലെ കോറോത്തുനിന്ന് നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി ബുധനാഴ്ച എറണാകുളത്തെത്തി

Published On:Feb 14, 2020 | 12:33 pm

കൊച്ചി: പ്രായത്തിന്റെ അവശതകള്‍ വകവെയ്ക്കാതെ ഇളയ മകന്‍ ‘കുഞ്ഞ്’ ഹൈക്കോടതി ന്യായാധിപനായി സ്ഥാനമേല്ക്കുന്നതു കാണാന്‍ പയ്യന്നൂരിലെ കോറോത്തുനിന്ന് നടന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി ബുധനാഴ്ച എറണാകുളത്തെത്തി. 96 വയസ്സിന്റെ വയ്യായ്കയും ദീര്‍ഘദൂര യാത്രയുടെ ക്ഷീണവും ഒന്നും വകവെയ്ക്കാതെ സ്മാര്‍ട്ടായി ഒരുങ്ങിയാണ് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി മകന്റെ സത്യപ്രതിജ്ഞ കാണാന്‍ പുറപ്പെട്ടത്.

അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്ന് സത്യപ്രതിജ്ഞയ്ക്കുശേഷമുള്ള പ്രസംഗത്തില്‍ ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. മകന്റെ വാക്കുകള്‍ കേട്ട് സദസ്സിലെ മുന്നിരയില്‍ പ്രാര്‍ഥനയോടെ കണ്ണടച്ചിരിക്കുകയായിരുന്നു ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി.

ഗണിതശാസ്ത്രത്തിലുള്ള ഇഷ്ടംകാരണം അതില്‍ ബിരുദമെടുക്കാന്‍ പയ്യന്നൂര്‍ കോളേജില്‍ ചേര്‍ന്ന കുഞ്ഞികൃഷ്ണന്‍ ഉണ്ണികൃഷ്ണന്‍ നമ്ബൂതിരിയുടെ ജ്യേഷ്ഠനും കാസര്‍കോട്ടെ പ്രമുഖ അഭിഭാഷകനുമായ പി വി കെ നമ്ബൂതിരിയുടെ മരണത്തോടെ അദ്ദേഹത്തിന്റെ പാത പിന്തുടരുകയായിരുന്നു.

അങ്ങനെയാണ് തിരുവനന്തപുരത്ത് നിയമപഠനത്തിനു ചേര്‍ന്നത്. പഠന ശേഷം പ്രാക്ടീസ് തുടങ്ങാനൊരുങ്ങിയപ്പോള്‍ കോഴിക്കോട്ട് ജില്ലാ ആസ്ഥാനത്ത് മതിയെന്ന് നിര്‍ദേശിച്ചതും മൂന്നുകൊല്ലം കഴിഞ്ഞപ്പോള്‍ ഇനി ഹൈക്കോടതിയിലേക്കു മാറിക്കൂടേ എന്നും നിര്‍ദേശിച്ചത് അച്ഛനാണെന്നും അച്ഛനോടുള്ള സ്‌നേഹംകാരണം ആ നിര്‍ദേശങ്ങളെല്ലാം പാലിച്ചുവെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

അച്ഛനാണ് തന്നെ എന്നും മുന്നോട്ടു നയിച്ചതെന്നും ഈ ചടങ്ങില്‍ അച്ഛന്‍ എത്താനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ സത്യപ്രതിജ്ഞാവേദിയില്‍ പറഞ്ഞു.’ദേശാടന’ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലാണ് ഉണ്ണികൃഷ്ണന്‍ നമ്ബൂതിരി അഭിനയിച്ചത്.

LIVE NEWS - ONLINE

  • 1
    12 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    14 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    15 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    16 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    16 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    16 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    16 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    16 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    17 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി