Monday, May 25th, 2020

കൈ ചവിട്ടി ഒടിച്ചത് കൊടുംക്രിമിനല്‍ ഏട്ടപ്പന്‍ മഹേഷ്

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കെ.എസ്.യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

Published On:Nov 29, 2019 | 9:46 am

തിരു: യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ കെ.എസ്.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി നിതിന്‍ രാജിന്റെ കൈ ചവിട്ടി ഒടിച്ചത് കൊടുംക്രിമിനല്‍ ‘ഏട്ടപ്പന്‍ മഹേഷ്’. എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഇയാളുടെ നേതൃത്വത്തിലാണ് നിതിന്‍ രാജിനെ ക്രൂരമായി മര്‍ദിച്ചത്. ആക്രമണത്തിന് മുമ്പ് മഹേഷ് നിതിനെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
കെ.എസ്.യു പ്രവര്‍ത്തകനായി നിന്നെ വാഴിക്കില്ലെന്നും എസ്.എഫ്.ഐക്കാരനാക്കുമെന്നും ഇയാള്‍ നിതിന്‍ രാജിനെ ഭീഷണിപ്പെടുത്തുന്നുണ്ട്. 10 മിനിറ്റോളമുള്ള വീഡിയോയില്‍ നിരന്തരമായി മഹേഷ് നിതിന്‍ രാജിനെ വകവരുത്തുമെന്ന തരത്തിലാണ് ഭീഷണിമുഴക്കുന്നത്. കേട്ടാലറക്കുന്ന അസഭ്യവര്‍ഷവും. സിഗരറ്റ് വലിക്കാന്‍ തീപ്പെട്ടികൊണ്ടുവരാന്‍ ആജ്ഞാപിക്കുന്നതും ദേഹോപദ്രവം ഏല്‍പ്പിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. നിതിന്റെ ഒപ്പം താമസിക്കുന്ന സുദേവിനെയും മഹേഷ് വെറുതെ വിട്ടില്ല. സാരമായി പരിക്കേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഹോസ്റ്റലിലെ നിതിന്റെ മുറിയില്‍ മറ്റുചിലര്‍ക്കൊപ്പം കത്തിയുമായി എത്തിയ മഹേഷ് ഇയാളെ ഭീഷണിപ്പെടുത്തുകയും കത്തിയുടെ പിടികൊണ്ട് പുറത്തും നെഞ്ചത്തും ഇടിച്ചശേഷം കൈ ചവിട്ടി ഒടിക്കുകയുമായിരുന്നു. നിതിന്റെ പരാതിയില്‍ ഏട്ടപ്പന്‍ മഹേഷിനെതിരെ പോലീസ് കേസെടുത്തു.വര്‍ഷങ്ങളായി ഹോസ്റ്റലില്‍ താമസിക്കുന്ന മഹേഷിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മഹേഷ് എസ്.എഫ്.ഐ പ്രവര്‍ത്തകനല്ലെന്നാണ് എസ്.എഫ്.ഐയുടെ വിശദീകരണം.
കത്തിക്കുത്ത് കേസിലെ പ്രതികളായ നസീമിനെയും ശിവരഞ്ജിത്തിനേയും നിയന്ത്രിച്ചിരുന്നത് ഏട്ടപ്പനാണെന്ന ആക്ഷേപം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. പഠനം കഴിഞ്ഞവര്‍ ഹോസ്റ്റലില്‍ താമസിച്ച് വിദ്യാര്‍ത്ഥികളെ ഭീക്ഷണിപ്പെടുത്തുന്നതായും പണം പിരിക്കുന്നതായും പരാതികളുയര്‍ന്നിട്ടും കോളജ് അധികൃതര്‍ ചെറുവിരലനക്കിയിട്ടില്ല.
അതേസമയം,ആക്രമണത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും വിശദമായ അന്വേഷണം ആവശ്യമാണെന്നും കെ.എസ്.യു. ആവശ്യപ്പെട്ടിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജില്‍ കത്തിക്കുത്ത് സംഭവത്തിനു പിന്നാലെ കെ.എസ്.യു. ഉള്‍പ്പെടെയുള്ള സംഘടനകള്‍ യൂണിറ്റ് ആരംഭിച്ചിരുന്നു. ഇതാണ് ആക്രമണത്തിനു കാരണമെന്ന് കെ.എസ്.യു. ആരോപിച്ചു.

 

LIVE NEWS - ONLINE

 • 1
  34 mins ago

  പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

 • 2
  2 hours ago

  മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

 • 3
  4 hours ago

  ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

 • 4
  4 hours ago

  പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

 • 5
  4 hours ago

  രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

 • 6
  4 hours ago

  ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

 • 7
  19 hours ago

  സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്

 • 8
  21 hours ago

  സംസ്ഥാനത്ത് വീ​ണ്ടും കോ​വി​ഡ് മ​ര​ണം

 • 9
  23 hours ago

  യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം കൊലപാതകം: കുറ്റം സമ്മതിച്ച് ഭര്‍ത്താവ്