Monday, December 9th, 2019

യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

10 പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്.

Published On:Jul 22, 2019 | 12:55 pm

തിരു: യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്ന പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ.് പ്രതികളുടെ വീടുകളിലും ബന്ധു വീടുകളിലും തെരച്ചില്‍ നടത്തുകയാണെന്നും എന്നാല്‍ പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.
10 പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. പ്രതികളുടെ ഫോട്ടോ ഉള്‍പ്പെടുത്തി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കന്റോണ്‍മെന്റ് പോലീസാണ് യൂണിവേഴ്‌സിറ്റി കോളജിലെ വധശ്രമക്കേസ് അന്വേഷിക്കുന്നത്. കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്ത്, നസീം ഉള്‍പ്പെടെയുള്ള പ്രധാന പ്രതികളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തെളിവെടുപ്പിന് ശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്റ്് ചെയ്തു.

 

LIVE NEWS - ONLINE

  • 1
    6 hours ago

    മതത്തിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിച്ചു: അമിത് ഷാ

  • 2
    8 hours ago

    നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ അടുത്ത ആഴ്ച നടപ്പാക്കിയേക്കും

  • 3
    9 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 4
    9 hours ago

    വിദേശ വിമാനങ്ങള്‍; നടപടികള്‍ ത്വരിതപ്പെടുത്തും: മുഖ്യമന്ത്രി

  • 5
    10 hours ago

    എല്ലാ സമയത്തും ക്ഷമിക്കാനാകില്ല: ഷെയ്ന്‍ നിഗം

  • 6
    10 hours ago

    കണ്ണൂരിലെത്തിയ മുഖ്യമന്ത്രി കര്‍ഷകരെ ആശ്വസിപ്പിക്കാനെത്തിയില്ല: ബിഷപ്പ് ഞറളക്കാട്ട്

  • 7
    10 hours ago

    കര്‍ണാടകയില്‍ ബിജെപി തന്നെ

  • 8
    10 hours ago

    ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ഒന്നാം സമ്മാനം രണ്ടര കിലോ ഉള്ളി

  • 9
    10 hours ago

    കര്‍ണാടകയില്‍ ഭരണമുറപ്പിച്ച് ബിജെപി