Wednesday, December 11th, 2019

ഉമാനായര്‍ ‘വാനമ്പാടി’യില്‍ നിന്നും വിടവാങ്ങിയോ?

കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഞാന്‍ വളരെ ശ്രദ്ധിക്കുന്ന ആളാണ്.

Published On:Nov 15, 2019 | 10:12 am

കണ്ണൂര്‍: സിനിമ-സീരിയല്‍ നടിയായ ഉമാനായര്‍ വാനമ്പാടി എന്ന സീരിയലില്‍ നിന്ന് വിടവാങ്ങിയോ. കുറേ ദിവസമായി സീരിയലില്‍ ഉമ നായരെ കാണുന്നില്ലെന്നതാണ് പ്രേക്ഷകരുടെ ഈ ചോദ്യത്തിന് കാരണം. നിര്‍മ്മല, അസുഖമായി കിടക്കുന്ന അമ്മയെ പരിചരിക്കാനായി കൊടുങ്ങല്ലൂരിലേക്ക് പോയി എന്നുള്ള രീതിയിലാണ് സീരിയല്‍ മുന്നോട്ടു പോകുന്നത്. ഉമ ഈ സീരിയലില്‍ എത്താത്തത് എന്താണെന്ന സംശയത്തിലാണ് ആരാധകര്‍. എന്നാല്‍ ഇപ്പോള്‍ ഉമ താന്‍ തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഞാന്‍ വളരെ ശ്രദ്ധിക്കുന്ന ആളാണ്. ഒരു അമ്മയുടെയോ അമ്മായിയമ്മയുടെയോ കഥാപാത്രം എടുത്താലും ആ കഥാപാത്രത്തെ പ്രേക്ഷകര്‍ സ്‌നേഹിക്കുമെന്ന് ഞാന്‍ ഉറപ്പാക്കും. ഒരു പ്രോജക്റ്റിന് ശേഷം ചെറിയ ഇടവേള എടുക്കുന്നത് ടൈപ്പ്കാസ്റ്റ് ഒഴിവാക്കാനാണ്. അഭിനയത്തിന് പുറമെ അഭിനേതാക്കള്‍ക്ക് മറ്റൊരു ജോലി കൂടി ആവശ്യമാണെന്നും ഉമ പറയുന്നു.
പ്രമുഖ ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന സീരിയലാണ് വാനമ്പാടി. സീരിയലില്‍ നിര്‍മ്മലയെന്ന കഥാപാത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയിരിക്കുകയാണ് ഉമ നായര്‍. ഗായകനായ മോഹന്‍കുമാറിന്റെയും ഇയാള്‍ക്ക് വിവാഹത്തിന് മുമ്പുണ്ടായ പ്രണയ ബന്ധത്തില്‍ ജനിച്ച അനുമോളുടെയും കഥയാണ് സീരിയലിന്റെ പ്രമേയം. അനുമോളുടെ വല്യമ്മയുടെ റോളിലാണ് ഉമ അഭിനയിക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    14 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    16 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    16 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    17 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    18 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    19 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    19 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    19 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    19 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു