Thursday, December 12th, 2019

സമനിലയെങ്കിലും റയല്‍ ക്വാര്‍ട്ടറില്‍

പി.എസ്.ജിക്ക് അഞ്ച് കളികളില്‍ നിന്ന് പതിമൂന്നും റയലിന് അഞ്ച് കളികളില്‍ നിന്ന് എട്ടും പോയിന്റാണുള്ളത്.

Published On:Nov 27, 2019 | 9:40 am

മാഡ്രിഡ്: എണ്‍പതാം മിനിറ്റ് വരെ രണ്ട് ഗോളിന് ലീഡ് ചെയ്തശേഷം യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ പി.എസ്.ജിയോട് സമനില വഴങ്ങിയിരിക്കുകയാണ് റയല്‍ മാഡ്രിഡ്. എന്നാല്‍, ഗളതസരെയും ക്ലബ് ബ്രഗസും സമനിലയില്‍ പിരിഞ്ഞതോടെ റയലിന് പ്രീക്വാര്‍ട്ടറിലേക്കുള്ള വഴിതെളിഞ്ഞു. ഗ്രൂപ്പ് എന്നിയല്‍ ഒന്നാം സ്ഥാനക്കാരായ പി.എസ്.ജി നേരത്തെ പ്രീക്വാര്‍ട്ടറില്‍ ഇടം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ഗ്രൂപ്പ്‌റൗണ്ടില്‍ ഒരു മത്സരം കൂടി ശേഷിക്കെ രണ്ടാം സ്ഥാനക്കാരായാണ് റയലിന്റെ പ്രീക്വാര്‍ട്ടറിലേയ്ക്കുള്ള യാത്ര. പി.എസ്.ജിക്ക് അഞ്ച് കളികളില്‍ നിന്ന് പതിമൂന്നും റയലിന് അഞ്ച് കളികളില്‍ നിന്ന് എട്ടും പോയിന്റാണുള്ളത്.
കരിം ബെന്‍സെമയുടെ ഇരട്ട ഗോളിലാണ് റയല്‍ എണ്‍പതാം മിനിറ്റ് വരെ ജയം ഉറപ്പിച്ചുനിന്നത്. പതിനേഴ്, എഴുപത്തിയൊന്‍പത് മിനിറ്റുകളിലായിരുന്നു ബെന്‍സെമയുടെ ഗോളുകള്‍. എണ്‍പത്തിയൊന്നാം മിനിറ്റില്‍ എംബാപ്പെയാണ് റയലിന് ആദ്യ ഷോക്ക് സമ്മാനിച്ചത്. രണ്ട് മിനിറ്റിനുള്ളില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ പാബ്ലൊ സാരാബിയ അടുത്ത പ്രഹരവും ഏല്‍പിച്ചു. അഞ്ച് മത്സരങ്ങളില്‍ പി.എസ്.ജിയുടെ ആദ്യ സമനിലയാണിത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    4 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    4 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    5 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    6 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    6 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    6 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    7 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    7 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍