Tuesday, November 19th, 2019

യുഎസില്‍ മഴയും വെള്ളപ്പൊക്കവും

നിരവധി വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി

Published On:Jul 9, 2019 | 9:34 am

വാഷിംഗ്ടണ്‍: കനത്ത മഴയും വെള്ളപ്പൊക്കവും യുഎസിനെ ദുരിതത്തിലാക്കി. അപ്രതീക്ഷിത വെള്ളപ്പൊക്കത്തില്‍ വാഷിംഗ്ടണ്‍ ഡിസിയിലെ റോഡ് ഗതാഗതം താറുമാറായി. നിരവധി വാഹനങ്ങളാണ് വെള്ളത്തില്‍ മുങ്ങിയത്.
ഇന്നലെ രാവിലെയാണ് വാഷിംഗ്ടണില്‍ മഴ കനത്തത്. സമീപപ്രദേശങ്ങളായ മേരിലാന്‍ഡ്, വിര്‍ജിനിയ എന്നിവിടങ്ങളെയും മഴ ബാധിച്ചു. ഒരു മണിക്കൂര്‍ കൊണ്ട് നാലു ഇഞ്ച് ചിലയിടങ്ങളില്‍ മഴ ലഭിച്ചെന്നാണ് റിപ്പോര്‍ട്ട്.
അപ്രതീക്ഷ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തില്‍ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പാലിക്കണമെന്ന കര്‍ശന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    8 hours ago

    ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ മരിച്ചു

  • 2
    9 hours ago

    ഫോണ്‍ ചോര്‍ത്താന്‍ പത്ത് ഏജന്‍സികള്‍ക്ക് മാത്രമാണ് അധികാരമുള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍

  • 3
    11 hours ago

    സ്‌കുള്‍ കായിക കിരീടം പാലക്കാടിന്

  • 4
    12 hours ago

    ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണം: ഹൈക്കോടതി

  • 5
    15 hours ago

    കണ്ണൂരില്‍ മൂന്നു ലക്ഷം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി

  • 6
    16 hours ago

    പ്രതിപക്ഷ ബഹളം; രാജ്യസഭ നിര്‍ത്തിവച്ചു

  • 7
    16 hours ago

    സിപിഎമ്മിന് വേണ്ടത്തവര്‍ മാവോയിസ്റ്റുകളും തീവ്രവാദികളുമാവുന്നു: എംഎന്‍ കാരശ്ശേരി

  • 8
    16 hours ago

    സംസ്ഥാന സ്‌കൂള്‍ കായികോത്സവം; പാലക്കാട് കിരീടത്തിലേക്ക്

  • 9
    16 hours ago

    കോണ്‍ഗ്രസ് ഓഫീസില്‍ പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ചു