Wednesday, February 26th, 2020

യുഎഇയില്‍ ഇന്ത്യന്‍ പൗരന് കൊറോണ സ്ഥിരീകരിച്ചു

ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി.

Published On:Feb 11, 2020 | 9:21 am

ദുബായ്: യുഎഇയില്‍ ഇന്ത്യന്‍ പൗരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നേരത്തേ കൊറോണ വൈറസ് ബാധിച്ചയാളുമായി അടുത്തിടപഴകിയ വ്യക്തിക്കാണ് ഇപ്പോള്‍ കൊറോണ സ്ഥിരീകരിച്ചത്.
ഇന്ത്യന്‍ പൗരന്റെ ആരോഗ്യ നില തൃപ്തികാര്യമാണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു . ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പൗരന് യു എ യില്‍ കൊറോണ ബാധിച്ചതായി കണ്ടെത്തുന്നത്.
ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം എട്ടായി. ആറു പേരുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ഒരാള്‍ ഐ.സി.യുവില്‍ നിരീക്ഷണത്തിലാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഒരു തരത്തിലുള്ള ആശങ്കയും വേണ്ട. ഇന്നും വിമാനത്താവളങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ നിരീക്ഷണം തുടരുമെന്നും യു എ യി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കാട്ടാന ചവിട്ടിക്കൊന്നു

  • 2
    14 hours ago

    സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

  • 3
    15 hours ago

    ഡല്‍ഹിയില്‍ കണ്ടത് ഗുജറാത്ത് കലാപത്തിന്റെ മറ്റൊരു പതിപ്പ്; പി.കെ. കുഞ്ഞാലിക്കുട്ടി

  • 4
    16 hours ago

    കണ്ണൂര്‍ നഗരത്തില്‍ കെട്ടിടത്തിന് തീപിടിച്ചു

  • 5
    16 hours ago

    സൈന്യത്തെ വിളിക്കണമെന്ന് കെജരിവാള്‍

  • 6
    16 hours ago

    കൈക്കൂലി വാങ്ങിയ ഫോറസ്റ്റ് ഓഫീസര്‍ക്ക് കഠിന തടവും പിഴയും

  • 7
    16 hours ago

    വെടിയുണ്ടകള്‍ കാണാതായ കേസ്; എസ്‌ഐ കസ്റ്റഡിയില്‍

  • 8
    16 hours ago

    വര്‍ഗ്ഗീയതക്കെതിരെ 223 കേന്ദ്രങ്ങളില്‍ മതസൗഹാര്‍ദ്ദറാലി: എം വി ജയരാജന്‍

  • 9
    16 hours ago

    ശ്രീകണ്ഠാപുരം പരിപ്പായി പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി