Thursday, April 2nd, 2020

താമസവിസക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്കേര്‍പ്പെടുത്തി

ഇന്നുച്ചക്ക് പന്ത്രണ്ട് മണി മുതല്‍ വിലക്ക് നിലവില്‍ വരും.

Published On:Mar 19, 2020 | 9:17 am

ദുബായ്: താമസവിസക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്കേര്‍പ്പെടുത്തി. ഇന്നുച്ചക്ക് പന്ത്രണ്ട് മണി മുതല്‍ വിലക്ക് നിലവില്‍ വരും. അവധിക്കായി നാട്ടിലെത്തിയ പ്രവാസികള്‍ക്ക് ഇന്നുമുതല്‍ യുഎഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല.
എല്ലാത്തരം വിസക്കാര്‍ക്കും വിലക്ക് ബാധകമാണ്. ഇപ്പോള്‍ വിദേശത്തുള്ള താമസ വിസക്കാര്‍ക്ക് ഇന്നുച്ചക്ക് പന്ത്രണ്ട് മണിക്ക് ശേഷം യുഎഇ യില്‍ പ്രവേശിക്കാന്‍ കഴിയില്ല. നിലവില്‍ രണ്ടാഴ്ചത്തേക്കാണ് താമസ വിസക്കാര്‍ക്കും പ്രവേശന വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കൊറോണ വൈറസ് പടരുന്നതിന്റെ തീവ്രത അനുസരിച്ച് വിലക്ക് കാലാവധി നീട്ടിയേക്കും .സന്ദര്‍ശക വിസ, വാണിജ്യ വിസ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ പെടുന്നവര്‍ക്ക് യു എ ഇ കഴിഞ്ഞ ദിവസം മുതല്‍ പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താമസ വിസക്കാര്‍ക്ക് യുഎഇ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നത്.

 

 

LIVE NEWS - ONLINE

  • 1
    2 mins ago

    രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും

  • 2
    25 mins ago

    കൊറോണ: അമേരിക്കയില്‍ ആറ് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ടു

  • 3
    60 mins ago

    ലോകത്ത് കൊറോണബാധിതർ 9 ലക്ഷം കടന്നു

  • 4
    21 hours ago

    ന്യൂ​യോ​ർ​ക്കി​ൽ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം

  • 5
    22 hours ago

    സാലറി ചലഞ്ചിന് അംഗീകാരം

  • 6
    22 hours ago

    പൃഥ്വിരാജ് അടക്കമുള്ളവർ ജോർദാനിൽ തന്നെ തുടരണം; കേന്ദ്രമന്ത്രി വി മുരളീധരൻ

  • 7
    22 hours ago

    സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷന്‍ വിതരണം ആരംഭിച്ചു;കാർഡ് ഇല്ലാത്ത കുടുംബങ്ങൾക്കും സൗജന്യമായി ഭക്ഷ്യ ധാന്യം

  • 8
    22 hours ago

    പൃഥ്വിരാജും ബ്ലെസിയും ഉള്‍പ്പടെ 58 പേര്‍ ജോര്‍ദാനില്‍ കുടുങ്ങി

  • 9
    22 hours ago

    ഇടത് പ്രവർത്തകർ പ്രതിപക്ഷ നേതാക്കളെ സാമൂഹ‌്യ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു”: മുഖ്യമന്ത്രിക്ക് എം.കെ മുനീറിന്റെ കത്ത്