Monday, September 21st, 2020

രണ്ടാം മത്സരത്തില്‍ വിന്‍ഡീസ്

സഞ്ജു വീണ്ടും ബെഞ്ചില്‍

Published On:Dec 9, 2019 | 9:14 am

തിരു: കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ ഇന്ത്യക്കെതിരെ ആധികാരിക വിജയവുമായി വെസ്റ്റിന്‍ഡീസ്. 171 റണ്‍സ് ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ഒമ്പത് പന്ത് ശേഷിക്കെ എട്ടു വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചു. ഓപ്പണിങ് കൂട്ടുകെട്ടു മുതല്‍ ശ്രദ്ധയോടെ ബാറ്റേന്തിയ വിന്‍ഡീസിനെ തളക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. ഇതോടെ മൂന്നു ട്വന്റി20 അടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. ഇനി ബുധനാഴ്ച്ച മുംബൈയില്‍ നടക്കുന്ന മൂന്നാം ട്വന്റി20യില്‍ പരമ്പര വിജയികളെ തീരുമാനിക്കും.
സിമ്മണ്‍സും എവിന്‍ ലൂയിസും ചേര്‍ന്ന് മികച്ച തുടക്കമാണ് സന്ദര്‍ശകര്‍ക്ക് നല്‍കിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റില്‍ 73 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ലൂയിസ് 35 പന്തില്‍ 40 റണ്‍സ് അടിച്ചപ്പോള്‍ 45 പന്തില്‍ 67 റണ്‍സുമായി സിമ്മണ്‍സ് പുറത്താകാതെ നിന്നു. ഹെറ്റ്‌മെയര്‍ 23 റണ്‍സെടുത്ത് ക്രീസ് വിട്ടു. പിന്നാലെ ക്രീസിലെത്തിയ നിക്കോളാസ് പുറന്‍ 18 പന്തില്‍ 38 റണ്‍സ് അടിച്ച് വിന്‍ഡീസിനെ വിജയതീരത്തെത്തിച്ചു. നാല് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു നിക്കോളാസിന്റെ ഇന്നിങ്‌സ്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ വിക്കറ്റിന് 170 റണ്‍സ് അടിച്ചു. അവസാന നാല് ഓവറില്‍ വിന്‍ഡീസ് ബൗളര്‍മാര്‍ ഇന്ത്യയെ പിടിച്ചുകെട്ടി. 16 ഓവറിന് ശേഷം മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഇന്ത്യ നേടിയത് 26 റണ്‍സ് മാത്രമാണ്.
സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സെത്തിയപ്പോഴേക്ക് കെ.എല്‍ രാഹുല്‍ പുറത്തായി. രോഹിതിനും അധികം ആയുസണ്ടായിരുന്നില്ല. ഇതോടെ ഇന്ത്യ രണ്ട് വിക്കറ്റിന് 56 റണ്‍സ് എന്ന നിലയിലായി.
രണ്ടാം വിക്കറ്റ് വീണതിനുശേഷമെത്തിയ യുവതാരം ശിവം ദ്യൂബ അടിച്ചുതകര്‍ക്കുകയായിരുന്നു. 30 പന്തില്‍ മൂന്നു ഫോറും നാല് സിക്‌സും സഹിതം ദ്യൂബ അടിച്ചെടുത്തത് 54 റണ്‍സ്.

 

LIVE NEWS - ONLINE

 • 1
  7 hours ago

  സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

 • 2
  7 hours ago

  ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

 • 3
  8 hours ago

  രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

 • 4
  8 hours ago

  കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

 • 5
  8 hours ago

  തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

 • 6
  8 hours ago

  ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

 • 7
  8 hours ago

  സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

 • 8
  8 hours ago

  സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

 • 9
  9 hours ago

  രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍