Sunday, May 31st, 2020

രാജ്‌കോട്ടില്‍ ഇന്ത്യ

ഹിറ്റ്മാന്‍ കരുത്തില്‍ ഇന്ത്യ

Published On:Nov 8, 2019 | 9:20 am

രാജ്‌കോട്ട്: രണ്ടാം ട്വന്റി20യില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് എട്ടു വിക്കറ്റിന്റെ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 154 വിജയലക്ഷ്യം ഇന്ത്യ 15.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നൂറാം രാജ്യാന്തര ട്വന്റി20 മത്സരത്തില്‍ തകര്‍ത്തടിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കരുത്തിലാണ് ഇന്ത്യയുടെ ജയം. 43 പന്തില്‍ ആറു വീതം സിക്‌സും ഫോറും നേടിയ രോഹിത് 85 റണ്‍സെടുത്ത് പുറത്തായി. ജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ബംഗ്ലാദേശിനൊപ്പമെത്തി. ഓപ്പണിംഗ് വിക്കറ്റില്‍ 118 റണ്‍സാണ് ശിഖര്‍ ധവാന്‍-രോഹിത് ശര്‍മ സഖ്യം അടിച്ചുകൂട്ടിയത്. ധവാന്‍ ശ്രദ്ധയോടെ ബാറ്റ് വീശിയപ്പോള്‍ മറുവശത്ത് രോഹിത് അടിച്ചുതകര്‍ക്കുകയായിരുന്നു. വെറും 23 പന്തില്‍ നിന്നാണ് രോഹിത് അര്‍ധ സെഞ്ചുറി തികച്ചത്. 27 പന്തില്‍ 31 റണ്‍സെടുത്ത ധവാനെ അമിനുള്‍ ഇസ്ലാം പുറത്താക്കി. രോഹിതിന്റെ വിക്കറ്റും അമിനുള്‍ തന്നെ വീഴ്ത്തി. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന കെ.എല്‍. രാഹുലും ശ്രേയ്യസ് അയ്യറും വിക്കറ്റ് വീഴ്ച്ചയുണ്ടാകാതെ ഇന്ത്യയെ വിജയത്തില്‍ എത്തിച്ചു. അയ്യര്‍ 13 പന്തില്‍ 24 റണ്‍സും രാഹുല്‍ 11 പന്തില്‍ എട്ടു റണ്‍സും നേടി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി അമിനുള്‍ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് എടുത്തത്. ഓപ്പണിംഗ് വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്ത ശേഷമാണ് ലിറ്റണ്‍ ദാസ്മുഹമ്മദ് നയീം സഖ്യം പിരിഞ്ഞത്. 21 പന്തില്‍ നാലു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ദാസിനെ ഋഷഭ് പന്ത് റണ്ണൗട്ടാക്കി. ആറാം ഓവറില്‍ ഋഷഭ് പന്ത് ദാസിനെ സ്റ്റമ്പു ചെയ്‌തെങ്കിലും സ്റ്റമ്പിനു മുന്നില്‍ കയറി പന്തു പിടിച്ചെന്ന കാരണത്താല്‍ വിക്കറ്റ് അനുവദിച്ചിരുന്നില്ല.
പതിനൊന്നാം ഓവറില്‍ 31 പന്തില്‍ 36 റണ്‍സെടുത്ത ഓപ്പണര്‍ നയീമിനെ വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ശ്രേയസ് അയ്യര്‍ ക്യാച്ചെടുത്തു പുറത്താക്കി. മുഷ്ഫിഖുര്‍ റഹീം(4), സൗമ്യ സര്‍ക്കാര്‍(30), മഹ്മദുള്ള(30), അഫീഫ് ഹുസൈന്‍ (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ഇന്ത്യക്കായി ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

 

LIVE NEWS - ONLINE

  • 1
    6 hours ago

    സംസ്ഥാനത്ത് 61 പേർക്ക് കോവിഡ്

  • 2
    14 hours ago

    കേരളത്തില്‍ അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    16 hours ago

    കോട്ടയത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു

  • 4
    16 hours ago

    കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 61 ല​ക്ഷം ക​ട​ന്നു

  • 5
    1 day ago

    സംസ്ഥാനത്ത് ഇന്ന് 58 പേർക്ക് കോവിഡ്

  • 6
    1 day ago

    സേലത്ത് വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു

  • 7
    2 days ago

    രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,73,763 ആ​യി

  • 8
    2 days ago

    കോവിഡ് ബാധിച്ച് ഗള്‍ഫില്‍ മൂന്ന് മലയാളികള്‍കൂടി മരിച്ചു

  • 9
    2 days ago

    WHO യുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചെന്ന് ട്രംപ്‌