Tuesday, May 26th, 2020

പുതിയ രണ്ട് നിറങ്ങളില്‍ ടിവിഎസ് റേഡിയോണ്‍

വോള്‍ക്കാനോ റെഡ്, ടൈറ്റാനിയം ഗ്രെയ് എന്നീ നിറപ്പതിപ്പുകളില്‍ കൂടി ടിവിഎസ് റേഡിയോണ്‍ ഇനി മുതല്‍ ലഭ്യമാവും

Published On:May 13, 2019 | 10:19 am

ടിവിഎസിന്റെ എന്‍ട്രി ലെവല്‍ 110 സിസി ബെക്കായ റേഡിയോണ്‍ മോഡലിന് രണ്ട് പുതിയ നിറങ്ങള്‍ കൂടി കമ്പനി അവതരിപ്പിച്ചു. വോള്‍ക്കാനോ റെഡ്, ടൈറ്റാനിയം ഗ്രെയ് എന്നീ നിറപ്പതിപ്പുകളില്‍ കൂടി ടിവിഎസ് റേഡിയോണ്‍ ഇനി മുതല്‍ ലഭ്യമാവും. 50,070 രൂപയാണ് ദില്ലി എക്സ്ഷോറൂമില്‍ ഈ പ്രാരംഭ മോഡല്‍ ബൈക്കിന്റെ വില. പുതിയ രണ്ട് നിറങ്ങളില്‍ കൂടാതെ വൈറ്റ്, ബ്ലാക്ക്, ബീജ്, പര്‍പ്പിള്‍ എന്നീ പെയിന്റ് സ്‌കീമുകളില്‍ കൂടി റേഡിയോണ്‍ ലഭ്യമാണ്.
ഡിജിറ്റല്‍ ഇന്‍സ്ട്രമന്റ് പാനല്‍, 3D ക്രോം ലോഗോ, സെല്‍ഫ് സ്റ്റാര്‍ട്ട്, യുഎസ്ബി ചാര്‍ജിംഗ് സ്ലോട്ട്, സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, ഡെയ് ടൈം റണ്ണിംഗ് ലൈറ്റോടും ക്രോം ബെസലോടും കൂടിയുള്ള ഹെഡ്ലാമ്പ് എന്നിവയാണ് ടിവിഎസ് റേഡിയോണിലെ സവിശേഷതകള്‍. 109.7 സിസി ശേഷിയുള്ള ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് റേഡിയോണിന്റെ ഹൃദയം. ഇത് 7,500 rpm-ല്‍ 9.5 bhp കരുത്തും 5,000rpm -ല്‍ 8.7 Nmtorque പരമാവധി സൃഷ്ടിക്കും. ലിറ്ററിന് 69.3 കിലോമീറ്റര്‍ മൈലേജാണ് റേഡിയോണ്‍ നല്‍കുന്നത്. പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ 8.34 സെക്കന്‍ഡുകള്‍ മാത്രം മതി റേഡിയോണിന്.

 

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    1 day ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്