Thursday, December 12th, 2019

ടിവിഎസ് ജുപ്പിറ്റര്‍ ബിഎസ്-VI എത്തി

. ET-Fiസാങ്കേതികവിദ്യയും ബിഎസ്-VI ജുപ്പിറ്ററില്‍ ടിവിഎസ് വാഗ്ദാനം

Published On:Nov 28, 2019 | 10:28 am

ടിവിഎസ് മോട്ടോര്‍ കമ്പനി ജുപ്പിറ്ററിന്റെ ബിഎസ്-VI മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. 67,911 രൂപയാണ് ബിഎസ്-VI കംപ്ലയിന്റ് ടിവിഎസ് ജുപ്പിറ്റര്‍ ക്ലാസിക്ക് ET-Fi-യുടെ എക്സ്ഷോറൂം വില. ET-Fiസാങ്കേതികവിദ്യയും ബിഎസ്-VI ജുപ്പിറ്ററില്‍ ടിവിഎസ് വാഗ്ദാനം ചെയ്യുന്നു. കര്‍ണാടകയിലെ ഹൊസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ബിഎസ്-VI പ്ലാറ്റ്‌ഫോമുകളുടെ രണ്ട് പതിപ്പുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. RT-Fi (റേസ് ട്യൂണ്‍ഡ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍), ET-Fi (ഇക്കോത്രസ്റ്റ് ഫ്യൂവല്‍ ഇഞ്ചക്ഷന്‍) എന്നിവയാണത്.
2020 ടിവിഎസ് ജുപ്പിറ്റര്‍ ബിഎസ്-VI-ന് പ്രത്യേകിച്ചും ET-Fi സാങ്കേതികവിദ്യയാണ് ലഭിക്കുന്നത്. ടിവിഎസ് ജുപ്പിറ്റര്‍ ക്ലാസിക്ക് പതിപ്പാണ് ET-Fi എന്ന സാങ്കേതികവിദ്യ ആദ്യമായി സ്വീകരിച്ചത്. കൂടാതെ ഇത് 15 ശതമാനം കൂടുതല്‍ ഇന്ധനക്ഷമത നല്‍കുന്നുവെന്ന് അവകാശപ്പെടുന്നു. 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍-കൂള്‍ഡ് എഞ്ചിന്റെ ബിഎസ്-VI കംപ്ലയിന്റ് പതിപ്പാണ് ടിവിഎസ് ജുപ്പിറ്ററില്‍ വാഗ്ദാനം ചെയ്യുന്നത്. ഇത് 7,500 rpm-ല്‍ 7.8 bhp കരുത്തും 5,500 rpm-ല്‍ 8 Nm torque ഉം ഉത്പാദിപ്പിക്കുന്നു. സിവിടി ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    3 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    4 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    4 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    5 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    7 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    7 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    7 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    7 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    7 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍