1.2 ലക്ഷം രൂപയാണ് പുതിയ അപ്പാച്ചെ RTR 200 4V -യുടെ എക്സ്-ഷോറൂം വില
1.2 ലക്ഷം രൂപയാണ് പുതിയ അപ്പാച്ചെ RTR 200 4V -യുടെ എക്സ്-ഷോറൂം വില
എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ ബൈക്ക് അപ്പാച്ചെ RTR 200 4V ടിവിഎസ് പുറത്തിറക്കി. 2018 ഓട്ടോ എക്സപോയിലാണ് എഥനോളില്‍ ഓടുന്ന വാഹനത്തെ ടിവിഎസ് അവതരിപ്പിച്ചത്. 1.2 ലക്ഷം രൂപയാണ് പുതിയ അപ്പാച്ചെ RTR 200 4V -യുടെ എക്സ്-ഷോറൂം വില. ഘട്ടം ഘട്ടമായിട്ടായിരിക്കും അപ്പാച്ചെ RTR 200 4V -യടെ വില്‍പ്പന നിര്‍മ്മാതാക്കള്‍ നടത്തുക. ആദ്യ ഘട്ടത്തില്‍ മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ക്കാവും വാഹനം ലഭിക്കുന്നത്.
200 സിസി E100 സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് അപ്പാച്ചെ RTR 200 4V -യിലുള്ളത്. 20.7 bhp കരുത്തും 18.1 Nm torque ഉം ഉല്പാദിപ്പിക്കാന് വാഹനത്തിന് സാധിക്കും. ആറ് സ്പീഡ് ഗിയര്‍ബോക്സാണ്. മണിക്കൂറില്‍ 129 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ വാഹനത്തിനാവും എന്നാണ് ടിവിഎസ് അവകാശപ്പെടുന്നത്. എഥനോള്‍ പതിപ്പില്‍ പുതി പച്ച നിറത്തിലുള്ള ഗ്രാഫിക്ക്സുകളാവും ഉണ്ടാവുക. മറ്റ് വാഹനങ്ങളില്‍ നിന്ന് ഇവയെ തിരിച്ചറിയാന്‍ ഇത് സഹായിക്കും. ഇരട്ട സ്പ്രേ-ഇരട്ട പോര്‍ട്ടുള്ള ഇലക്ട്രോണിക്ക് ഫ്യുവല്‍ ഇഞ്ചക്ഷന് സിസ്റ്റമാണ് എഥനോളില്‍ ഓടുന്ന പുതിയ അപ്പാച്ചെ RTR 200 -നുള്ളത്. ഇന്ധനം വൃത്തിയായി കത്തുന്നതിനോടൊപ്പം വാഹനത്തിന് മതിയായ കരുത്തും നല്കാന് ഇത് സഹായിക്കുന്നു.