Wednesday, January 22nd, 2020

ഇറാന്‍ പ്രതികാരം ചെയ്താല്‍ തിരിച്ചടി കനത്തതാകും: ട്രംപ്

യുഎസ് സൈനികരെ പുറത്താക്കാന്‍ ഇറാഖ് പാര്‍ലമെന്റ് തീരുമാനിച്ചാല്‍ വലിയ ഉപരോധം നേരിടേണ്ടിവരും.

Published On:Jan 6, 2020 | 9:53 am

വാഷിംഗ്ടണ്‍: ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിനു ഇറാന്‍ പ്രതികാരം ചെയ്താല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അവര്‍ എന്തെങ്കിലും ചെയ്താല്‍ വലിയ തിരിച്ചടിയാകും ഉണ്ടാകുക ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഫ്‌ളോറിഡയിലെ അവധി ആഘോഷത്തിനു ശേഷം വാഷിംഗ്ടണിലേക്ക് മടങ്ങുമ്പോഴായിരുന്നു ട്രംപിന്റെ പ്രതികരണം.
അമേരിക്കന്‍ സൈനികരെ പുറത്താക്കാന്‍ ഇറാഖ് പാര്‍ലമെന്റ് തീരുമാനിച്ചാല്‍ വലിയ ഉപരോധം നേരിടേണ്ടിവരുമെന്നും ട്രംപ് ഭീഷണി മുഴക്കി. രാജ്യത്തുനിന്ന് അമേരിക്കന്‍ സൈന്യത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഇറാക്ക് പാര്‍ലമെന്റ് പ്രമേയം പാസാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇറാന്റെ സാംസ്‌കാരിക ഇടങ്ങളെ തകര്‍ക്കുമെന്ന തന്റെ പ്രസ്താവനയോടുള്ള വിമര്‍ശനങ്ങളെ ട്രംപ് തള്ളി. തങ്ങളുടെ ആളുകളെ കൊല്ലാന്‍ അവര്‍ക്ക് അനുവാദമുണ്ട്. തങ്ങളുടെ ആളുകളെ പീഡിപ്പിക്കാനും അംഗവൈകല്യം വരുത്താനും അവര്‍ക്ക് അനുവാദമുണ്ട്. റോഡരുകിലെ ബോംബുകള്‍ ഉപയോഗിച്ച് അമേരിക്കക്കാരെ കൊല്ലാന്‍ അവര്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് അവരുടെ സാംസ്‌കാരിക ഇടങ്ങളെ തൊടാന്‍ പാടില്ല എന്നാണ് അവരുടെ വാദം. അത് നടക്കില്ലെന്നും ട്രംപ് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    15 hours ago

    ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് മൂന്ന് പേര്‍ക്ക് പരിക്ക്

  • 2
    17 hours ago

    നേപ്പാളില്‍ ഹോട്ടല്‍ മുറിയില്‍ എട്ട് മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി

  • 3
    17 hours ago

    നേപ്പാളില്‍ വിനോദ സഞ്ചാരികളായ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി.

  • 4
    17 hours ago

    മലയാളികളുടെ പ്രിയ ഭക്ഷണങ്ങള്‍ ഒഴിവാക്കിയുള്ള മെനു പരിഷ്കാരം പിൻവലിച്ച് റെയില്‍വേ

  • 5
    18 hours ago

    സുരക്ഷയില്ലാതെ സൂര്യഗ്രഹണംകണ്ടു; 15 വിദ്യാർത്ഥികളുടെ കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

  • 6
    19 hours ago

    കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ല: മുന്‍ ഗവര്‍ണര്‍ പി സദാശിവം

  • 7
    20 hours ago

    കേന്ദ്രസര്‍ക്കാരിനെതിരെ പോസ്റ്റിട്ടതിന് രാജ്യദ്രോഹ കേസ്; വിദ്യാര്‍ത്ഥിയെ കേന്ദ്രസര്‍വ്വകലാശാല പുറത്താക്കി

  • 8
    20 hours ago

    വാര്‍ഡ് വിഭജന ബില്ല് നിയമവിരുദ്ധമെന്ന് രമേശ് ചെന്നിത്തല

  • 9
    20 hours ago

    ഒന്നരക്കോടിയുള്ള ആര്‍എസ്എസുകാര്‍ പോയാല്‍ ഇവിടെ സമാധാനം വരും : കെ മുരളീധരന്‍