ട്രംപ് ഇതാദ്യമായിട്ടാണ് അഫ്ഗാന്റെ മണ്ണില്‍ കാലുകുത്തിയത്.
ട്രംപ് ഇതാദ്യമായിട്ടാണ് അഫ്ഗാന്റെ മണ്ണില്‍ കാലുകുത്തിയത്.
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. താങ്ക്സ്ഗിവിംഗ് ദിനത്തോട് അനുബന്ധിച്ച് താലിബാനെതിരെ പോരാടുന്ന യുഎസ് സൈനികരോടു നന്ദി പറയുന്നതിനാണ് ട്രംപ് മിന്നല്‍ സന്ദര്‍ശനം നടത്തിയത്. യുഎസ് സേനാംഗങ്ങളുമായി ബാഗ്രാം വ്യോമതാവളത്തില്‍ ട്രംപ് സമയം ചെലവിട്ടു. അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനിയുമായും അദ്ദേഹം ആശയവിനിമയം നടത്തി.
ട്രംപ് ഇതാദ്യമായിട്ടാണ് അഫ്ഗാന്റെ മണ്ണില്‍ കാലുകുത്തിയത്. കരുത്തരും ബുദ്ധിമാന്മാരുമാണ് അഫ്ഗാനിലുള്ള യുഎസ് സൈനികരെന്ന് ട്രംപ് പ്രശംസിച്ചു. താലിബാന് ഒരു കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അഫ്ഗാനില്‍ സേവനമനുഷ്ഠിക്കുന്ന സൈനികരോട് യുഎസ് പ്രസിഡന്റ്് പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് സന്ദര്‍ശനം നീണ്ടത്. സൈനികര്‍ക്കിടയില്‍ ട്രംപ് ടര്‍ക്കികളെയും വിതരണം ചെയ്തു.
സമാധാന ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയില്‍ ബാഗ്രാം ജയിലിലുള്ള മൂന്നു തടവുകാരെ താലിബാനു കൈമാറാന്‍ തീരുമാനിച്ചിരുന്നു. കാബൂളില്‍ നിന്ന് മൂന്നു വര്‍ഷം മുമ്പ ് തട്ടിക്കൊണ്ടുപോയ രണ്ടു വിദേശികളെ താലിബാന് വിട്ടയച്ചതിന് പകരമായിട്ടായിരുന്നു നടപടി. ഇതിനു പിന്നാലെയാണ് ട്രംപ് അഫ്ഗാനിസ്ഥാനില്‍ സന്ദര്‍ശനം നടത്തുന്നത്. അതീവരഹസ്യമായി പദ്ധതിയിട്ട യാത്രക്കു ശേഷമാണ് ട്രംപ് എത്തിയത്.