Wednesday, December 11th, 2019

ലൂസിയാന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ജയം

ട്രംപിന് തിരിച്ചടി

Published On:Nov 18, 2019 | 9:29 am

ലൂസിയാന: ലൂസിയാന ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോണ്‍ ബെല്‍ എഡ്വര്‍ഡ് വിജയിച്ചു. ട്രംപ് പിന്തുണ നല്‍കിയ റിപബ്ലിക്കന്‍ സ്ഥാനാര്‍ഥി എഡിറിസ പോണിനെ നേരിയ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി. എഡ്വര്‍ഡിന് 51.3 ശതമാനം വോട്ടും പോണിന് 48.7 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.
ലൂസിയാനയിലും കെന്റക്കിയിലും ട്രംപ് ശക്തമായ പ്രചാരണം നടത്തിയിരുന്നു. ലൂസിയാനയില്‍ മൂന്നു തവണയാണ് ട്രംപ് പ്രചാരണത്തിന് എത്തിയത്. എന്നാല്‍ രണ്ടു സംസ്ഥാനത്തും ഡെമോക്രാറ്റിക് പാര്‍ട്ടി വിജയിച്ചത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയാണ് ഏല്‍പിച്ചിരിക്കുന്നത്.
അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ്് തെരഞ്ഞെടുപ്പില്‍ ട്രംപ് വന്‍ പ്രതീക്ഷ അര്‍പ്പിച്ചിരുന്ന സംസ്ഥാനങ്ങളാണ് കെന്റക്കിയും ലൂസിയാനയും.

 

LIVE NEWS - ONLINE

  • 1
    14 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    16 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    16 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    17 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    18 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    19 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    19 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    19 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    19 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു