Thursday, October 22nd, 2020

തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

തിരു: തലസ്ഥാനത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന സമരങ്ങളെ നേരിട്ടതും ഈ എസിപിയുടെ നേതൃത്വത്തിലായിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതേത്തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്ത എം എല്‍ എമാരായ ഷാഫി പറമ്പിലും കെ എസ് ശബരീനാഥും ക്വാറന്റീനില്‍ പ്രവേശിച്ചു. ഇന്ന്‌ രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാച്ഛാദന ചടങ്ങിലും എ.സി.പി പങ്കെടുത്തിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. പരിശോധനയ്ക്കായി … Continue reading "തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍"

Published On:Sep 21, 2020 | 3:47 pm

തിരു: തലസ്ഥാനത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടന്ന സമരങ്ങളെ നേരിട്ടതും ഈ എസിപിയുടെ നേതൃത്വത്തിലായിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള പൊലീസുകാര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതേത്തുടര്‍ന്ന് സമരത്തില്‍ പങ്കെടുത്ത എം എല്‍ എമാരായ ഷാഫി പറമ്പിലും കെ എസ് ശബരീനാഥും ക്വാറന്റീനില്‍ പ്രവേശിച്ചു. ഇന്ന്‌ രാവിലെ മുഖ്യമന്ത്രിക്കൊപ്പം ഗുരുദേവ പ്രതിമയുടെ അനാച്ഛാദന ചടങ്ങിലും എ.സി.പി പങ്കെടുത്തിരുന്നു. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ട്. പരിശോധനയ്ക്കായി കഴിഞ്ഞ ദിവസം സാമ്പിള്‍ എടുത്തെങ്കിലും ഫലം ഇന്നാണ് വന്നത്. പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ഏഴും തുമ്പയില്‍ പതിനൊന്നും പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
സെക്യൂരിറ്റി ഓഫീസര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ നിരീക്ഷണത്തില്‍ പോയി. ഹര്‍ഷിത അട്ടല്ലൂരിക്കാണ് പകരം ചുമതല. സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് അടച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    7482 പേര്‍ക്ക് കോവിഡ്

  • 2
    5 hours ago

    കേരളത്തില്‍ ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

  • 3
    6 hours ago

    ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട

  • 4
    7 hours ago

    മേഘ്‌ന രാജിന് ആണ്‍ കുഞ്ഞു പിറന്നു

  • 5
    8 hours ago

    ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കി

  • 6
    9 hours ago

    സാമ്പത്തിക തട്ടിപ്പ്; കുമ്മനം രാജശേഖരനെതിരെ കേസ്

  • 7
    10 hours ago

    രാജ്യത്ത് കോവിഡ് ബാധിതര്‍ 77 ലക്ഷം കടന്നു

  • 8
    10 hours ago

    നിര്‍മ്മാതാവായി മംമ്ത മോഹന്‍ദാസ്

  • 9
    10 hours ago

    കൊവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം 19 ദിവസമായിട്ടും സംസ്‌കരിച്ചില്ല