Wednesday, December 11th, 2019

2020 ട്രയംഫ് ടൈഗര്‍ 900 ഡിസംബറില്‍ എത്തും

വിപണിയിലെത്തുമെന്ന് പ്രഖ്യാപിക്കുന്ന ഒരു ഹ്രസ്വ ടീസര്‍ വീഡിയോ ട്രയംഫ് പുറത്തിറക്കി

Published On:Nov 18, 2019 | 10:38 am

ട്രയംഫ് മോട്ടോര്‍സൈക്കിളിന്റെ പുതിയ ടൈഗര്‍ 900 ഡിസംബര്‍ മൂന്നിന് അന്താരാഷ്ട്ര വിപണിയില്‍ അവതരിപ്പിക്കും. വിപണിയിലെത്തുമെന്ന് പ്രഖ്യാപിക്കുന്ന ഒരു ഹ്രസ്വ ടീസര്‍ വീഡിയോ ട്രയംഫ് പുറത്തിറക്കി. ടീസര്‍ വീഡിയോ, ടൈഗര്‍ ശ്രേണിയുടെ ഓഫ്-റോഡ് പതിപ്പിലെ ക്രോസ്-സ്പോക്ക് ലേഔട്ട് വെളിപ്പെടുത്തുന്നു. നിലവില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ലെങ്കിലും, ഓഫ്-റോഡ് വകഭേദം റാലി ടാഗിലും റോഡ് പതിപ്പ് വകഭേദം ജിടി എന്നും അറിയപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ട്രയംഫ് ടൈഗര്‍ 900 റാലി സീരീസ് ഓഫ്-റോഡിംഗ് മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ പാക്കേജ് വാഗ്ദാനം ചെയ്യും. അതില്‍ ലോംഗ്-ട്രാവല്‍ സസ്‌പെന്‍ഷന്‍, മികച്ച എഞ്ചിന്‍ പരിരക്ഷണം ട്യൂബ് ലെസ് ടയര്‍ അനുയോജ്യമായ 21 ഇഞ്ച് ക്രോസ്-സ്പീക്ക് വീലുകള്‍ എന്നിവ ഉള്‍ക്കൊള്ളും. ഇന്ധന ടാങ്ക് നിലവിലുള്ള മോഡലിലെ യൂണിറ്റില്‍ നിന്ന് വളരെ വ്യത്യസ്തമായിരിക്കും. വരാനിരിക്കുന്ന യൂറോ-V മലിനീകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായില ടൈഗര്‍ 900-ന്റെ എഞ്ചിന്‍ സവിശേഷതകള്‍ നിരവധി മാറ്റങ്ങള്‍ക്ക് വിധേയമാക്കും.
2020 ടൈഗര്‍ സീരീസില്‍ 900 സിസി എഞ്ചിനാകും വാഗ്ദാനം ചെയ്യുക. മോട്ടോര്‍സൈക്കിളിന്റെ 2020 ആവര്‍ത്തനം ഇന്‍ലൈന്‍ ത്രീ-സിലിണ്ടര്‍ ലിക്വിഡ്-കൂള്‍ഡ് സജ്ജീകരണം മുന്നോട്ട് കൊണ്ടുപോകും. നിലവിലെ മോഡലില്‍ പ്രവര്‍ത്തിക്കുന്ന 800 സിസി ലിക്വിഡ്-കൂള്‍ഡ്, 12-വാല്‍വ്, DOHC ഇന്‍-ലൈന്‍ 3-സിലിണ്ടര്‍ യൂണിറ്റ് 9,500 rpm-ല്‍ പരമാവധി 95 bhp കരുത്തും 8,050 rpm-ല്‍ 79 Nm torque ഉം ഉത്പാദിപ്പിക്കും.

LIVE NEWS - ONLINE

  • 1
    13 hours ago

    പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നു: രാഹുല്‍ ഗാന്ധി

  • 2
    15 hours ago

    രഹന ഫാത്തിമയുടെ ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും

  • 3
    15 hours ago

    വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ടു

  • 4
    16 hours ago

    ലൈംഗിക അതിക്രമ പരാതികളില്‍ ജാഗ്രത പാലിക്കണമെന്ന് ഹൈക്കോടതി

  • 5
    18 hours ago

    ആള്‍മാറാട്ടത്തിലൂടെ തട്ടിപ്പ് പതിവാക്കിയ വിരുതന്‍ പിടിയില്‍

  • 6
    18 hours ago

    തലയില്‍ ഫാന്‍ പൊട്ടിവീണ് വിദ്യാര്‍ഥിക്ക് പരിക്ക്

  • 7
    18 hours ago

    പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും.

  • 8
    18 hours ago

    ബാലഭാസ്‌കറിന്റെ അപകടമരണം സിബിഐ അന്വേഷിക്കും

  • 9
    19 hours ago

    സി.ആര്‍.പി.എഫ് ജവാന്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മേലുദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു