Monday, September 21st, 2020

ട്രാക്കില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍: എറണാകുളം-വള്ളത്തോള്‍ നഗര്‍ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി റദ്ദാക്കി. കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56605) തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലും, തൃശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ (56603) ചൊവ്വ, ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലും തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ സര്‍വീസ് അവസാനിപ്പിക്കും. എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ (56376) തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലും, ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ (56365) ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലും, പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ (56366) … Continue reading "ട്രാക്കില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ ഗതാഗത നിയന്ത്രണം"

Published On:Dec 10, 2019 | 9:57 am

തൃശൂര്‍: എറണാകുളം-വള്ളത്തോള്‍ നഗര്‍ സ്റ്റേഷനുകള്‍ക്കിടയിലെ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി റദ്ദാക്കി. കോയമ്പത്തൂര്‍-തൃശൂര്‍ പാസഞ്ചര്‍ (56605) തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലും, തൃശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ (56603) ചൊവ്വ, ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലും തൃശൂരിനും ഷൊര്‍ണൂരിനും ഇടയില്‍ സര്‍വീസ് അവസാനിപ്പിക്കും.
എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ (56376) തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലും, ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ (56365) ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലും, പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ (56366) തിങ്കള്‍, ചൊവ്വ, വെള്ളി ദിവസങ്ങളിലും, ഗുരുവായൂര്‍എറണാകുളം പാസഞ്ചര്‍ (56371) ചൊവ്വ, ബുധന്‍, ശനി ദിവസങ്ങളിലും ഗുരുവായൂരിനും തൃശൂരിനും ഇടയില്‍ സര്‍വീസ് അവസാനിപ്പിക്കും.
എറണാകുളം പൂന ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന് (22149) ചൊവ്വാഴ്ച തൃശൂരിലും 17ന് പുതുക്കാട്ടും ഒരു മണിക്കൂര്‍ 20 മിനിറ്റ് നിര്‍ത്തിയിടും. 24ന് ഇടപ്പള്ളിയില്‍ 55 മിനിറ്റ് നിര്‍ത്തിയിടും. തിരുവനന്തപുരം-ഹസ്‌റത്ത് നിസാമുദ്ദീന്‍ വീക്ക്‌ലി എക്‌സ്പ്രസിന് (22655) ബുധനാഴ്ച ഒരു മണിക്കൂര്‍ 20 മിനിറ്റ് ഒല്ലൂരിലും 18ന് പുതുക്കാട്ടും നിയന്ത്രണമേര്‍പ്പെടുത്തും. 25ന് എറണാകുളം ജംഗ്ഷനില്‍ 50 മിനിറ്റും നിര്‍ത്തിയിടും.
ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ് (16127) ബുധനാഴ്ച ഒരു മണിക്കൂര്‍ 50 മിനിറ്റ് ചേര്‍ത്തലയില്‍ നിര്‍ത്തിയിടും. 14, 15 തീയതികളില്‍ ഒരു മണിക്കൂര്‍ 30 മിനിറ്റ് തൃശൂരില്‍ നിര്‍ത്തും. 16, 17 തീയതികളില്‍ ഒരു മണിക്കൂര്‍ 20 മിനിറ്റ് ഒല്ലൂരില്‍ നിര്‍ത്തും. 21, 22 തീയതികളില്‍ ഒരു മണിക്കൂര്‍ 50 മിനിറ്റ് ആലുവയില്‍ നിര്‍ത്തിയിടും. 23, 24 തീയതികളില്‍ ഒരു മണിക്കൂര്‍ 35 മിനിറ്റ് കളമശേരിയില്‍ നിര്‍ത്തിയിടും.

 

LIVE NEWS - ONLINE

  • 1
    7 hours ago

    സമരം ചെയ്യല്‍ പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി

  • 2
    8 hours ago

    ഉണ്ണിക്ക് പിറന്നാള്‍ നാളെ; വമ്പന്‍ സര്‍പ്രൈസുമായി എത്തുന്നത്‌ മോഹന്‍ലാല്‍

  • 3
    8 hours ago

    രാജ്യസഭയില്‍ നിന്ന് പുറത്താക്കിയത് ചെയര്‍മാന്റെ മൈക്ക് ഒടിക്കുകയും മേശപ്പുറത്ത് കയറുകയും ചെയ്തവരെയെന്ന് വി മുരളീധരന്‍

  • 4
    9 hours ago

    കെ.ടി ജലീല്‍ രാജി വയ്ക്കേണ്ട കാര്യമില്ല: സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ നീക്കമെന്ന് കാനം രാജേന്ദ്രന്‍

  • 5
    9 hours ago

    തിരുവനന്തപുരത്ത് സമരക്കാരെ നേരിട്ട എസിപിക്ക് കോവിഡ്; ഷാഫി പറമ്പിലും ശബരീനാഥും ക്വാറന്റീനില്‍

  • 6
    9 hours ago

    ഇന്ത്യയുടെ ഭാവിതാരം ഈ പയ്യന്‍ തന്നെ; ശുഭ്മാന്‍ ഗില്ലിനെ പുകഴ്ത്തി ഗവാസ്‌കര്‍

  • 7
    9 hours ago

    സമാധാന നോബല്‍ സമ്മാനം ഇത്തവണ എനിക്ക്: ഡൊണാള്‍ഡ് ട്രംപ്

  • 8
    9 hours ago

    സര്‍ക്കാര്‍ ഇടപെട്ടു; മക്കളുടെ ചികിത്സയ്ക്കായി ഇനി ശാന്തി അവയവങ്ങള്‍ വില്‍ക്കേണ്ട

  • 9
    10 hours ago

    രണ്ടാമൂഴം സിനിമ ഉടനെന്ന് എം.ടി വാസുദേവന്‍