Thursday, December 12th, 2019

ഗതാഗതക്കുരുക്കൊഴിവാക്കാന്‍ ബസ് സ്റ്റോപ്പുകള്‍ മാറ്റി; എന്നിട്ടും അനധികൃത പാര്‍ക്കിംഗിനെതിരെ നടപടിയില്ല

കാള്‍ടെക്‌സില്‍ ബസുകള്‍ നിര്‍ത്തുന്നത് ഒഴിവാക്കിയ സ്ഥലത്ത് പോലും സ്വകാര്യ വാഹനങ്ങളും മറ്റു വാഹനങ്ങളും നിര്‍ത്തിയിടുന്നു.

Published On:Dec 2, 2019 | 11:14 am

കണ്ണൂര്‍:  നഗരത്തിലെ ഗതാഗതക്കുരുക്കൊഴിവാക്കാന്‍ ബസ് സ്റ്റോപ്പുകള്‍ മാറ്റിയ അധികൃതര്‍ പക്ഷേ അനധികൃത പാര്‍ക്കിംഗ് വിഷയത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നു. കാള്‍ടെക്‌സില്‍ വൈദ്യുതി ഭവന് മുന്നിലെ ബസ് സ്റ്റോപ്പ് കളക്ടറേറ്റിന് മുന്നിലേക്ക് മാറ്റിയതും ജില്ലാ ആശുപത്രി ബസുകളുടെ സ്‌റ്റോപ്പ് താലൂക്ക് ഓഫീസിന് മുന്നിലേക്ക് മാറ്റിയതും യാത്രക്കാരെ വല്ലാതെ വലക്കുമ്പോഴാണ് അനധികൃത പാര്‍ക്കിംഗ് നിയന്ത്രിക്കാത്തതിനെതിരെ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. കാള്‍ടെക്‌സില്‍ ബസുകള്‍ നിര്‍ത്തുന്നത് ഒഴിവാക്കിയ സ്ഥലത്ത് പോലും സ്വകാര്യ വാഹനങ്ങളും മറ്റു വാഹനങ്ങളും നിര്‍ത്തിയിടുകയാണെന്നാണ് പറയുന്നത്. തിരക്കേറിയ പല റോഡിലെയും സ്ഥിതിയിതാണ്. നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ക്ക് പുല്ലുവിലപോലും കല്‍പ്പിക്കുന്നില്ല.
ഏറ്റവുമധികം ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന കക്കാട് ജംഗ്ഷനില്‍ റോഡിന്റെ ഇരു ഭാഗത്തുമായി മറ്റുവാഹനങ്ങള്‍ നിറുത്തിയിടുന്നുണ്ട്. ഇതോടെ വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാനും സാധിക്കുന്നില്ല. ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ അനാസ്ഥയാണ് അനധികൃത പാര്‍ക്കിംഗിന് ഇടയാക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. താലൂക്ക് ഓഫീസിന് മുന്നിലുമുണ്ട് അനധികൃത ഓട്ടോറിക്ഷ പാര്‍ക്കിംഗ്. ഇവിടെ ഇരു ഭാഗത്തും ബസുകള്‍ക്ക് സ്റ്റോപ്പുണ്ട്. ഇതിനിടയില്‍ തലങ്ങും വിലങ്ങും ഓട്ടോറിക്ഷ നിര്‍ത്തുന്നതായും ആക്ഷേപമുരുന്നുണ്ട്. പഴയ ബസ് സ്റ്റാന്റിന് അടുത്തുള്ള കാര്‍ഗില്‍ റോഡ് തുടങ്ങുന്ന ഭാഗത്തെ ഓട്ടോ സ്റ്റാന്റും നിയമപരമായി അനുവാദം ഉള്ളതല്ലെന്ന് ട്രാഫിക് പോലീസ് പറയുന്നു. പലരും നിര്‍ത്തിയിടാന്‍ തുടങ്ങിയതോടെ ഇവിടെ ഓട്ടോകളുടെ ക്യൂ കൂടി വരുന്നുണ്ടത്ര. ട്രാഫിക് പോലീസിന്റെ മൂക്കിന് താഴെ പോലുമുണ്ട് നിയമലംഘനമെന്നാണ് പൊതുജനാഭിപ്രായം.

 

LIVE NEWS - ONLINE

  • 1
    2 hours ago

    അയോധ്യ കേസ്: പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളി

  • 2
    3 hours ago

    ചെന്നൈയില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

  • 3
    4 hours ago

    ഷെയ്ന്‍ നിഗം വിവാദത്തില്‍ പ്രതികരണവുമായി ഫെഫ്ക

  • 4
    5 hours ago

    മൂന്നേകാല്‍ കിലോ സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലപ്പുറം സ്വദേശി പിടിയില്‍

  • 5
    6 hours ago

    ഷഹല ഷെറിന്‍ പാമ്പുകടിയേറ്റ് മരിച്ച സംഭവം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 6
    6 hours ago

    ചന്ദന മോഷ്ടാവിനെ റിമാന്റ് ചെയ്തു

  • 7
    6 hours ago

    വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ചു

  • 8
    6 hours ago

    സഡന്‍ ബ്രേക്കിട്ട് ഉള്ളി വില; 40 രൂപ കുറഞ്ഞു

  • 9
    6 hours ago

    രാജ്യത്തെ രണ്ട് ദിനോസറുകളുള്ള ജുറാസിക് റിപ്പബ്ലിക്ക് ആക്കരുത്: കപില്‍ സിബല്‍