Tuesday, May 26th, 2020

പുതിയ സബ് കോംപാക്ട് എസ്.യു.വിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടൊയോട്ട

ടൊയോട്ട റൈസ് എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് അടുത്തിടെ നടന്ന ടോക്കിയോ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ചത്

Published On:Oct 29, 2019 | 9:37 am

2019 നവംബറില്‍ എസ്യുവിയെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ടൊയോട്ട. ടൊയോട്ട റൈസ് എന്ന് പേരിട്ടിരിക്കുന്ന വാഹനത്തിന് അടുത്തിടെ നടന്ന ടോക്കിയോ ഓട്ടോ ഷോയില്‍ പ്രദര്‍ശിപ്പിച്ച ഡായിസുവിന്റെ ചെറുഎസ്യുവി റോക്കിയുമായി ഏറെ സാമ്യമുണ്ട്. കരുത്തുള്ള 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലായിരിക്കും വാഹനം വിപണിയില്‍ എത്തുക. 98 ബിഎച്ച്പി പവറും 140.2 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും ഈ എന്‍ജിന്‍. 6 സ്പീഡ് മാനുവല്‍, സിവിടി ആയിരിക്കും ട്രാന്‍സ്മിഷന്‍.
റെഡ്-ബ്ലാക്ക് നിറങ്ങളുള്ള എയര്‍ ഡാം, വീതി കുറഞ്ഞ എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, സില്‍വര്‍ സ്‌കിഡ് പ്ലേറ്റ് എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍. ബോഡിക്ക് ചുറ്റിലും നല്‍കിയിട്ടുള്ള ബ്ലാക്ക് ക്ലാഡിങ്ങ്, ടെയില്‍ ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോമിയം സ്ട്രിപ്പ്, ഡ്യുവല്‍ ടോണ്‍ റിയര്‍ ബമ്പര്‍, ഫൈവ് സ്‌പോക്ക് അലോയി വീല്‍, റിയര്‍ ഫോഗ് ലാമ്പ് എന്നിവ വാഹനത്തിന്റെ സവിശേഷതകളാണ്. വാഹനത്തിന്റെ വില സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

LIVE NEWS - ONLINE

  • 1
    1 day ago

    സംസ്ഥാനത്ത് ഇന്ന് 49 പേര്‍ക്ക് കോവിഡ്

  • 2
    1 day ago

    വിമാനങ്ങളിൽ നടുവിലെ സീറ്റ് നിർബന്ധമായും ഒഴിച്ചിടണമെന്നു സുപ്രിംകോടതി

  • 3
    1 day ago

    പ്രതിസന്ധിഘട്ടങ്ങളിലും വികസന രംഗത്ത് കേരളം തകര്‍ന്നില്ല; മുഖ്യമന്ത്രി

  • 4
    1 day ago

    മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ർ​ത്താ​സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന്

  • 5
    2 days ago

    ക​ണ്ണൂ​ർ മു​ടി​ക്ക​യം വ​ന​ത്തി​ൽ തീ​പി​ടി​ത്തം

  • 6
    2 days ago

    പാലക്കാട് ഇന്ന് മുതൽ നിരോധനാജ്ഞ

  • 7
    2 days ago

    രാ​ജ്യ​ത്തെ ആ​ഭ്യ​ന്ത​ര വി​മാ​ന സ​ർ​വീ​സു​ക​ൾ പു​നഃ​രാ​രം​ഭി​ച്ചു

  • 8
    2 days ago

    ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണം 55 ല​ക്ഷ​ത്തി​ലേ​ക്ക്

  • 9
    2 days ago

    സംസ്ഥാനത്ത് ഇന്ന് 53 പേര്‍ക്ക് കോവിഡ്