Thursday, December 12th, 2019

തൊണ്ടവേദന പരിഹരിക്കാന്‍ ചില നാടന്‍ രീതികള്‍

വല്ലാത്തൊരു പ്രതിസന്ധിക്ക് തൊണ്ട വേദന കാരണമാവുന്നു

Published On:Jun 24, 2019 | 8:23 am

മഴക്കാലമായാല്‍ പിന്നെ രോഗങ്ങളെ കൊണ്ട് ബുദ്ധിമുട്ട് തന്നെയാണ്. ജലദോഷം, പനി എന്നു വേണ്ട സകല രോഗങ്ങളും നമ്മേ അലട്ടുന്നു. അത്തരത്തില്‍ ഒരു പ്രശ്‌നം തന്നെയാണ് തൊണ്ട വേദന. ജലദോഷം പിടിപെട്ടാല്‍ തൊണ്ട വേദനയും ഒപ്പം എത്തക്കോളും. വല്ലാത്തൊരു പ്രതിസന്ധിക്ക് തൊണ്ട വേദന കാരണമാവുന്നു. എന്നാല്‍ ഇതിന് വീട്ടില്‍ തന്നെ പരിഹാരം കാണാവുന്നതാണ്. ചില നാടന്‍ പരിഹാരങ്ങള്‍.
ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക ഇത് തൊണ്ട വേദനക്ക് പരിഹാരമാണ്. കൂടാതെ ചുക്ക്, കുരുമുളക്, എന്നിവ സമം അരച്ചത് തേനും ചേര്‍ത്ത് കഴിക്കുന്നതും തൊണ്ട വേദനയ്ക്ക് ശമനം തരുന്നു. കട്ടന്‍ചായയില്‍ ഇഞ്ചി ചേര്‍ത്ത് കുടിക്കുന്നത് തൊണ്ട വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കും. ഇതില്‍ തുളസിയില ചേര്‍ക്കുന്നതും ഏറെ നല്ലതാണ്.
ചുക്ക് കാപ്പി കുടിക്കുന്നതും തൊണ്ട വേദനക്ക് ആശ്വാസം തരും. കുരുമുളക് വെള്ളം കുടിക്കുന്നത് തൊണ്ട വേദന കുറയാന്‍ സഹായിക്കുന്നു. ഗ്ലാസ് തിളച്ച ചൂട് വെള്ളത്തില്‍ അല്‍പം ചായ പൊടിയും നാരങ്ങ നീരും ചേര്‍ത്ത് തൊണ്ടയില്‍ അല്‍പം ആവിപിടിക്കുന്നത് തൊണ്ടവേദന മാറാന്‍ നല്ലതാണ്.

LIVE NEWS - ONLINE

  • 1
    34 mins ago

    കൃഷിഭവനുകള്‍ പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്കുകളായി മാറ്റും: മന്ത്രി

  • 2
    43 mins ago

    മാമാങ്കം കെങ്കേമമാക്കാന്‍ ഭീ്മന്‍ ടാറ്റൂ

  • 3
    1 hour ago

    കടലാസ് നക്ഷത്രങ്ങള്‍ തിരികെ വിപണിയിലേക്ക്

  • 4
    2 hours ago

    വിദേശകറന്‍സിയുമായി തിരുവനന്തപുരം സ്വദേശി പിടിയില്‍

  • 5
    2 hours ago

    വയനാട്ടില്‍ തീ പിടിത്തം

  • 6
    2 hours ago

    ലഹോറില്‍ അഭിഭാഷകര്‍ അഴിഞ്ഞാടി; അഞ്ച് രോഗികള്‍ മരിച്ചു

  • 7
    2 hours ago

    ഷെയ്ന്‍ നിഗത്തിനെതിരായ അച്ചടക്ക നടപടി ഒഴിവാക്കില്ലെന്ന് ഫിലിം ചേംബര്‍

  • 8
    2 hours ago

    ട്വന്റി20 പരമ്പര ഇന്ത്യക്ക്

  • 9
    2 hours ago

    കാറും ബുള്ളറ്റും കൂട്ടിയിടിച്ചു യുവാവിന് ഗുരുതര പരിക്ക്