Tuesday, December 1st, 2020

സി.ബി.ഐ.യെ വിലക്കി ഉത്തരവിടണമെന്ന് സി.പി.എം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളില്‍ സി.ബി.ഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ഗാന്ധിപോലും പറഞ്ഞ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളും അവര്‍ക്കുള്ള അനുമതി പിന്‍വലിക്കുകയാണ്. ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബംഗാള്‍ എന്നിവയ്ക്കു പിന്നാലെ മഹാരാഷ്ട്രയും ആ തീരുമാനമെടുത്തു. സിബിഐ ഒരു കേസും അന്വേഷിക്കരുതെന്ന നിലപാടില്ല. വ്യവസ്ഥാപിതമായ … Continue reading "സി.ബി.ഐ.യെ വിലക്കി ഉത്തരവിടണമെന്ന് സി.പി.എം"

Published On:Oct 24, 2020 | 10:20 am

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പരിധിയിലുള്ള കേസുകളില്‍ സി.ബി.ഐ. നേരിട്ട് കേസെടുക്കുന്നത് വിലക്കി ഉത്തരവിറക്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.
കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് രാഹുല്‍ഗാന്ധിപോലും പറഞ്ഞ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ അനുമതി റദ്ദാക്കുന്നതിന്റെ നിയമവശം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന പല സംസ്ഥാനങ്ങളും അവര്‍ക്കുള്ള അനുമതി പിന്‍വലിക്കുകയാണ്.
ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബംഗാള്‍ എന്നിവയ്ക്കു പിന്നാലെ മഹാരാഷ്ട്രയും ആ തീരുമാനമെടുത്തു. സിബിഐ ഒരു കേസും അന്വേഷിക്കരുതെന്ന നിലപാടില്ല. വ്യവസ്ഥാപിതമായ മാര്‍ഗങ്ങളിലൂടെ കേസുകള്‍ ഏറ്റെടുക്കാം. അല്ലാതെ സംസ്ഥാന ഏജന്‍സികള്‍ അന്വേഷിക്കുന്ന കേസ് തന്നെ ഏകപക്ഷീയമായി സിബിഐ ഏറ്റെടുക്കുന്നതു രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. നിയമപരമായ എല്ലാ വശവും പരിശോധിച്ചു തീരുമാനം എടുക്കണമെന്നാണ് ആവശ്യപ്പെടുന്നത്. പുതിയ നിയമനിര്‍മാണത്തിന്റെ ആവശ്യമില്ല. നേരത്തെ നല്‍കിയ അനുമതി പിന്‍വലിച്ചാല്‍ മതി – കോടിയേരി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    11 hours ago

    സംസ്ഥാനത്ത് ഇന്ന് 3382 പേർക്ക് കൊവിഡ്

  • 2
    14 hours ago

    കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത

  • 3
    17 hours ago

    ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 94,31,692 ആ​യി

  • 4
    18 hours ago

    കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കര്‍ഷക സംഘടനാ പ്രതിനിധികളുമായി ചര്‍ച്ച നടത്തി

  • 5
    19 hours ago

    കൊവിഡ്; പമ്പയിലെ പൊലീസ് മെസ് താത്കാലികമായി അടച്ചു

  • 6
    20 hours ago

    എം.സി കമറുദ്ദീൻ എംഎൽഎയുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

  • 7
    20 hours ago

    കെഎസ്എഫ്ഇയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത് രഹസ്യ പരിശോധനയ്ക്ക് ശേഷം

  • 8
    20 hours ago

    മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ടം: യു​വാ​വ് മ​രി​ച്ചു

  • 9
    20 hours ago

    കൊച്ചി പാലാരിവട്ടത്ത് ബസ് മരത്തിലിടിച്ച്‌ ഒരാള്‍ മരിച്ചു