Friday, November 15th, 2019

ആഡംബര കാറുകളില്‍ സഞ്ചരിച്ച് മോഷണം; ആറുപേര്‍ പിടിയില്‍

പാലക്കാട്: ആഡംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് സഞ്ചരിച്ച് കവര്‍ച്ച നടത്തുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചസംഘത്തിലെ ആറുപേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. ജയിലില്‍ വിവിധ കേസുകളിലായി ഒരുമിച്ചുകഴിയുമ്പോള്‍ പരിചയപ്പെട്ട ആറുപേരാണ് മോഷണസംഘമായി മാറിയതെന്ന് പോലീസ് പറയുന്നു. പാലക്കാട് എടത്തറ മൂത്താന്‍തറ പാളയത്തെ രമേശ്(30), ചേര്‍ത്തല തുറവൂരിലെ വിഷ്ണു ശ്രീകുമാര്‍(28), മണ്ണാര്‍ക്കാട് തെങ്കരയിലെ രാഹുല്‍(22), ഒറ്റപ്പാലം, ദേശമംഗലത്തെ തന്‍സീര്‍(34), പാലക്കാട് മൂത്താന്തറയിലെ സുരേഷ്(27), പാലക്കാട് വടക്കന്തറ ശെല്‍വിനഗറിലെ കൃഷ്ണപ്രസാദ്(22) എന്നിവരാണ് പിടിയിലായത്. കേരളത്തിലും കര്‍ണാടകത്തിലും വിവിധ വീടുകളില്‍ ഇവര്‍ മോഷണം … Continue reading "ആഡംബര കാറുകളില്‍ സഞ്ചരിച്ച് മോഷണം; ആറുപേര്‍ പിടിയില്‍"

Published On:Aug 2, 2018 | 8:08 am

പാലക്കാട്: ആഡംബര കാറുകള്‍ വാടകയ്‌ക്കെടുത്ത് സഞ്ചരിച്ച് കവര്‍ച്ച നടത്തുന്ന അന്തര്‍സംസ്ഥാന കവര്‍ച്ചസംഘത്തിലെ ആറുപേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് പിടികൂടി. ജയിലില്‍ വിവിധ കേസുകളിലായി ഒരുമിച്ചുകഴിയുമ്പോള്‍ പരിചയപ്പെട്ട ആറുപേരാണ് മോഷണസംഘമായി മാറിയതെന്ന് പോലീസ് പറയുന്നു. പാലക്കാട് എടത്തറ മൂത്താന്‍തറ പാളയത്തെ രമേശ്(30), ചേര്‍ത്തല തുറവൂരിലെ വിഷ്ണു ശ്രീകുമാര്‍(28), മണ്ണാര്‍ക്കാട് തെങ്കരയിലെ രാഹുല്‍(22), ഒറ്റപ്പാലം, ദേശമംഗലത്തെ തന്‍സീര്‍(34), പാലക്കാട് മൂത്താന്തറയിലെ സുരേഷ്(27), പാലക്കാട് വടക്കന്തറ ശെല്‍വിനഗറിലെ കൃഷ്ണപ്രസാദ്(22) എന്നിവരാണ് പിടിയിലായത്. കേരളത്തിലും കര്‍ണാടകത്തിലും വിവിധ വീടുകളില്‍ ഇവര്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് പോലീസ് പറയുന്നു. ബുധനാഴ്ച പുലര്‍ച്ചെ ഒലവക്കോടിനുസമീപം പഴയ കോഴിക്കോട് ദേശീയപാതയില്‍നിന്നാണ് ഇവരെ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ബാഗുകളില്‍നിന്ന് മോഷ്ടിച്ച സാധനങ്ങളും വാതില്‍ പൊളിക്കുന്നതിനുള്ള ഇരുമ്പായുധങ്ങളും പോലീസ് കണ്ടെത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.

LIVE NEWS - ONLINE

  • 1
    6 hours ago

    മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികളെ കാണാതായി

  • 2
    9 hours ago

    ഇന്‍ഡോറിലും മായങ്കിന് ഡബിള്‍

  • 3
    10 hours ago

    മുഖ്യമന്ത്രിക്ക് മാവോയിസ്റ്റുകളുടെ ഭീഷണി; ശിക്ഷ നടപ്പാക്കും

  • 4
    11 hours ago

    മല കയറണമെങ്കില്‍ യുവതികള്‍ കോടതി ഉത്തരവുമായി വരട്ടെ

  • 5
    13 hours ago

    പൊട്ടിത്തെറിക്കട്ടെ കായിക കൗമാരം

  • 6
    13 hours ago

    കരിപ്പൂരില്‍ സ്വര്‍ണവേട്ട; മൂന്നംഗസംഘം പിടിയില്‍

  • 7
    13 hours ago

    നാക്ക് പിഴ; മന്ത്രി മണി ഖേദം പ്രകടിപ്പിച്ചു

  • 8
    14 hours ago

    ശബരിമലയില്‍ തല്‍ക്കാലം യുവതികളെ കയറ്റേണ്ടതില്ലെന്ന് നിയമോപദേശം.

  • 9
    14 hours ago

    സര്‍ക്കാറിന് നിയമോപദേശം; യുവതികളെ തല്‍ക്കാലം കയറ്റേണ്ട