Sunday, February 23rd, 2020

ടെസ്റ്റില്‍ രോഹിത് ഓപ്പണറായേക്കും

മധ്യനിരയില്‍ ഹനുമ വിഹാരി ഫോമിലേക്കുയര്‍ന്നതോടെയാണ് രോഹിത്തിന് അവസരം ലഭിക്കാതായത്.

Published On:Sep 10, 2019 | 9:08 am

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ കെ.എല്‍ രാഹുലിന്റെ മോശം ഫോം ആശങ്കപ്പെടുത്തുന്നതാണെന്നും ഇതിനാല്‍ തന്നെ രോഹിത് ശര്‍മയെ ഓപ്പണിംഗ്് സ്ഥാനത്തേക്ക് പരിഗണിക്കുമെന്നും ടീം ഇന്ത്യയുടെ മുഖ്യ സെലക്ടര്‍ എം.എസ്.കെ പ്രസാദ്. ഇന്ത്യ ടുഡെക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വെസ്റ്റിന്‍ഡീസ് പര്യടനത്തിനു ശേഷം സെലക്ഷന്‍ കമ്മിറ്റി ഇതുവരെ യോഗം ചേര്‍ന്നിട്ടില്ലെന്നും അടുത്ത യോഗത്തില്‍ രോഹിത്തിനെ ടെസ്റ്റ് ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം ആലോചിക്കുമെന്നും എം.എസ്.കെ പ്രസാദ് കൂട്ടിച്ചേര്‍ത്തു. കെ.എല്‍ രാഹുല്‍ നല്ല പ്രതിഭയുള്ള താരമാണ്. എന്നാല്‍ അടുത്ത കാലത്തായി ടെസ്റ്റില്‍ മോശം സമയത്തിലൂടെയാണ് അദ്ദേഹം കടന്നുപോകുന്നത്. ക്രീസില്‍ കുറച്ചുസമയം കൂടി ചെലവഴിച്ച് അദ്ദേഹം ഫോം വീണ്ടെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിന്‍ഡീസ് പര്യടനത്തിലെ നാല് ഇന്നിങ്‌സുകളില്‍ നിന്ന് 101 റണ്‍സ് മാത്രമാണ് രാഹുലിന് നേടാനായത്. ഇതോടെ ടെസ്റ്റില്‍ രോഹിത്തിന് അവസരം നല്‍കണമെന്ന് മുറവിളിയുയര്‍ന്നിരുന്നു.
മധ്യനിരയില്‍ ഹനുമ വിഹാരി ഫോമിലേക്കുയര്‍ന്നതോടെയാണ് രോഹിത്തിന് അവസരം ലഭിക്കാതായത്.

 

 

LIVE NEWS - ONLINE

  • 1
    8 hours ago

    ‘നീയൊക്കെ എവിടുന്നു വരുന്നു എന്ന് എനിക്കറിയണം, എടുക്കെടാ നിന്‍റെ ഐഡി കാർഡ്’; പൊതുജന മധ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിക്കെതിരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം- വീഡിയോ

  • 2
    10 hours ago

    സെക്രട്ടേറിയേറ്റ് ജീവനക്കാരുടെ പി.എസ്.സി പരിശീലന കേന്ദ്രങ്ങള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം

  • 3
    12 hours ago

    ഭീം ആര്‍മിയുടെ ഭാരത് ബന്ദ് കേരളത്തില്‍ ഭാഗികം;പിന്തുണയുമായി സി.പി.ഐയും ആര്‍.ജെ.ഡിയും

  • 4
    12 hours ago

    കുളത്തൂപ്പുഴയില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവം; കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും

  • 5
    13 hours ago

    ‘ പ്രതിഫലം തിരികെ തരണം,’ തൃഷയ്‌ക്കെതിരെ നിര്‍മാതാവ്

  • 6
    1 day ago

    കൊല്ലത്ത് വെടിയുണ്ടകള്‍ ഉപേക്ഷിച്ച നിലയില്‍

  • 7
    1 day ago

    അങ്കമാലിയില്‍ വീട് കുത്തിത്തുറന്ന് 40 പവന്‍ സ്വര്‍ണം കവര്‍ന്നു

  • 8
    1 day ago

    ലിംഗനീതി ഉറപ്പാക്കാതെ ഒരു രാജ്യത്തിനും വികസിക്കാനാവില്ല: മോദി

  • 9
    1 day ago

    കണ്ണൂരില്‍ വീടിനുള്ളില്‍ ദമ്പതികള്‍ മരിച്ച നിലയില്‍