Wednesday, February 19th, 2020

വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

അധ്യാപകനെ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു.

Published On:Aug 26, 2019 | 12:59 pm

കോഴിക്കോട്: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവില്‍ പോയ അധ്യാപകന്‍ പോലീസ് പിടിയിലായതായി സൂചന. പ്രതിയെ ഉടന്‍ അറസ്റ്റു ചെയ്യുമെന്നു കേസ് അന്വേഷിക്കുന്ന തേഞ്ഞിപ്പലം പോലീസ് അറിയിച്ചു. പരാതിയെ തുടര്‍ന്നു പോലീസ് പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു.
വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രക്ഷിതാക്കളോടൊപ്പം സ്വകാര്യ ആശുപത്രിയില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരമറിഞ്ഞത്. തുടര്‍ന്നു നടത്തിയ കൗണ്‍സിലിംഗില്‍ അധ്യാപകന്റെ പീഡനത്തിനിരയായ വിവരം പെണ്‍കുട്ടി വെളിപ്പെടുത്തുകയായിരുന്നു.
അവധി ദിവസം സഹപാഠിയുടെ വീട്ടിലെത്തിയ പതിമൂന്നുകാരിയെ അധ്യാപകന്‍ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ജില്ലാ ശിശുക്ഷേമ സമിതി കൂടി ഇടപെട്ട സംഭവത്തില്‍ രക്ഷിതാക്കളുടെ പരാതിയിലാണ് തേഞ്ഞിപ്പലം പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്. പ്രതിയായ അധ്യാപകനെ സ്‌കൂളില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

  • 2
    1 hour ago

    ശരണ്യയെ തെളിവെടുപ്പിനെത്തിച്ചു

  • 3
    1 hour ago

    തോക്കുകളും ഉണ്ടയും കാണാതായിട്ടില്ല

  • 4
    2 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു

  • 5
    2 hours ago

    ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാരക്കരാര്‍ ഉണ്ടാകില്ല: ട്രംപ്

  • 6
    2 hours ago

    പ്രവാസി മലയാളികള്‍ക്ക് കുവൈത്ത് എയര്‍വെയ്‌സില്‍ നിരക്കിളവ്

  • 7
    3 hours ago

    വര്‍ക്കലയില്‍ റിസോര്‍ട്ടിന് തീപിടിച്ചു

  • 8
    6 hours ago

    കണ്ണൂരില്‍ ഒന്നര വയസുകാരനെ കൊന്നത് കാമുകനൊപ്പം ജീവിക്കാന്‍; അമ്മ അറസ്റ്റില്‍

  • 9
    19 hours ago

    പോലീസ് കാവലിലെത്തി പരീക്ഷയെഴുതി അലന്‍ ഷുഹൈബ് ജയിലിലേക്ക് മടങ്ങി